എംവി അഗസ്റ്റ എഫ്3 800 അവതരിച്ചു

ഇറ്റാലിയന്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാവ് എംവി അഗസ്റ്റയുടെ എഫ്3 800 മോഡലിന്‍റെ 2014 പതിപ്പ് അവതരിപ്പിച്ചു. നിലവില്‍ വിപണിയിലുള്ള എംവി അഗസ്റ്റ ബ്രുടേല്‍, റൈവേല്‍ (ഈ വാഹനം ലോഞ്ച് ചെയ്തിട്ടില്ല) എന്നിവയുടെ എന്‍ജിനും സവിശേഷതകളുമെല്ലാം ഒരുമിച്ച് കൂട്ടിയതാണ് 2014 എഫ്3 800 മോഡല്‍ എന്നു പറയാം.

ഇതേ ഫ്രെയിമില്‍ രണ്ട് വാഹനങ്ങള്‍ നിലവിലുണ്ട്. എഫ്4, എഫ്3 675 എന്നിവ. ഈ രണ്ട് ബൈക്കിനും ഇടയിലായിട്ടാണ് എന്‍ജിന്‍ കരുത്തിന്‍റെ കാര്യത്തില്‍ എഫ്3 800 നില്‍ക്കുന്നത്.

798 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് എഫ്3 800ലുള്ളത്. 146 (@ 13,500 ആര്‍പിഎം) കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുക. 173 കിലോഗ്രാം ആണ് കാലി ടാങ്കോടെ വാഹനത്തിന്‍റെ ഭാരം. എഫ്3 675ന് സമാനമായ ഭാരമാണിതെന്ന് എംവി അഗസ്റ്റ വ്യക്തമാക്കുന്നു.

എഫ്3 800ന്‍റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 269 കിലോമീറ്ററാണ്. കറുപ്പും വെളുപ്പും നിറച്ചേരുവയിലും ചുവപ്പും വെള്ളിയും നിറച്ചേരുവയിലും വാഹനം ലഭ്യമാണ്. മാറ്റ് മെറ്റാലിക് നിറത്തിലും വാഹനം വരുന്നുണ്ട്. 13,990 യൂറോയാണ് എംവി അഗസ്റ്റ എഫ്3 800ന് വില.

എവി അഗസ്റ്റ്യുടെ ഇന്ത്യ പ്രവേശത്തെ കുറിച്ച് ഇടക്കാലത്ത് സജീവമായി കേട്ടുകൊണ്ടിരുന്നതാണ്. പിന്നീട് കമ്പനി വിഷയത്തില്‍ പിന്നാക്കം പോകുന്നതാണ് കണ്ടത്. എങ്കിലും, അഗസ്റ്റയ്ക്ക് ഇന്ത്യയില്‍ വരാതിരിക്കാനാവില്ല എന്നാണ് ഇന്ത്യന്‍ വണ്ടിപ്രാന്തന്മാര്‍ വിശ്വസിക്കുന്നത്.

MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
MV Agusta F3 800 Revealed
Most Read Articles

Malayalam
English summary
The Italy based boutique sports bike makes MV Agusta has revealed the 2014 F3 800 model.
Story first published: Thursday, June 6, 2013, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X