പുതിയ കാവസാക്കി ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക്

Posted By:

രാജ്യത്ത് ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ സാധ്യതകള്‍ ആരായുമ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കുന്നില്ല കാവസാക്കി. സെഡ്എക്‌സ് 10ആര്‍, സെഡ്എക്‌സ് 14ആര്‍ എന്നീ സൂപ്പര്‍ബൈക്കുകള്‍ വിപണിയിലെത്തിച്ചതിനു ശേഷം കാവസാക്കി ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വീണ്ടും മുഖം താഴ്ത്തുകയാണ്. ഒരിക്കല്‍ ഇന്ത്യന്‍ വിപണിയില്‍ വന്ന് തിരിച്ചുപോയ നിഞ്ജ 250ആര്‍ തിരിച്ചു വരവിനൊരുങ്ങുന്നതാണ് വാര്‍ത്ത.

നിഞ്ജ 300ആര്‍ എന്ന കൂടുതല്‍ കരുത്തേറിയ ബൈക്കിന്റെ വരവിനു വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു 250ആര്‍. നേരത്തെയുണ്ടായിരുന്നതിനെക്കാള്‍ വിലക്കുറവില്‍ 250 ആറിനെ ലഭ്യമാക്കിയാലെന്ത് എന്ന ആലോചനയില്‍ നിന്നാണ് പുതിയ തീരുമാനമുണ്ടായത്. നേരത്തെ 2.7 ലക്ഷം രൂപയായിരുന്നു വാഹനത്തിന് വില.

കാവസാക്കിക്ക് നിലവില്‍ ഇന്ത്യയിലുള്ള പ്ലാന്റ് സൗകര്യങ്ങള്‍ എന്‍ട്രി ലെവല്‍ ബൈക്കിന്റെ നിര്‍മാണത്തിന് പൂര്‍ണസജ്ജമാണ്. ഈ സന്നാഹങ്ങല്‍ കൂടുതല്‍ മികവോടെ ഉപയോഗിക്കാന്‍ 250ആറിന്റെ തിരിച്ചുവരവ് കമ്പനിയെ സഹായിക്കും. 5,000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് കാവസാക്കിയുടെ ഇന്ത്യന്‍ പ്ലാറ്. ഇവിടെ നിലവില്‍ 1500 യൂണിറ്റ് മാത്രമേ നിര്‍മിക്കുന്നുള്ളൂ. കൂടുതല്‍ എന്‍ട്രി ലെവല്‍ ബൈക്കുകള്‍ നിര്‍മിച്ചാല്‍ മാത്രമേ ഈ വിടവ് നികത്താന്‍ സാധിക്കൂ.

വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങള്‍ കൂടി പ്രാദേശികമായി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി കൂടി കാവസാക്കി വെളിപ്പെടുത്തുന്നു. കൂടാതെ കൂടുതല്‍ കാവസാക്കി ബ്രാന്‍ഡുകള്‍ കൂടി ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും കമ്പനി ആരായുന്നുണ്ട്.

Kawasaki Plans New Model Launch For India

കാവസാക്കിയുടെ നിഞ്ജ ബ്രാന്‍ഡ് മാത്രമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. വോള്‍കന്‍, കെഎല്‍എക്‌സ്, കെഎക്‌സ്, കോണ്‍കോഴ്‌സ് എന്നീ ബ്രാന്‍ഡുകളെക്കൂടി രാജ്യത്തെത്തിക്കാന്‍ കാവസാക്കി ആലോചിക്കുന്നു.

വോള്‍കന്‍

വോള്‍കന്‍

രാജ്യത്തെ ക്രൂയിസര്‍ ബൈക്ക് മേഖല വളര്‍ച്ചയുടെ പാതയിലാണ്. റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിസന്‍, ഹ്യോസംഗ് തുടങ്ങിയ നിലവിലുള്ള കമ്പനികള്‍ക്കുപുറമെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് അടക്കമുള്ള കമ്പനികള്‍ രാജ്യത്തേക്ക് വരാനുള്ള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് കാവസാക്കിയുടെ വോള്‍കന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കെഎല്‍എക്‌സ്

കെഎല്‍എക്‌സ്

കാവസാക്കിയുടെ ഓഫ് റോഡ് ബൈക്ക് ബ്രാന്‍ഡാണ് കെഎല്‍എക്‌സ്. നിലവില്‍ കെടിഎം ഡ്യൂക്കുകള്‍ ട്രെന്‍ഡായി മാറിയിട്ടുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഈ ബ്രാന്‍ഡിന് കാര്യമായ സാധ്യതയുണ്ടെന്ന് കാണാവുന്നതാണ്.

കെഎക്‌സ്

കെഎക്‌സ്

സ്റ്റണ്ടുകള്‍ക്ക് പ്രത്യേകമായി ഉപയോഗിക്കാവുന്ന ബൈക്കുകള്‍ നിര്‍മിക്കുന്ന കാവസാക്കി ബ്രാന്‍ഡാണ് കെഎക്‌സ്. രാജ്യത്ത് ഈ വാഹനത്തിന്റെ സാധ്യത കണ്ടറിയേണ്ടതായിട്ടാണുള്ളത്. ഇക്കാര്യം കണ്ടറിയാന്‍ വേണ്ടി കാവസാക്കി ഈ ബ്രാന്‍ഡിനെ ഇന്ത്യയിലേക്ക് വലിച്ചിഴയ്ക്കുമോ എന്നത് ആലോചിക്കേണ്ട സംഗതിയാണ്.

കോണ്‍കോഴ്‌സ്

കോണ്‍കോഴ്‌സ്

കാവസാക്കിയുടെ ടൂറിംഗ് ബൈക്ക് ബ്രാന്‍ഡായ കോണ്‍കോഴ്‌സ് ഇന്ത്യയിലെത്തുമെന്നാണ് ഓട്ടോ നിരീക്ഷകരുടെ അഭിപ്രായം.

English summary
Kawasaki is now planning to reintroduce the baby Ninja as an affordable, entry level Ninja, priced lower than its earlier INR 2.70 lakhs figure.
Story first published: Tuesday, September 17, 2013, 19:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more