ഇതൊരു ലോട്ടറിയല്ലേ... 9.20 ലക്ഷത്തിന് ഗ്രാൻഡ് വിറ്റാര വാങ്ങാൻ അവസരം, അതും 20 കിലോമീറ്റർ മൈലേജുള്ള വേരിയന്റ്

ഹ്യുണ്ടായി ക്രെറ്റ പോലുള്ള വമ്പൻ മിഡ്-സൈസ് എസ്‌യുവികളോട് ഏറ്റുമുട്ടാൻ മാരുതി സുസുക്കിയും (Maruti Suzuki) ടൊയോട്ടയും (Toyota) കൂട്ടുകൂടിയപ്പോൾ ഇന്ത്യക്കാർക്ക് കിട്ടിയ മിടുക്കനാണ് ഗ്രാൻഡ് വിറ്റാര (Grand Vitara). എല്ലാ മാരുതി കാറുകളേയും പോലെ കൂടിയ മൈലേജും കുറഞ്ഞ മെയിന്റനെൻസും താങ്ങാനാവുന്ന വിലയും കൂടിക്കിട്ടിയപ്പോൾ ആളുകളെല്ലാം വാങ്ങാൻ ഓടിയെത്തി. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചിരിക്കുന്നതിനാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് പ്രത്യേകമൊരു ഫാൻബേസ് ഉണ്ട്. വിക്ടോറിസ് (Maruti Suzuki Victoris) എത്തിയതോടെ കച്ചോടം ചെറുതായൊന്ന് കുറഞ്ഞുവെങ്കിലും ഇതൊന്ന് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

ഇതിന്റെ ഭാഗമായി നെക്‌സ ഡീലർഷിപ്പിലെ ഒരു പ്രത്യേക പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 9.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ ഗ്രാൻഡ് വിറ്റാര സ്വന്തമാക്കാനാവും കേട്ടോ. മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിയുടെ സിഗ്മ വേരിയന്റാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ മാസം വിൽക്കുന്നത്. എല്ലാ ഡീലർഷിപ്പിലും ഓഫർ ലഭ്യമായിക്കൊള്ളണമെന്നില്ല കേട്ടോ. ആയതിനാൽ ഷോറൂമിൽ വിളിച്ച് ചോദിച്ച് ഒന്ന് ചോദിച്ചാൽ കാര്യങ്ങൾ മനസിലാക്കാം.

Maruti Suzuki Grand Vitara Sigma Variant Now Selling For Just Rs 9 20 Lakh

25,000 രൂപ കൺസ്യൂമർ ഡിസ്കൌണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 83,000 രൂപയുടെ സ്പെഷ്യൽ ഡീലർഷിപ്പ് ഓഫർ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് ഗ്രാൻഡ് വിറ്റാര 9.20 ലക്ഷത്തിന് സ്വന്തമാക്കാനാവുക. എസ്‌യുവിയുടെ സിഗ്മ ട്രിമിന്റെ യഥാർത്ഥ എക്സ്ഷോറൂം വില 10.76 ലക്ഷം രൂപയാണ് കേട്ടോ. എന്തായാലും നല്ല മൈലേജുള്ള കിടിലൻ എസ്‌യുവി തിരഞ്ഞുനടക്കുന്നവർക്കെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താനാവുന്നതാണ്.

പരിമിതമായ കാലയളവിലേക്ക് മാത്രമേ ഓഫർ ലഭ്യമാകൂവെന്നതും പ്രത്യേകം ഓർമിക്കേണ്ടതുണ്ട് കേട്ടോ. ഒമ്പത് ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8-വേ പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എല്ലാ വേരിയന്റുകളിലും ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഗ്രാൻഡ് വിറ്റാരയുടെ സിഗ്മ വിപണിയിലെത്തുന്നത്.

Maruti Suzuki Grand Vitara Sigma Variant Now Selling For Just Rs 9 20 Lakh

പക്ഷേ ഹൈബ്രിഡ് എഞ്ചിൻ ഈ വേരിയന്റിനൊപ്പം ലഭ്യമാവുന്നതല്ല കേട്ടോ. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് K15C പെട്രോൾ എഞ്ചിനോടെയാണ് ഈ വേരിയന്റ് വിപണിയിലെത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 103 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗ്രാൻഡ് വിറ്റാരയുടെ മറ്റ് വേരിയന്റുകളിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും തെരഞ്ഞെടുക്കാനാവുന്നതാണ്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാൻ കഴിയും. 27.97 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഇതിൽ കമ്പനി അവകാശപ്പെടുന്നത്. അതേസമയം NA പെട്രോളിൽ കമ്പനി 19.38 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പറയുന്നത്.

Maruti Suzuki Grand Vitara Sigma Variant Now Selling For Just Rs 9 20 Lakh

കൂടാതെ ഒരു S-CNG വേരിയന്റിലും ഗ്രാൻഡ് വിറ്റാര സ്വന്തമാക്കാൻ അവസരമുണ്ട് കേട്ടോ. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും സിഎൻജി 26.6 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലാണ് ഗ്രാൻഡ് വിറ്റാര നിർമിച്ചിരിക്കുന്നത്. എസ്‌യുവിക്ക് മൊത്തത്തിൽ 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവുമാണുള്ളത്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വീൽബേസ് നീളം 2,600 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമീറ്ററുമാണ്. സ്റ്റാൻഡേർഡ് പെട്രോൾ, സിഎൻജി വേരിയന്റുകൾ 373 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ. ബാറ്ററി ഫ്ലോറിനടിയിൽ സ്ഥാപിക്കുന്നതിനാൽ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 265 ലിറ്റർ ശേഷി മാത്രമാണുള്ളത്. ചില മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ മെച്ചപ്പെട്ട ട്രാക്ഷനായി സ്നോ, സ്പോർട്ട് പോലുള്ള തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾ ഉൾപ്പെടുന്ന ഓൾഗ്രിപ്പ് എഡബ്ല്യുഡി സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, April 18, 2026, 9:00 [IST]
English summary
Maruti suzuki grand vitara sigma variant now selling for just rs 9 20 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X