അടുത്ത 12 മാസത്തിനുള്ളില്‍ വരാനുള്ള മാരുതി കാറുകള്‍
ഏതൊരു കാര്‍നിര്‍മാതാവിനും പുതിയ വാഹനം പുറത്തിറക്കുമ്പോള്‍ മാരുതിയുടെ കാര്‍മോഡലുകള്‍ ആധാരമായിത്തീരാറുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. രാജ്യത്തെ വിപണിയുടെ സ്പന്ദനം മാരുതിയോളം അറിഞ്ഞവരാരുണ്ട്? മറ്റു കാര്‍നിര്‍മാതാക്കളില്‍നിന്ന് കടുത്ത വെല്ലുവിളികള്‍ മാരുതിയും നേരിടുന്നുണ്ട്. മികവുറ്റ ഡിസൈനിലും ഗുണനിലവാരത്തിലും നിരവധി മോഡലുകള്‍ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ വിപണിവിഹിതം നിലനിര്‍ത്തുക എന്ന കടുത്ത വെല്ലുവിളിയാണ് മാരുതി ഇപ്പോള്‍ നേരിടുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ നിരവധി വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്.
ഏതെല്ലാമാണ് മാരുതി പ്ലാന്‍ ചെയ്യുന്ന പുതിയ വാഹനങ്ങള്‍? എന്തെല്ലാമാണ് അവയുടെ പ്രത്യേകതകള്‍? താഴെ ചിത്രങ്ങളോടൊപ്പം അവ വിവരിക്കപ്പെടുന്നു.

ക്ലിക്കിനീങ്ങുക

മാരുതി സ്വിഫ്റ്റ് ഡിസൈര്‍
ഡിസൈര്‍ ചെറുസെഡാന്‍ മോഡലിന്റെ പുതുക്കലിനായി തയ്യാറെടുക്കുകയാണ് മാരുതി. വന്‍തോതിലുള്ള മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നിരിക്കിലും വാഹനത്തിന്റെ അകത്തും പുറത്തും ചില വ്യതിയാനങ്ങളെല്ലാം വരുത്തും. ഗ്രില്ലില്‍ ക്രോമിയം സാന്നിധ്യം വരുന്നത് എക്‌സ്റ്റീരിയര്‍ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരിക്കും. ഫോഗ് ലാമ്പിന്റെ പരിസരത്തും ക്രോമിയം സാന്നിധ്യമുണ്ടായിരിക്കും.

മാരുതി ഡിസൈര്‍ മുഖംമിനുക്കല്‍
ബംപര്‍ ഡിസൈനില്‍ ചെറുയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഹെഡ്‌ലാമ്പുകളുടെ ഡിസൈനും ചെറിയതോതില്‍ മാറിയേക്കും. പുതിയ അലോയ് വീലുകളായിരിക്കും വാഹനത്തിനുണ്ടാവുക. കാറിന്റെ വശങ്ങളില്‍ മറ്റു മാറ്റങ്ങളൊന്നും വരില്ല. ഇന്റീരിയറില്‍ കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഫീച്ചറുകള്‍ കുത്തിനിറച്ചെത്തിയ ടാറ്റ സെസ്റ്റ് മോഡലിനെ വെല്ലേണ്ട ഉത്തരവാദിത്തം പുതിയ ഡിസൈറിനുണ്ട്. ഡിസംബര്‍ മാസത്തില്‍ പുതിയ സ്വിഫ്റ്റ് ഡിസൈര്‍ എത്തിയേക്കും. വില 5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിലായിരിക്കും വില.

മാരുതി എക്‌സ്എ ആല്‍ഫ
മാരുതിയുടെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നാണിത്. 2012 ഇന്ത്യന്‍ ഓട്ടോഷോയില്‍ എവതരിപ്പിക്കപ്പെട്ട ഈ കോംപാക്ട് എസ്‌യുവി മോഡലിന്റെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യന്‍ വിപണി. 2015 മധ്യത്തിലായിരിക്കും ലോഞ്ച്.

