250സിസി കഫെ റേസറുമായി എന്‍ഫീല്‍ഡ്

Posted By:

ഇന്ത്യയുടെ ക്രൂയിസര്‍ ബൈക്ക് തമ്പുരാന്‍ റോയല്‍ എന്‍ഫീല്‍ഡ് 250 സിസി സെഗ്മെന്‍റിലേക്ക് കടക്കാനുള്ള മുന്നൊരുക്കലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ വളരാനൊരുങ്ങുന്ന ഈ സെഗ്മെന്‍റില്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പ്രധാന എതിരാളികളായ ഹോണ്ട, കാവസാക്കി, ഹ്യോസംഗ് എന്നിവര്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവരുമായുള്ള വിപണി മല്‍പിടിത്തത്തിന് ആവശ്യമാണെന്ന് കണ്ടാണ് പുതിയ നീക്കമെന്നറിയുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യത കുറഞ്ഞ കഫെ റേസര്‍ (റോയല്‍ എന്‍ഫീല്‍ഡിന്‍റെ തന്നെ 535 സിസി കഫെ റേസര്‍ വിപണിയിലുണ്ട്) ശൈലിയിലുള്ള വാഹനമാണ് കമ്പനി പ്ലാന്‍ ചെയ്യുന്നതെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തതയുള്ള റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡ് വൃത്തങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Royal Enfield Cafe Racer

നിലവില്‍ എന്‍ഫീല്‍ഡിന്‍റെ 350 സിസി ബൈക്ക് വിപണിയിലുണ്ടെങ്കിലും 250 സിസി സെഗ്മെന്‍റിനോട് അതിനൊന്നും ചെയ്യാനില്ല. 250 സിസിയിലേക്ക് ഇറങ്ങുന്നതിന്‍റെ മുഖ്യ ഉദ്ദേശ്യം വിലയില്‍ വരുന്ന കുറവ് തന്നെയാണ്.

ബജാജ് അവഞ്ജര്‍, ഹോണ്ട സിബിആര്‍250ആര്‍, കാവസാക്കി നിഞ്ജ തുടങ്ങിയ മോഡലുകളാണ് വിപണിയിലിന്നുള്ളത്.

റോയല്‍ എന്‍ഫീല്‍ഡ് ചരിത്രത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും വേഗമേറിയതുമായ ബൈക്കായിരിക്കും റോയല്‍ എ്വ്‍ഫീല്‍ഡ് 250 സിസി കഫെ റേസര്‍ എന്നാണ് നിരൂപിക്കപ്പെടുന്നത്. എന്തായാലും കാര്യങ്ങള്‍ കാത്തിരുന്ന് കാണാം.

English summary
Speculations spiraling over the launch of Royal Enfield Cafe Racer in India.
Story first published: Monday, March 25, 2013, 16:30 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark