കാവസാക്കി സൂപ്പര്‍ബൈക്കുകള്‍ സെപ്ത. 4നെത്തും

Posted By:

കാവസാക്കി സെഡ്എക്‌സ്-10ആര്‍, സെഡ്എക്‌സ്-14ആര്‍ എന്നീ മോഡലുകളുടെ ഇന്ത്യന്‍ ലോഞ്ച് സെപ്തംബര്‍ 4ന് നടക്കുമെന്ന് ഉറപ്പായി. പൂനെയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ് നടക്കുക. ലിറ്റര്‍ ക്ലാസ് ബൈക്കുള്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് ലഭ്യമാക്കാനുള്ള തീരുമാനം നേരത്തെ തന്നെ കാവസാക്കി കൈക്കൊണ്ടിരുന്നെങ്കിലും ലോഞ്ച് പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.

രണ്ട് സൂപ്പര്‍ബൈക്കുകളും 20 ലക്ഷത്തിന്റെ പരിസരത്തിലായി വില കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് പ്രണയികള്‍ ഉണര്‍ന്നുകഴിഞ്ഞിട്ടുണ്ട്. വളരെ കുറച്ച് മോഡലുകള്‍ മാത്രമാണ് തുടക്കത്തില്‍ ഇന്ത്യയിലെത്തിക്കുക. പിന്നീട് വിപണിയുടെ പ്രതികരണം കൂടി കണക്കിലെടുത്ത് കൂടുതല്‍ വാഹനങ്ങളെത്തിക്കും.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്10 ആര്‍

കാവസാക്കി നിഞ്ജ സെഡ്എക്‌സ്10 ആര്‍

998 സിസി എന്‍ജിന്‍ ശേഷിയാണ് ഈ മെഷീനുള്ളത്. ഫോര്‍ സ്‌ട്രോക്ക്, ലിക്യുഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനോടൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. 60 മോഡലുകള്‍ മാത്രമാണ് തുടക്കത്തില്‍ കാവസാക്കി കൊണ്ടുവരിക.

സെഡ്എക്‌സ്10 ആര്‍

സെഡ്എക്‌സ്10 ആര്‍

ബൈക്കിന്റെ 1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ 197 പിഎസ് കുതിരശക്തി (13,000 ആര്‍പിഎമ്മില്‍) പകരുന്നു. 18 ലക്ഷത്തിന്റെ പരിസരത്തില്‍ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യാനാണ് പദ്ധതി.

സെഡ്എക്‌സ്10 ആര്‍

സെഡ്എക്‌സ്10 ആര്‍

കാവസാക്കി ഇന്റലിജന്റ് ആന്റിലോക്ക് ബ്രേക്കിംഗ് സന്നാഹമാണ് ഘടിപ്പിച്ചിട്ടുള്ളത്. ലൈം ഗ്രീന്‍, മെറ്റാലിക് സ്പാര്‍ക് ബ്ലാക്, പേള്‍ ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക് സ്പാര്‍ക് ബ്ലാക് എന്നീ നിറങ്ങലിലാണ് വാഹനം വരുന്നത്.

കാവസാക്കി നിഞ്ജ സെഡ്എക്‌സ് - 14ആര്‍

കാവസാക്കി നിഞ്ജ സെഡ്എക്‌സ് - 14ആര്‍

1441 സിസി ശേഷിയുള്ളതാണ് ഈ സൂപ്പര്‍ബൈക്ക് എന്‍ജിന്‍. 210 കുതിരശക്തി പകരും ഈ എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം സേവനം നടത്തുക.

കാവസാക്കി നിഞ്ജ സെഡ്എക്‌സ് - 14ആര്‍

കാവസാക്കി നിഞ്ജ സെഡ്എക്‌സ് - 14ആര്‍

ഈ വാഹനത്തിന്റെ അന്തംവിട്ട എയ്‌റോഡൈനമിക് ശേഷി പ്രദാനം ചെയ്യുവാന്‍ കഴിയുന്ന ഡിസൈന്‍ സവിശേഷത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ച്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളും ബൈക്കിലുണ്ട്.

English summary
Kawasaki ZX 10R and ZX 14R will be launched in India by 4th September.
Story first published: Sunday, September 1, 2013, 9:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark