₹4 ലക്ഷത്തിന് പുതിയ ഇലക്ട്രിക് കാർ! ഇവി വിപണി പിടിക്കാനുള്ള മാരുതിയുടെ 4 'രഹസ്യ' ആയുധങ്ങൾ

ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴുന്ന മാരുതി സുസുക്കി (Maruti Suzuki) ഐസി എഞ്ചിന്‍ കാര്‍ വിഭാഗത്തിലെ തങ്ങളുടെ ആധിപത്യം ഇലക്ട്രിക് വിപണിയിലേക്കും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാല് പുത്തന്‍ ഇലക്ട്രിക് കാറുകള്‍ (Electric Vehicles) അണിയറയില്‍ ഒരുക്കുന്നു. വെറും 4 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാവുന്ന ബജറ്റ് ഇവി മുതല്‍, കുടുംബങ്ങള്‍ക്കായി 7 സീറ്റര്‍ ഇലക്ട്രിക് എംപിവി വരെ നീളുന്ന മാരുതിയുടെ ഈ 'മാസ്റ്റര്‍ പ്ലാന്‍' ഇന്ത്യന്‍ വാഹന വിപണിയെ ഒന്നാകെ ഞെട്ടിക്കുമെന്നുറപ്പാണ്. ടാറ്റയുടെയും മഹീന്ദ്രയുടെയും കുത്തക തകര്‍ക്കാന്‍ മാരുതി ഒരുക്കുന്ന ആ വിസ്മയങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ഇന്ത്യന്‍ വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാനുള്ള വമ്പന്‍ നീക്കത്തിലാണ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര (Maruti Suzuki e Vitara) അവതരിപ്പിച്ചതിന് പിന്നാലെ 2031-ഓടെ നാല് പുതിയ ഇലക്ട്രിക് മോഡലുകള്‍ കൂടി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

suzuki ewx concept

ഓരോ വര്‍ഷവും ഓരോ പുതിയ ഇലക്ട്രിക് കാര്‍ എന്ന രീതിയില്‍ വിപണി പിടിക്കാനാണ് മാരുതിയുടെ പ്ലാന്‍.മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഒരു 7 സീറ്റര്‍ എംപിവി ആയിരിക്കും. 'YMC' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ വാഹനം കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ എതിരാളിയായിരിക്കും. ഏകദേശം 17 ലക്ഷം രൂപ പ്രാരംഭ വില പ്രതീക്ഷിക്കുന്ന ഈ വാഹനം ബാറ്ററി ആസ് എ സര്‍വീസ് സ്‌കീമില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്.

ബാറ്ററിയടക്കമുള്ള വില നല്‍കാതെ ഓടുന്ന കിലോമീറ്ററിന് വാടക നലകുന്ന ഈ പദ്ധതിക്ക് കീഴില്‍ ലഭ്യമായാല്‍ ഇലക്ട്രിക് എംപിവിയുടെ പ്രാരംഭ വില 12 ലക്ഷം രൂപയായി കുറയാന്‍ സാധ്യതയുണ്ട്. YMC ഇലക്ട്രിക് എംപിവി രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 49 kWh, 61.1 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ആയിരിക്കും പുതിയ ഇവിയില്‍ കമ്പനി വാഗ്ദാനം ചെയ്യുക.