മാരുതി എക്‌സ്എ ആല്‍ഫ
ഫോഡ് ഇക്കോസ്‌പോര്‍ട് കൈയടക്കിവെച്ചിട്ടുള്ള കോംപാക്ട് എസ്‌യുവിവിപണിയില്‍ വലിയ രാസമാറ്റങ്ങള്‍ കൊണ്ടുവരാന്‍ എക്‌സ്എ ആല്‍ഫയ്ക്ക് സാധിച്ചേക്കും. റിനോ ഡസ്റ്റര്‍, നിസ്സാന്‍ ടെറാനോ എന്നീ മോഡലുകള്‍ക്കും എക്‌സ്എ ആല്‍ഫ ഒരു വെല്ലുവിളിയായി മാറും. ഫിയറ്റിന്റെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും എക്‌സ്എ ആല്‍ഫില്‍ ഘടിപ്പിക്കും. വില 6.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ കാണുമെന്ന് പ്രതീക്ഷിക്കാം.

മാരുതി എസ്എക്‌സ്4 എസ്-ക്രോസ്
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മറ്റൊരു വന്‍ ലോഞ്ചാണ് എസ്എക്‌സ്4 എസ്-ക്രോസ്സിന്റേത്. ഈ ക്രോസ്സോവര്‍ മോഡല്‍ യൂറോപ്യന്‍ വിപണിയിലുള്ള എസ്എക്‌സ്4 ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ചതാണ്. ഹ്യൂണ്ടായിക്കും സമാനമായൊരു പദ്ധതിയുണ്ട്. ഐ20 ഹാച്ച്ബാക്കിനെ ആധാരമാക്കിയുള്ള ക്രോസ്സോവര്‍ പദ്ധതിക്ക് ഇവര്‍ രൂപം നല്‍കിയിരിക്കുന്നു.

മാരുതി എസ്എക്‌സ്4 എസ്-ക്രോസ്
2015ന്റെ ആദ്യമാസങ്ങളില്‍ മാരുതി എസ്എക്‌സ്4 എസ്-ക്രോസ് ഇന്ത്യന്‍ വിപണി പിടിച്ചേക്കും. 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 1.4 ലിറ്റര്‍ സുസൂക്കി കെ സീരീസ് പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ടായിരിക്കും. 6 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയില്‍ വില കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സെലെരിയോ ഡീസല്‍
വിപണിയില്‍ വന്‍ ഹിറ്റായി മാറിയ മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന്റെ ഡീസല്‍ എന്‍ജിന്‍ പതിപ്പാണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മാരുതി വാഹനം. മാരുതി വികസിപ്പിച്ചെടുത്തിട്ടുള്ള പുതിയ 800 സിസി എന്‍ജിനായിരിക്കും ഇതില്‍ ചേര്‍ക്കുക.

മാരുതി സെലെരിയോ ഡീസല്‍
ലിറ്ററിന് 35 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ 800 സിസി എന്‍ജിന് സാധിക്കും. കരുത്തിന്റെ പരിമിതി മറികടക്കാന്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചായിരിക്കും സെലെരിയോയില്‍ ഈ ഡീസല്‍ എന്‍ജിന്‍ സ്ഥാപിക്കുക. 50 മുതല്‍ 55 വരെ കുതിരശക്തി പകരാന്‍ ഈ എന്‍ജിന് കരുത്തുണ്ടായിരിക്കും. 2015 മധ്യത്തോടെ വിപണിയിലെത്തുന്ന സെലെരിയോ ഡീസല്‍ മോഡലിന് 4.5 ലക്ഷത്തിന്റെ പരിസത്തില്‍ വില കാണും.

മാരുതി വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക്
ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20 മോഡല്‍ അടക്കമുള്ള പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളെ ലാക്കാക്കിയാണ് വൈആര്‍ഐ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുക. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മുകളില്‍ ഈ വാഹനം സ്ഥിതി ചെയ്യും.

മാരുതി വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക്
രണ്ട് പെട്രോള്‍ എന്‍ജിനുകള്‍ ഈ വാഹനത്തിലുണ്ടായിരിക്കും, 1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതും. 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും. ഈ ഫിയറ്റ് എന്‍ജിന്‍ കൂടുതല്‍ പവര്‍ ലഭിക്കാനായി ട്യൂണിങ്ങിനു വിധേയമാക്കും. 5.5 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വിലയുണ്ടായിരിക്കും.


Click it and Unblock the Notifications








