'ദുബൈ ടൂര്‍ തുടങ്ങാന്‍' ഇനി ആഴ്ചകള്‍ മാത്രം

ദുബൈ ടൂര്‍ എന്ന പേരില്‍ ഒരു സൈക്കിള്‍ റേസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. 2014 ഫെബ്രുവരിയില്‍ ആദ്യത്തെ മത്സരങ്ങള്‍ നടക്കുക. നാല് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ലോക സൈക്ലിംഗ് മേഖലയിലെ പ്രതിഭകള്‍ ഏറ്റുമുട്ടും.

മധ്യേഷ്യയില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നിരവധി റേസിംഗുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഒമാനും ഖത്തറുമെല്ലാം ഈ വഴിയില്‍ ഏറെ മുന്നേറിക്കഴിഞ്ഞിട്ടുമുണ്ട്. അറേബ്യയില്‍ വളര്‍ന്നുവരുന്ന റേസിംഗ് സംസ്‌കാരത്തെ പരിപോഷിപ്പിക്കുകയാണ് ദുബൈ ടൂറിന്റെ ലക്ഷ്യങ്ങളിലൊന്ന്.

ഫെബ്രുവരി 2014

ഫെബ്രുവരി 2014

5 മുതല്‍ 8 വരെയുള്ള തിയ്യതികളിലാണ് റേസിംഗ് നടക്കുക. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

ചാമ്പ്യന്‍മാരെ സൃഷ്ടിക്കുക

ചാമ്പ്യന്‍മാരെ സൃഷ്ടിക്കുക

അടുത്ത ഒളിമ്പിക്‌സില്‍ യുഎഇ-യില്‍ നിന്നുള്ള ചാമ്പ്യന്‍മാരെ സൃഷ്ടിക്കുക എന്നത് ഈ റാലിയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഇതൊരു ദീര്‍ഘകാല ലക്ഷ്യമാണ്.

ദുബൈ ടൂർ സൈക്ലിംഗ് റേസ്

പരിപാടിയുടെ പ്രഖ്യാപനം നടന്നത് കഴിഞ്ഞ ജനുവരിയിലാണ്. അന്നുതന്നെ ദുബൈ ടൂര്‍ റേസിംഗില്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ജേഴ്‌സി അവതരിപ്പിച്ചിരുന്നു.

മാര്‍ക്ക് ഗവേന്‍ഡിഷ്

മാര്‍ക്ക് ഗവേന്‍ഡിഷ്

സ്പ്രിന്റ് സൈക്ലിസ്റ്റായ മാര്‍ക്ക് ഗവേന്‍ഡിഷ് അടക്കമുള്ളവര്‍ ഫെബ്രുവരിയിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. 'സൈക്കിളില്‍ ഏറ്റവും വേഗതയേറിയ' മനുഷ്യനെന്നറിയപ്പെടുന്ന ഗവേന്‍ഡിഷിന്റെ സാന്നിധ്യം മാത്രം മതിയാവും ദുബൈ ടൂറിനെ ലോകശ്രദ്ധയിലെത്തിക്കാന്‍.

വന്‍താരനിര

വന്‍താരനിര

മാര്‍ക്ക് ഗവേന്‍ഡിഷിനെക്കൂടാതെ റൂയി കോസ്റ്റ, ജോക്യുന്‍ റോഡ്രിഗ്വസ്, ഫാബിയന്‍ കാന്‍ഡസെല്ലേര, പീറ്റര്‍ സാഗന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളും ദുബൈ ടൂറിലെ ശ്രദ്ധാകേന്ദ്രങ്ങളായിരിക്കും.

ദുബൈ ടൂർ സൈക്ലിംഗ് റേസ്

11 അന്താരാഷ്ട്ര ടീമുകള്‍ ദുബൈ ടൂറില്‍ മത്സരിക്കും. 1.11 ദശലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്കുള്ള സമ്മാനം.

ദുബൈ ടൂർ സൈക്ലിംഗ് റേസ്

യുഎഇ ദേശീയ ടീം, സ്‌കൈഡ്രൈവ് ദുബൈ ടീം എന്നിവരുടെ സാന്നിധ്യം അറബിനാട്ടുകാരെ ത്രില്ലടിപ്പിക്കാന്‍ പോന്നതാണ്. എമിറേറ്റ്‌സില്‍ ആഗോളനിലവാരമുള്ള നിരവധി സൈക്ലിസ്റ്റുകള്‍ ഉയര്‍ന്നുവരുന്നുണ്ട് എന്നതും ജനപങ്കാളിത്തം വര്‍ധിപ്പിക്കും.

വീഡിയോ

video

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
Dubai Tour Cycling Race will be conducted on 2014 February 5th.
Story first published: Wednesday, December 11, 2013, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X