ഹോണ്ട ഡ്രീം യുഗ ലിമിറ്റഡ് എഡിഷന്‍

Posted By:

തരക്കേടില്ലാതെ വിപണിയില്‍ ഓടുന്ന വണ്ടിയാണ് ഹോണ്ട ഡ്രീം യുഗ. ഷൈനിനോളം മികവ് വില്‍പനയില്‍ പുലര്‍ത്തുന്നില്ലെങ്കിലും മൈലേജിന്റെ കാര്യത്തിലും മറ്റും ഡ്രീം യുഗ നല്ല പിന്തുണയാണ് ഒരു ദൈനംദിന യാത്രക്കാരന് നല്‍കുന്നത്. ഈ വാഹനത്തിന് ഒരു പുതിയ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുയാണ് ഹോണ്ട.

ചില കോസ്‌മെറ്റിക് മാറ്റങ്ങളാണ് ഹോണ്ട ഡ്രീം യുഗയില്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

പുതിയ ഡ്രീം യുഗ ലിമിറ്റഡ് എഡിഷന്‍

പുതിയ ഡ്രീം യുഗ ലിമിറ്റഡ് എഡിഷന്‍

പുതിയ ഇരട്ട നിറങ്ങള്‍ ലിമിറ്റഡ് എഡിഷന് നല്‍കിയിട്ടുണ്ട്. പുതിയ ഡികാല്‍സ് കൂട്ടിച്ചേര്‍ത്തതിനൊപ്പം ഒരു 3ഡി ഹോണ്ട ബാഡ്ജും നല്‍കിയിട്ടുണ്ട്. അഞ്ച് നിറങ്ങളാണ് നിലവില്‍ വാഹനത്തിനുള്ളത്. മണ്‍സൂണ്‍ ഗ്രേ മെറ്റാലിക്, ആല്‍ഫാ റെഡ് മെറ്റാലിക്, മാപ്പിള്‍ ബ്രൗണ്‍ മെറ്റാലിക്, ഫോഴ്‌സ് സില്‍വര്‍ മെറ്റാലിക്, ബ്ലാക്ക് എന്നിവ.

Honda Dream Yuga

റിയര്‍ വ്യൂ മിറര്‍ വരുന്നത് ബോഡി കളറില്‍ തന്നെയാണ് ഈ പതിപ്പില്‍. മഫ്‌ലര്‍ പ്രൊട്ടക്ടറിന് ക്രോമിയം പൂശിയിരിക്കുന്നു. 45,101 രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് എഡിഷന് അധിക വിലയില്ല എന്നര്‍ത്ഥം.

Honda Dream Yuga

109സിസി എന്‍ജിനാണ് ഹോണ്ട ഡ്രീം യുഗ ബൈക്കിനോട് ചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ വാഹനം. സിറ്റിയില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 70 കിലോമീറ്ററുമാണ് മൈലേജ് നല്‍കുക.

Honda Dream Yuga

7500 ആര്‍പിഎമ്മില്‍ 8.5 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നതാണ് 109 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് എന്‍ജിന്‍. 5,500 ആര്‍പിഎമ്മില്‍ 8.91 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും ഇവന്‍. 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലേക്ക് എത്തിക്കും.

Honda Dream Yuga

റൂറല്‍ വിപണികളിലേക്കുള്ള ഹോണ്ടയുടെ സംഭാവനയാണ് ഡ്രീം യുഗ ബൈക്ക്. മികച്ച വിപണി പ്രകടനം നടത്തുന്ന ഈ മോട്ടോര്‍സൈക്കിള്‍ മികച്ച മൈലേജും വിശ്വാസ്യതയും ആഗ്രഹിക്കുന്ന ആരെയും തൃപ്തിപ്പെടുത്തും.

English summary
Honda has launched a special limited edition for their commuter bike, Dream Yuga.
Story first published: Thursday, September 5, 2013, 12:05 [IST]
Please Wait while comments are loading...

Latest Photos