പറക്കുന്ന ബൈക്ക് കാണാം

അമ്പിളിമാമനെ പിടിക്കണമെന്നത് മിക്കവാറും കുട്ടികളുടെ പൂതിയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കണിശമായ ഓര്‍മയുള്ളവര്‍ കുറവാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തായിരുന്നാലും സംഗതി കുട്ടിക്കാലത്തെ നമ്മുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്ന് മനസ്സിലാക്കാം. ചോദ്യം ഇതാണ്: മുതിര്‍ന്നതിനു ശേഷം ഈ ആഗ്രഹം സഫലീകരിക്കാന്‍ നമ്മളൊക്കെ ഏത്രവരെ പോകും? പരമാവധി നാസയുടെ വാഷിംഗ്ടണ്‍ ഡിസിയിലെ ഓഫീസ് ഗേറ്റ് വരെ പോകുമായിരിക്കും. പക്ഷെ, സുഹൃത്തുക്കളെ, ചെക്ക് റിപ്പബ്ലിക്കുകാരായ ഈ എന്‍ജിനീയര്‍മാര്‍ ഒരിക്കലും നമ്മളെപ്പോലെയല്ല. അവര്‍ കുട്ടിക്കാലത്തെ ഫാന്‍റസികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട മോട്ടോര്‍സൈക്കിളിനെ പറപ്പിക്കുന്നിടം വരെയെത്തി!

പ്രേഗിലെ ലെറ്റ്നാനി എക്സിബിഷന്‍ ഗ്രൗണ്ടില്‍ വെച്ച് ഈ പറക്കും മോട്ടോര്‍സൈക്കിളില്‍റെ ടെസ്റ്റ് നടന്നു. ആറ് പ്രൊപ്പല്ലര്‍ ബ്ലേഡുകളാണ് മോട്ടോര്‍സൈക്കിളിനെ പറക്കാന്‍ സഹായിക്കുന്നത്. ഇത് ഒരു ബാറ്ററിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നു.

കുറച്ച് സമയത്തേക്ക് ഗ്രൗണ്ടില്‍ അല്‍പം ഉയരം വരെ പറന്ന് മോട്ടോര്‍സൈക്കിള്‍ താഴെയിറങ്ങുകയായിരുന്നു. ഒരു ഡമ്മിയെയാണ് വാഹനത്തില്‍ ഇരുത്തിയത്. 100 കിലോഗ്രാമാണ് ബൈക്കിന്‍റെ ഭാരം. കുറച്ചധികം ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ പറക്കും ബൈക്കിനെ ഉല്‍പാദനത്തിലെത്തിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് നിര്‍മാണത്തില്‍ പങ്കാളിയായ എന്‍ജിനീയര്‍മാരിലൊരാളായ മിലന്‍ ഡചക് പറയുന്നു. 'കുട്ടിക്കാലത്തെ മോഹങ്ങളിലൊന്നിന്‍റെ സഫലീകരണം മാത്രമായിരുന്നു ലക്ഷ്യം!'

Dummy Rides A Flying Bike Successfully
Dummy Rides A Flying Bike Successfully
Dummy Rides A Flying Bike Successfully
Dummy Rides A Flying Bike Successfully
Dummy Rides A Flying Bike Successfully
Dummy Rides A Flying Bike Successfully

Most Read Articles

Malayalam
English summary
Several Czech scientists, earlier this week, realized their childhood dreams by successfully test flying a bicycle.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X