ഫാസ്ട്രാക് ഹെല്‍മെറ്റ് കച്ചോടം തുടങ്ങി

മോട്ടോര്‍സൈക്കിള്‍ ഹെല്‍മെറ്റ് കച്ചോടത്തിലേക്ക് ടൈറ്റാന്‍ ഉടമസ്ഥതയിലുള്ള ഫാസ്ട്രാക് ഇറങ്ങുന്നതായുള്ള പ്രഖ്യാപനം വന്നത് ഒരു വര്‍ഷം മുമ്പാണ്. വാച്ചുകളും സണ്‍ഗ്ലാസ്സുകളുമെല്ലാം വില്‍ക്കുന്ന ഫാസ്ട്രാക്ക്, ഹെല്‍മെറ്റുകളെ ഒരു പുതിയ ലൈഫ്‌സ്റ്റൈല്‍ ആക്‌സസറിയായി തിരിച്ചറിയുകയായിരുന്നു.

പ്രഖ്യാപനം വന്ന് വര്‍ഷം തികയുമ്പോള്‍ ഫാസ്ട്രാക് ഹെല്‍മെറ്റുകള്‍ വിപണിയിലെത്തിയിരിക്കുന്നു. ടൈറ്റാന്‍ ബ്രാന്‍ഡിലായിരിക്കും ഈ ഹെല്‍മെറ്റുകള്‍ വരിക എന്നാണ് ആദ്യം കരുതിയിരുന്നത്.

Fastrack Helmets For Motorcycles Hits Stores

ഫാസ്ട്രാക് ബ്രാന്‍ഡില്‍ തന്നെയാണ് ഹെല്‍മെറ്റുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 24 വ്യത്യസ്ത സ്റ്റൈലുകളില്‍ ഹെല്‍മെറ്റുകള്‍ ലഭിക്കും. 1,495 രൂപ മുതല്‍ 3,495 രൂപവരെ വിലയുള്ള ഹെല്‍മെറ്റുകളുണ്ട് ഈ നിരയില്‍.

ഈ ഹെല്‍മെറ്റുകള്‍ ടൈറ്റാന്‍ നിര്‍മിക്കുന്നവയല്ല എന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ കമ്പനിയായ എജിവി-യുമായുള്ള ഒരു സംയുക്ത സംരംഭമാണിത്. എജിവിയുടെ ഹെല്‍മെറ്റുകള്‍ വാങ്ങി ഫാസ്ട്രാക് ബ്രാന്‍ഡില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

ലോകോത്തര വാഹന ആക്‌സസരി നിര്‍മാതാവായ എജിവിക്ക് ഗുജറാത്തില്‍ ഒരു നിര്‍മാണ പ്ലാന്റുണ്ട്. ഇവിടെനിന്ന് ഹെല്‍മെറ്റുകള്‍ വാങ്ങുകയാണ് ടൈറ്റാന്‍ ചെയ്യുക.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈക്കുകളുള്ള നാടാണ് ഇന്ത്യ. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതല്‍ വ്യാജ ഹെല്‍മെറ്റുകളുള്ളതും. വ്ാജ ഹെല്‍മെറ്റുകരെക്കൊണ്ട് ഒറിജിനല്‍ വാങ്ങിപ്പിക്കുവാന്‍ കമ്പനികള്‍ക്ക് സാധിച്ചാല്‍ അതൊരു വലിയ കിട്ടലായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #accessories #ആക്സസറികള്‍
English summary
Fastrack is offering helmets of all varieties, ranging from full face, to half face to motocross style ones.
Story first published: Thursday, December 5, 2013, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X