ലിറ്ററിന് 35KM വരെ മൈലേജ്, വില ₹5 ലക്ഷം മുതൽ? ഇഗ്നിസിന്റെ പകരക്കാരൻ വരുന്നത് പഞ്ചിനെ തീർക്കാനുറച്ച്

ടാറ്റ പഞ്ചിന്റെയും (Tata Punch) ഹ്യുണ്ടായി എക്സ്റ്ററിന്റെയും (Hyundai Exter) കുതിപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മൈക്രോ എസ്‌യുവി വിപണി പിടിച്ചെടുക്കാന്‍ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ ആയുധം പുറത്തെടുക്കുന്നു. വില്‍പ്പന മന്ദഗതിയിലായ ഇഗ്‌നിസിനെ (Maruti Suzuki Ignis) പടിക്കുപുറത്താക്കി, പകരം 'Y43' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ മൈക്രോ എസ്‌യുവി (Micro SUV) അവതരിപ്പിക്കാനുള്ള മാരുതിയുടെ നീക്കം വാഹനലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പഞ്ചും എക്‌സ്റ്ററും , ആധിപത്യം പുലര്‍ത്തുന്ന സെഗ്മെന്റില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി ഈ കുട്ടി എസ്‌യുവി കൊണ്ടുവരാന്‍ പോകുന്നത്.

നിലവില്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ 20 ശതമാനത്തോളം വിഹിതമുള്ള മാരുതി, അത് 50 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യകാലത്ത് ഹാച്ച്ബാക്കുകള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സമീപകാലത്തായി പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ പാടുപെടുന്ന ഇഗ്‌നിസിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഡിമാന്‍ഡ് ഉള്ള മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പുത്തന്‍ പോരാളിയെ ഇറക്കാന്‍ കമ്പനി തീരുമാനിച്ചത്.

maruti ignis side

പുതിയ Y43 മോഡല്‍ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ (NEXA) വഴി വില്‍ക്കുമെന്നാണ് സൂചന. ബോക്‌സി രൂപകല്‍പ്പനയും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും Y43-യെ ഒരു യഥാര്‍ത്ഥ എസ്‌യുവി ആക്കി മാറ്റും. ഏകദേശം 3.8 മീറ്റര്‍ നീളമുണ്ടാകുമെന്ന് കരുതുന്ന ഈ വാഹനം മാരുതിയുടെ ഹാര്‍ടെക്റ്റ് (HEARTECT) പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിക്കുന്നത്. ഇത് മികച്ച സുരക്ഷയും സ്‌പെയ്‌സും ഉറപ്പാക്കുന്നു.

ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍ ഡ്രൈവര്‍ക്ക് റോഡിന്റെ മികച്ച കാഴ്ച നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് സുഗമമായ യാത്രയും വാഗ്ദാനം ചെയ്യുന്നു.മാരുതിയുടെ പുത്തന്‍ Z-സീരീസ് 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും മൈക്രോ എസ്‌യുവിക്ക് തുടിപ്പേകുക. ഏകദേശം 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ബന്ധിപ്പിക്കുമന്നാണ് കരുതുന്നത്.

മികച്ച ഇന്ധനക്ഷമതയ്ക്കായി ഈ എഞ്ചിനില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയേക്കാം. ഇന്ധനവില വര്‍ദ്ധനവ് കണക്കിലെടുത്ത് Y43-യുടെ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പവറില്‍ നേരിയ കുറവുണ്ടാകും. എന്നാല്‍ കിലോഗ്രാമിന് 30 മുതല്‍ 35 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ കുഞ്ഞന്‍ കാറിന് സാധിക്കുമെന്ന് കരുതപ്പെടുന്നു.

അങ്ങിനെ വന്നാല്‍ ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്ന സാധാരണക്കാരും ടാക്‌സി ഓപറേറ്റര്‍മാരും ഈ മോഡല്‍ വിജയിപ്പിക്കും. പഞ്ച്, എക്‌സ്റ്റര്‍ എന്നീ മോഡലുകളുമായി മത്സരിക്കുന്നതിനാല്‍ തന്നെ Y43 എസ്‌യുവിയില്‍ അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനായിരിക്കും കമ്പനി സജ്ജീകരിക്കുക. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇതിലുണ്ടാകും.

കണക്റ്റഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങളും മാരുതി ഉള്‍പ്പെടുത്തിയേക്കാം. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കും. മത്സരാധിഷ്ഠിത വിലയിലായിരിക്കും മാരുതി ഈ എസ്‌യുവി മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുക. ഏകദേശം 5.25 ലക്ഷം രൂപ മുതല്‍ 5.50 ലക്ഷം രൂപ വരെയാണ്ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ടാറ്റ പഞ്ചിന്റെ ബേസ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ നീക്കം. 2026 അവസാനത്തോടെയോ 2027 തുടക്കത്തിലോ മാരുതി സുസുക്കി Y43 മോഡല്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഗ്‌നിസിനെക്കാള്‍ പ്രായോഗികമായ രൂപകല്‍പ്പനയും ഫീച്ചറുകളും Y43-യെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും കുറഞ്ഞ മെയിന്റനന്‍സ് ചിലവും ഈ കുട്ടി എസ്‌യുവിയുടെ വില്‍പ്പനയ്ക്ക് കരുത്തേകും. വരും വര്‍ഷങ്ങളില്‍ മൈക്രോ എസ്‌യുവി വിപണിയില്‍ ടാറ്റയും ഹ്യുണ്ടായിയും മാരുതിയും തമ്മിലുള്ള ത്രികോണ മത്സരം അരങ്ങേറും. സാധാരണക്കാരുടെ എസ്‌യുവി സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ പോകുന്ന മാരുതിയുടെ ഈ പുതിയ മോഡലിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളുമായി പങ്കുവെക്കൂ.

More from DriveSpark

Article Published On: Sunday, April 19, 2026, 12:17 [IST]
English summary
Maruti suzuki y43 micro suv to replace ignis tata punch rival expectations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X