വെസ്പ വിഎക്‌സ് പതിപ്പ് ലോഞ്ച് ചെയ്തു

Posted By:

കഴിഞ്ഞ മാസത്തെ പ്രഖ്യാപനമനുസരിച്ച് വെസ്പയുടെ വിഎക്‌സ് 125 വേരിയന്റ് പ്യാജിയോ പുറത്തിറക്കി. ഡിസൈനിലും സാങ്കേതികതയിലുമൊന്നും അടിസ്ഥാനപരമായി മാറ്റങ്ങളില്ലെങ്കിലും നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വെസ്പയുടെ ബ്രാന്‍ഡ് മൂല്യം ഉപഭോക്താക്കളില്‍ നല്‍കുന്ന പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ നിരന്തരമായി ശ്രമിച്ചു വരുന്നതിന്റെ ഭാഗമായാണ് പുതിയ വേരിയന്റിന്റെ പ്രവേശമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Vespa VX 125 Launched In India

200 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് വിഎക്‌സ് പതിപ്പിനുള്ളത്. എല്‍എക്‌സ് പതിപ്പില്‍ ഡ്രം ബ്രേക്കുകളാണ് നല്‍കിയിരുന്നത്.

Vespa VX 125 Launched In India

രണ്ട് പുതിയ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒന്നാണിത്. മെറ്റാലിക് ഗ്രീന്‍.

Vespa VX 125 Launched In India

ചുവപ്പും പിങ്കും നിറങ്ങളുടെ ചേരുവ. വൈബ്രന്റ് റോസ എന്നറിയപ്പെടും.

Vespa VX 125 Launched In India

നിലവിലുള്ള നിറങ്ങളില്‍ കറുപ്പ് മെറൂണ്‍ എന്നീ നിറങ്ങളില്‍ ഈ വേരിയന്റ് ലഭിക്കില്ല.

Vespa VX 125 Launched In India

പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വിധത്തില്‍ ഹാന്‍ഡില്‍ബാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Vespa VX 125 Launched In India

ട്യൂബ്‌ലെസ് എംആര്‍എഫ് സാപ്പര്‍ ടയറുകള്‍.

Vespa VX 125 Launched In India

സ്പീഡോമീറ്റര്‍ ഡയലിന് പുതിയ ഡിസൈന്‍

Vespa VX 125 Launched In India

ബീജ് നിറത്തിലുള്ള സീറ്റ് (ഇത് ആവശ്യനുസരണം തെരഞ്ഞെടുക്കാവുന്ന ഒന്നാണ്). റോസ്സോ ഡ്രാഗണ്‍, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ മാത്രമേ ഇത് ലഭിക്കൂ.

Vespa VX 125 Launched In India

10 പിഎസ് കരുത്തും 11 എന്‍എം ടോര്‍ക്കും പകരുന്ന 125 എന്‍ജിന്‍ തന്നെയാണ് ഈ വേരിയന്റിലും ഉള്ളത്.

Vespa VX 125 Launched In India

8 ലിറ്റര്‍ ഇന്ധനടാങ്കാണ് വാഹനത്തിന്.

Vespa VX 125 Launched In India

ലിറ്ററിന് 60 കിലോമീറ്ററാണ് മൈലേജ്. ഫുള്‍ടാങ്കില്‍ ഏതാണ്ട് 400 കിലോമീറ്ററിലധികം പോകാം.

Vespa VX 125 Launched In India

വെസ്പ വിഎക്‌സ് 125 സിസി സ്‌കൂട്ടറിന് മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 71,380 രൂപയാണ് വില.

Vespa VX 125 Launched In India

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ പരിഗണിച്ചാണ് പുതിയ പതിപ്പ് വിപണിയിലെത്തിക്കുന്നതെന്ന് ലോഞ്ച് ചടങ്ങില്‍ സംസാരിച്ച കമ്പനി ചെയര്‍മാര്‍ രവി ചോപ്ര പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ താല്‍പര്യങ്ങള്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ട് പുതിയ വേരിയന്റിന്റെ നിര്‍മിതിയില്‍.

English summary
The VX 125 variant has now been officially launched and priced. The Italian lifestyle scooter brand's new VX 125 basically remains the same.
Story first published: Thursday, July 4, 2013, 19:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark