റെഡ് ഇന്ത്യന്‍ മൂപ്പന്‍ 2014ല്‍ ലോഞ്ച് ചെയ്യും

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്ക് വരാനൊരുങ്ങുകയാണ്. അമേരിക്കന്‍ വിപണിയില്‍ നിന്ന് ഏറെക്കാലം മുമ്പ് പിന്‍വാങ്ങിയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ തിരിച്ചുവരുന്നത് പോളാരിസിന്റെ ഉടമസ്ഥതയിലാണ്. റെഡ് ഇന്ത്യന്‍ മൂപ്പന്മാരുടെ വസ്ത്രധാരണ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഡിസൈനുകള്‍ ഇന്ത്യയിലെ ക്രൂയിസര്‍ പ്രണയികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സന്ദേഹത്തിന് വകയില്ല.

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ബ്രാന്‍ഡാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായിരുന്ന ഈ കമ്പനിയുടെ നമ്മുടെ രാജ്യത്തേക്കുള്ള വരവ് 2014ല്‍ തന്നെ സംഭവിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

Indian Motorcycles 2014 Launch In India Confirmed

നിലവില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സില്‍ നിന്ന് മൂന്നു ബൈക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്.

  • ഇന്ത്യന്‍ ചീഫ് ക്ലാസിക്
  • ചീഫ് വാന്റേജ്
  • ഇന്ത്യന്‍ ചീഫ്‌റ്റൈന്‍

ഈ മൂന്ന് ബൈക്കുകളും അടിസ്ഥാനസവിശേഷതകളുടെ കാര്യത്തില്‍ സമാനമാണ്. ഓരോന്നിനും പ്രത്യേകമായ ചില സവിശേഷതകള്‍ നല്‍കി വ്യതിരിക്തത സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്.

എല്ലാ മോഡലുകളിലും 1819സിസി എന്‍ജിന്‍ യൂണിറ്റാണുള്ളത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത തണ്ടര്‍ സ്‌ട്രോക് 111 എന്നു പേരുള്ള എന്‍ജിനാണിത്. 3000 ആര്‍പിഎമ്മില്‍ 161 എന്‍എം ചക്രവീര്യം പുറത്തെടുക്കാന്‍ എന്‍ജിന്‍ ശേഷിയുണ്ട്.

എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുണ്ട്. മികവുറ്റ തുകല്‍കൊണ്ടു നിര്‍മിച്ചവയാണ് ബൈക്കുകളുടെ സീറ്റുകള്‍. അമേരിക്കന്‍ വിപണിയില്‍ 18,999 ഡോളര്‍ വിലയില്‍ വില്‍ക്കുന്ന ചീഫ് ക്ലാസിക് ആണ് എന്‍ട്രി ലെവല്‍ മോഡല്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 11.83 ലക്ഷം രൂപ വിലമതിക്കും വാഹനത്തിന്.
<center><iframe width="100%" height="450" src="//www.youtube.com/embed/RhTo6ueoK_Y" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
Indian Motorcycles, which revived its product lineup with a brand new engine and three new models earlier this year in the United States earlier, will soon be making it way to India.
Story first published: Tuesday, December 3, 2013, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X