മഹീന്ദ്രയുടെ ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിച്ചു

Posted By:

കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ നടക്കുന്ന ആള്‍ട്കാര്‍ എക്‌സ്‌പോയില്‍ ബദല്‍ വാഹനങ്ങള്‍ക്കാണ് പ്രാധാന്യം. വൈദ്യുതി പോലുള്ള ബദല്‍ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ ഈ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനുണ്ടാവും. ഇത്തവണത്തെ എക്‌സ്‌പോയില്‍ നമുക്ക് കൗതുകം പകരുന്ന ഒരു വാര്‍ത്തയുണ്ട്. നമ്മുടെ മഹീന്ദ്ര ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് നിര്‍മിച്ച് അമേരിക്കേലെ കാലിഫോര്‍ണിയയിലുള്ള സാന്റ മോണിക്കേല് നടക്കുന്ന ഈ സ്കൂട്ടർ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു! നമ്മളാരും അറിയാതെ!

സെപ്തംബര്‍ 27ന് അവസാനിച്ച എക്‌സ്‌പോയില്‍ മഹീന്ദ്രയുടെ സ്‌കൂട്ടര്‍ തരക്കേടില്ലാത്ത ശ്രദ്ധ നേടിയെടുത്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നു. ലഭ്യമായ വിശദാംശങ്ങളിലേക്ക് നമുക്കൊന്ന് പോകാം.

To Follow DriveSpark On Facebook, Click The Like Button
ഭയങ്കര വസ്തുത!

ഭയങ്കര വസ്തുത!

2050-ടെ ലോകത്ത് ജീവിക്കുന്ന മനുഷ്യജീവികളുടെ എണ്ണം ഭയാനകമായി കൂടുമെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിയാണ് മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്. നഗരങ്ങള്‍ അതിഭീകരമായി വളരുകയും മനുഷ്യര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടുകയും ചെയ്യുന്ന ആ കാലത്തെ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര നീങ്ങുന്നത്. ഇത്തരം വാഹനങ്ങളിലൂടെ മാത്രമേ ഭാവിജീവിതത്തെ സുഗമമാക്കാന്‍ കഴിയൂ.

ടച്ച് സ്‌ക്രീന്‍

ടച്ച് സ്‌ക്രീന്‍

ഒരു ഇന്‍സ്ട്രുമെന്റ് പാനല്‍ ചെയ്യുന്നതിനെക്കാളധികം പണി ചെയ്യുന്നു ജെന്‍സെയുടെ വെതര്‍ പ്രൂഫ് 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍. ചാര്‍ജ് നില, റൂട്ട് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ സ്‌ക്രീനിലൂടെ സമയാസമയം മനസ്സിലാക്കാനാവുന്നു. ജിപിഎസ് അപ്ലിക്കേനുകള്‍ക്കും പാട്ടു കേള്‍ക്കാനുമെല്ലാം ഈ സംവിധാനം അനുയോജ്യമാണ്.

എസ്ടിഎസ്

എസ്ടിഎസ്

പേരില്‍ കാണുന്ന 'എസ്ടിഎസ്' എന്നതിനെ 'സിംഗിള്‍ ട്രാക്ക് ഷട്ടില്‍' എന്നു വലുതാക്കാം. ഒരു വ്യക്തിക്ക് മാത്രം ഉദ്ദേശിച്ചുള്ള വാഹനമാണിത് എന്ന് ലളിതമായി ഇതിനെ വിശദീകരിക്കാം. നഗരത്തിരക്കുകളില്‍ വ്യക്തിയുടെ നീക്കങ്ങളെ ഏറ്റവും പ്രായോഗികമായും കാര്യക്ഷമമായും പാരിസ്ഥിതികാഘാതങ്ങള്‍ സൃഷ്ടിക്കാതെയും സാധ്യമാക്കുന്നു എന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത.

Mahindra GenZe STS Electric Scooter

വാഹനത്തിന്റെ മൊത്തം റെയ്ഞ്ച് 50 കിലോമീറ്ററാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ പോകാന്‍ കഴിയും.

സൗന്ദര്യമല്ല, സൗകര്യം!

സൗന്ദര്യമല്ല, സൗകര്യം!

സൗന്ദര്യമുള്ള വാഹനത്തെ സൃഷ്ടിക്കാനല്ല, സൗകര്യമുള്ള വാഹനത്തിനു വേണ്ടിയാണ് മഹീന്ദ്ര പരിശ്രമിച്ചത്. ചെറിയ ഒരു എല്‍ഇടി ഹബ് ആണ് ഹെഡ്‌ലാമ്പ്. വെലിഞ്ഞ ഹാന്‍ഡില്‍ ബാറുകള്‍. പിന്നിലെ സീറ്റിനടിയില്‍ അത്യാവശ്യം സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും.

English summary
Mahindra has unveiled the GenZe STS Electric Scooter in the Santa Monica Altcar Expo.
Story first published: Sunday, September 29, 2013, 7:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark