മഹീന്ദ്ര സെന്റ്യൂറോയ്ക്ക് 4 അന്താരാഷ്ട്ര പേറ്റന്റ്

സെന്റ്യൂറോയുടെ വരവാണ് മഹീന്ദ്രയ്ക്ക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ശരിയായ ഒരു ഗ്രിപ്പ് നേടിക്കൊടുത്തത്. ഒരു 110 സിസി സ്‌കൂട്ടറില്‍ പ്രതീക്ഷിക്കാത്ത നിരവധി ഫീച്ചറുകളുമായി എത്തിയ വാഹനത്തെ വിപണി അതിശയത്തോടെ സ്വീകരിച്ചു. മഹീന്ദ്രയുടെ വിപണിവളര്‍ച്ച മൂന്നക്കസംഖ്യയിലേക്കെത്തി.

മഹീന്ദ്ര കാറുകൾക്ക് വൻ ഓഫറുകൾ

ഈ ബൈക്കിലെ സാങ്കേതിക സന്നാഹങ്ങള്‍ക്ക് നാല് അന്താരാഷ്ട്ര പേറ്റന്റുകള്‍ സമ്പാദിച്ചിരിക്കുകയാണ് കമ്പനി. മഹീന്ദ്രയിലെ പേറ്റന്റഡ് സംവിധാനങ്ങളെക്കുറിച്ച് താഴെ വായിക്കാം.|

എന്‍ജിന്‍ ഇമ്മൊബിലൈസര്‍

എന്‍ജിന്‍ ഇമ്മൊബിലൈസര്‍

എന്‍ജിന്‍ ഇമ്മൊബിലൈസറുമായി മഹീന്ദ്ര ചേര്‍ത്ത ഒരു പുതിയ സാങ്കേതികതയാണ് പേറ്റന്റ് ലഭിച്ചവയില്‍ ഒന്ന്. കീ പ്രയോഗിക്കുന്ന ഘട്ടത്തില്‍ വാഹനത്തിന് ഒരു കോഡ് കൈമാറുന്നു. യഥാര്‍ഥ കീയല്ല ഉപയോഗിക്കുന്നതെങ്കില്‍ ഇത് സംഭവിക്കില്ല; എന്‍ജിന്‍ സ്റ്റാര്‍ട്ടാവുകയുമില്ല. മഹീന്ദ്രയ്ക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മറ്റൊരു സന്നാഹത്തിനാണ്.

മഹീന്ദ്ര സെന്റ്യൂറോ പേറ്റന്റഡ് സന്നാഹങ്ങൾ

വ്യാജ കീ ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴക്കുന്നതാണ് പേറ്റന്റ് ലഭിച്ച സംവിധാനം. വാഹനത്തിന്റെ കീ പ്രത്യേക രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

മഹീന്ദ്ര സെന്റ്യൂറോ പേറ്റന്റഡ് സന്നാഹങ്ങൾ

ഫ്യുവല്‍ ഗേജ് സിസ്റ്റവും ഡിസ്റ്റന്‍സ് ടു എംപ്റ്റി ഫ്യുവല്‍ സിസ്റ്റവും

എത്ര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്ധനം തീരുമെന്ന് പ്രവചിക്കുവാന്‍ കഴിയുന്ന സാങ്കേതികതയാണിത്. റിസര്‍വിലെത്തുന്നത് തിരിച്ചറിഞ്ഞാണ് ഈ സങ്കേതം പ്രവര്‍ത്തിക്കുക.

ഓട്ടോമാറ്റിക് ഇഗ്നീഷ്യന്‍ കട്ട്-ഓഫ്

ഓട്ടോമാറ്റിക് ഇഗ്നീഷ്യന്‍ കട്ട്-ഓഫ്

സ്റ്റാര്‍ട് ആന്‍ഡ് സ്റ്റോപ് സാങ്കേതികതയോട് സമാനതയുള്ള സന്നാഹമാണിത്. എന്‍ജിന്‍ വെറുതെ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ (ട്രാഫിക്കിലും മറ്റും നിറുത്തിയിടുമ്പോള്‍) എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കപ്പെടുന്നു.

Most Read Articles

Malayalam
English summary
The patents won are for the fuel gauge system, the automatic ignition cut-off, the distance to empty fuel system, and the engine immobilizer system of Mahindra Centuro.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X