മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

By Santheep

സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് വിപണിയിലെത്തിക്കാന്‍ മാരുതി തയ്യാറെടുക്കുന്നു. നേരത്തെ വാഗണ്‍ ആര്‍ മോഡലില്‍ സെമി ഓട്ടോമാറ്റിക് വരുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍, വില്‍പന കുറവുള്ള വാഗണ്‍ ആര്‍ സ്റ്റിംഗ്രേയില്‍ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് വിപണിയിലെത്തിക്കുക എന്ന തന്ത്രപരമായ നീക്കത്തിനാണ് കമ്പനി മുതിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ചിത്രത്താളുകളില്‍.

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

വാഗണ്‍ ആറിന്റെ അതേ സൗകര്യമുള്ള വാഹനത്തില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും കുറെയധികം പേരെ സ്റ്റിംഗ്രേയിലേക്കാകര്‍ഷിക്കാന്‍ സാധിച്ചേക്കും. അതെസമയം, സ്റ്റിംഗ്രേയുടെ ബോക്‌സി ഡിസൈന്‍ ഒരു പ്രശ്‌നം തന്നെയാണ് ഇന്ത്യക്കാരെ സംബന്ധിച്ച് എന്നതും കാണണം.

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

ഈയിടെയാണ് ആള്‍ട്ടോ കെ10 മോഡലില്‍ സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച് മാരുതി വിപണിയെത്തിച്ചത്. നേരത്തെ വിപണിയിലെത്തിയ സെലെരിയോ സെമി ഓട്ടോമാറ്റിക് പതിപ്പിന് ഉയര്‍ന്ന കാത്തിരിപ്പുസമയമാണുള്ളത്. ആള്‍ട്ടോ കെ10 സെമി ഓട്ടോമാറ്റിക്കിനുമുണ്ട് ഒന്നര മാസത്തോളം കാത്തിരിപ്പ്. സമാനമായ തോതിലല്ലെങ്കിലും തരക്കേടില്ലാത്ത തോതില്‍ ആവശ്യക്കാര്‍ സ്റ്റിംേ്രഗ ഓട്ടോമാറ്റിക്കിനും വരുമെന്നാണ് പ്രതീക്ഷ.

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

ഇറ്റാലിയന്‍ കമ്പനിയായ മാഗ്നറ്റി മാരെല്ലിയാണ് സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. മാഗ്നറ്റിയില്‍ നിന്നും ട്രാന്‍സ്മിഷന്‍ സിസ്റ്റം നിര്‍മിച്ചു കിട്ടുന്നതിനുള്ള കാലതാമസം മാരുതി കാറുകളുടെ ഡെലിവറിയെ ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങി ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണിപ്പോള്‍.

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

മാസത്തില്‍ സെലെരിയോ മോഡലിനു മാത്രമായി 3,500 സെമി ഓട്ടോമാറ്റിക് കിറ്റുകള്‍ മാഗ്നറ്റി നല്‍കുന്നുണ്ട്. ഇത് മാസത്തില്‍ അയ്യായിരമാക്കി ഉയര്‍ത്താന്‍ മാരുതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.

മാരുതി സ്റ്റിംഗ്രേ മോഡലില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നു

നിലവില്‍ പെട്രോള്‍ പതിപ്പുകള്‍ മാത്രമേ സ്റ്റിംഗ്രേക്കുള്ളൂ. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.01 ലക്ഷം രൂപയില്‍ വിലതുടങ്ങുന്നു ഈ വാഹനത്തിന്. 4.56 ലക്ഷം രൂപയിലാണ് വിലകളവസാനിക്കുന്നത്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജുണ്ട് വാഹനത്തിന്.

Most Read Articles

Malayalam
English summary
Post Celerio and Alto K10 AMT, Maruti plans to offer WagonR AMT.
Story first published: Saturday, November 22, 2014, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X