റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ലോഞ്ച് ചെയ്തു

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ദില്ലി നിരക്ക് പ്രകാരം ഓണ്‍റോഡ് 2.05 ലക്ഷം രൂവ വിലവരും. മുംബൈയിലെ നിരക്കില്‍ ഓണ്‍ റോഡ് വില 2.15 ലക്ഷം വരും.

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ആദ്യത്തെ കഫേ റേസറായ കോണ്‍ടിനെന്റല്‍ ജിടി ലണ്ടനിലെ ഏസ് കഫേയിലാണ് ആദ്യം ലോഞ്ച് ചെയ്തത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ ബൈക്കിനെ ഇന്ത്യന്‍ മോട്ടോറിംഗ് പ്രണയികള്‍ കാത്തിരിക്കുകയായിരുന്നു.

Royal Enfield Continental GT Launched In India

535 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കോണ്‍ടിനെന്റല്‍ ജിടിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 29 പിഎസ് കരുത്തും 44 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും. 13.5 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി. 184 കിലോഗ്രാം ഭാരം (ഇന്ധനത്തോടുകൂടി) ഈ കഫേ റേസറിനുണ്ട്.

Royal Enfield Continental GT Launched In India

ഫ്രണ്ടില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. പയോളിയില്‍ നിന്നുള്ള ട്വിന്‍ ഗാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്നു.

Royal Enfield Continental GT Launched In India

18 ഇഞ്ച് വീലുകളില്‍ പിരെല്ലി സ്‌പോര്‍ട് ഡിമണ്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്നില്‍ 300 എംഎം ബ്രംബോ ഡിക്‌സ് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു.

Royal Enfield Continental GT Launched In India

റോയല്‍ എന്‍ഫീവല്‍ഡില്‍ നിന്ന് ഇക്കാലമത്രയും പുറത്തിറങ്ങിയ വാഹനങ്ങളില്‍ ഏറ്റവും വേഗമേറിയതാണ് കോണ്‍ടിനെന്റല്‍ ജിടി.

Royal Enfield Continental GT Launched In India

ഭാരക്കുറവിന്റെ കാര്യത്തിലും മറ്റ് റോയല്‍ എന്റഫീല്‍ഡ് ബൈക്കുകളെക്കാള്‍ മുമ്പിലാണ് ഇവന്‍.

Royal Enfield Continental GT Launched In India

യുകെയില്‍ ഹാരിസ് പെര്‍ഫോമന്‍സുമായി ചേര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യത്തെ കഫെ റേസര്‍ നിര്‍മിച്ചിരിക്കുന്നത്. 13.5 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. പിരെല്ലി സ്‌പോര്‍ട് ഡെമണ്‍ ടയറുകളാണ് കോണ്‍ടിനെന്റലിലുള്ളത്.

Royal Enfield Continental GT Launched In India

കഫെ റേസറിന്റെ ക്ലാസിക് ശില്‍പശൈലി തന്നെയാണ് കോണ്‍ടിനെന്റല്‍ ജിടി പിന്തുടരുന്നത്. താഴ്ന്ന പൊസിഷനിലുള്ള ഹാന്‍ഡില്‍ബാര്‍ കഫെ റേസറിന്റെ പ്രത്യേകതയാണ്.

Royal Enfield Continental GT Launched In India

കഫെ റേസിംഗുകള്‍ക്ക് തുടക്കമിട്ട, ഹിപ്പി കാലഘട്ടത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്ന വിഖ്യാതമായ ഏസ് കഫേയില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസര്‍ ആദ്യം ലോഞ്ച് ചെയ്യപ്പെട്ടത്.

Royal Enfield Continental GT Launched In India

കഫേ റേസിംഗ് ഒരു ഉപസംസ്‌കാരമായാണ് മനസ്സിലാക്കപ്പെടുന്നത്. ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ 50കള്‍ മുതലാണ് ഈ ട്രെന്‍ഡ് സംഭവിക്കുന്നത്.

zRoyal Enfield Continental GT Launched In India

വേഗതയ്ക്കും ഹാന്‍ഡ്‌ലിംഗ് ശേഷിക്കും പ്രാധാന്യമുള്ള ബൈക്കുകളാണ് കഫേ റേസറുകള്‍. കംഫര്‍ടിന് വളരെ കുറച്ച് പ്രാധാന്യം മാത്രമേയുള്ളൂ.

zRoyal Enfield Continental GT Launched In India

ചെന്നൈയിലെ ഒറഗഡം പ്ലാന്റിലാണ് കഫേ റേസറുകൾ നിർമിക്കുന്നത്.

ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് ഉടൻ

ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് ഉടൻ

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി കഫേ റേസര്‍ ടെസ്റ്റ് ഡ്രൈവ് മൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാത്തിരിക്കുക.

Most Read Articles

Malayalam
English summary
The Royal Enfield continental GT has reached Indian shores. The price and details of Royal Enfield continental GT is here.
Story first published: Wednesday, November 27, 2013, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X