maruti ertiga

ഈ സീറോ എമിഷന്‍ വാഹനം ഫുള്‍ ചാര്‍ജില്‍ ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം. 1 കിലോമീറ്റര്‍ ഓടിക്കാന്‍ വെറും 1 രൂപ മുതല്‍ 1.50 രൂപ വരെ മാത്രമേ ചിലവ് വരൂ എന്നതാണ് ഇതിന്റെ പ്രത്യേകത.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ടാറ്റ നെക്സോണ്‍ ഇവിക്ക് പകരക്കാരനായി ബ്രെസ അല്ലെങ്കില്‍ ഫ്രോങ്ക്‌സ് എന്നിവയുടെ ഇലക്ട്രിക് പതിപ്പും മാരുതി പുറത്തിറക്കും. ഇതിന്റെ പ്രാരംഭ വില 12 ലക്ഷം രൂപയായിരിക്കുമെന്നാണ് കരുതുന്നത്. ബാസ് പദ്ധതിക്ക് കീഴില്‍ ഏകദേശം 8-9 ലക്ഷം രൂപയ്ക്ക് ഈ മോഡല്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കാം. ഇടത്തരക്കാര്‍ക്ക് അനുയോജ്യമായ ഒരു ഫാമിലി ഇവി ആയിരിക്കും ഇത്.

സാധാരണക്കാര്‍ക്കായി ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് കാറും മാരുതിയുടെ ഭാവി പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയോട് മത്സരിക്കാനായി എത്തുന്ന ഈ കാറിന് 7 ലക്ഷം രൂപയായിരിക്കും വില. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിന് കീഴില്‍ ഈ എന്‍ട്രി ലെവല്‍ ഇവി 4-5 ലക്ഷം രൂപയ്ക്ക് ലഭ്യമായേക്കും അങ്ങിനെ വന്നാല്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി വിപ്ലവകരമായ മാറ്റത്തിനാകും സാക്ഷ്യം വഹിക്കുക.

ഇവയ്ക്കെല്ലാം പുറമെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു പ്രീമിയം ഇലക്ട്രിക് കാറും മാരുതിയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ലക്ഷ്വറി ഫീച്ചറുകളും ഉള്‍പ്പെടുന്ന ഈ ഇവി മോഡല്‍ ബജറ്റ് കാര്‍ നിര്‍മാതാക്കള്‍ എന്ന മാരുതിയുടെ ബ്രാന്‍ഡ് ഇമേജ് മാറ്റാന്‍ സഹായിക്കും. ലെവല്‍ 2 അഡാസ് (ADAS) സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഫീച്ചറുകള്‍ ഈ പുതിയ തലമുറ കാറുകളില്‍ മാരുതി ഉള്‍പ്പെടുത്തും.

maruti fronx

സുരക്ഷയ്ക്കും സാങ്കേതിക വിദ്യയ്ക്കും ഒരുപോലെ മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ വാഹനങ്ങളുടെ മെക്കാനിക്കല്‍ വശങ്ങള്‍ കമ്പനി ഒരുക്കുന്നത്. ഓരോ വിഭാഗത്തിലും കൃത്യമായ പ്ലാനിംഗോടെയാണ് മാരുതി മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഇത് വിപണിയിലെ മത്സരം കൂടുതല്‍ കടുപ്പിക്കും. അത്യന്തികമായി ഇതുകൊണ്ടുള്ള ഗുണം ലഭിക്കാന്‍ പോകുന്നത് ഉപഭോക്താക്കള്‍ക്കാണ്.

മാരുതിയുടെ അടുത്ത ഇലക്ട്രിക് കാര്‍ 2027-ല്‍ വിപണിയിലെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ടാറ്റയും മഹീന്ദ്രയും അടങ്ങുന്ന നിലവിലെ ഇവി വിപണിയിലേക്കുള്ള മാരുതിയുടെ ഈ കടന്നുകയറ്റം വലിയ ചലനങ്ങളുണ്ടാക്കും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന വാഹനങ്ങള്‍ വരുന്നതോടെ സാധാരണക്കാര്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കും. ഇന്ത്യന്‍ നിരത്തുകളെ നിശബ്ദമാക്കാന്‍ മാരുതിയുടെ ഇലക്ട്രിക് സൈന്യം വരുന്നതിനായി കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍.

More from DriveSpark

Article Published On: Wednesday, April 15, 2026, 11:53 [IST]
English summary
Maruti suzuki plans to introduce 4 new electric cars india by 2031 including budget ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X