ക്രെറ്റയേക്കാളും സിയറയേക്കാളും വില കുറവ്, പുത്തൻ എസ്‌യുവിയുടെ വിലയിലും ഞെട്ടിച്ച് സ്കോഡ

ഹ്യുണ്ടായി ക്രെറ്റ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് ‌എസ്‌യുവി സെഗ്മെന്റിലേക്ക് അടുത്തിടെ ടാറ്റ സിയറ, ന്യൂജെൻ റെനോ ഡസ്റ്റർ തുടങ്ങിയ മിടുക്കൻമാർ എത്തിയതോടെ മത്സരം ആളിക്കത്താൻ പോവുകയാണ്. കൂട്ടത്തിലേക്ക് ചക്രവർത്തിയായ കുഷാഖിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെക്കൂടി പുറത്തിറക്കി സ്കോഡയും മുമ്പേ ഓടാൻ എത്തുകയാണ്. മുഖംമിനുങ്ങിയെത്തുന്ന പുതുമോഡലിന്റെ രൂപം നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും വിലയും ഔദ്യോഗിക ലോഞ്ചും ഇന്നത്തേക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുകയാണ് സ്കോഡ.

യൂറോപ്യൻ സ്റ്റൈലുമായി എത്തുന്ന പുതിയ സ്കോഡ കുഷാഖിന് 10.69 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. അതായത് വിഭാഗത്തിൽ വിസ്മയം തീർക്കാൻ ഉറപ്പിച്ചുകൊണ്ടാണ് എസ്‌യുവിയുടെ വരവ് എന്ന് സാരം. എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ, കൂടുതൽ സവിശേഷതകൾ, പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ആരാധകരെ നിരാശപ്പെടുത്തുന്നതല്ല.

Skoda Kushaq Facelift SUV Launched In India At Rs 10 69 Lakh

ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നിങ്ങനെ അഞ്ചോളം വേരിയന്റുകളിലാണ് പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ലുക്ക് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുരികങ്ങൾക്ക് സമാനമായ ഡിആർഎല്ലുകളുള്ള സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകളും ഗ്രില്ലിൽ ഒരു സെഗ്‌മെന്റഡ് ലൈറ്റ് ബാറും ചേർന്ന എൽ-ആകൃതിയിലുള്ള ലൈറ്റ് സിഗ്നേച്ചറുകളും കൊഡിയാക്കിൽ നിന്ന് കടമെടുത്ത ഒരു വിശദാംശവും ചേർന്നതാണ് മുൻവശത്തെ മനോഹരമാക്കുന്നത്.

ബമ്പർ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതിനാൽ അവിടെയും മാറ്റങ്ങൾ പ്രകടമാണ്. കുഷാഖിന്റെ കൂടുതൽ സ്പോർട്ടിയറായ മോണ്ടി കാർലോ ക്രോം ഘടകങ്ങളെ ഗ്ലോസ്-ബ്ലാക്ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. രണ്ട് ചുവന്ന ഗ്രിൽ സ്ട്രൈപ്പുകൾ ചേർത്ത് സംഭവം കൂടുതൽ കളറാക്കാനും കമ്പനിക്കായിട്ടുണ്ട്. വേരിയന്റിനെ ആശ്രയിച്ച് പുതിയ 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവി കളത്തിലിറങ്ങുന്നത്.

Skoda Kushaq Facelift SUV Launched In India At Rs 10 69 Lakh

പിന്നിൽ 'സ്കോഡ' എഴുത്തുള്ള ഇലുമിനേറ്റഡ് അക്ഷരങ്ങളും സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറിലൂടെയുമാണ് കുഷാഖിലേക്ക് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും സ്കോഡ ചേർത്തിട്ടുണ്ട്. അങ്ങനെ എക്സ്റ്റീരിയർ കണ്ടാൽ ആരായാലും മോഹിക്കുന്ന തരത്തിൽ വാഹനത്തെ ഒരുക്കുന്നതിൽ ചെക്ക് ബ്രാൻഡ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.

സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇൻ്റീരിയറിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് കറുപ്പും ബീജ് നിറത്തിലുള്ള തീമുമാണ് ലഭിക്കുന്നത്. അതേസമയം മോണ്ടി കാർലോയ്ക്ക് ഡാർക്ക് റെഡ് നിറത്തിലുള്ള സ്കീമാണ് ലഭിക്കുക. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, അപ്‌ഡേറ്റ് ചെയ്‌ത സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകളാലും കുഷാഖ് സമ്പന്നമാണ്.

Skoda Kushaq Facelift SUV Launched In India At Rs 10 69 Lakh

പിൻസീറ്റ് മസാജ് ഫംഗ്ഷൻ, 6-വേ വെന്റിലേറ്റഡ് പവർ ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇതിൽ കുത്തിനിറച്ചിട്ടുണ്ട് സ്കോഡ. വാർത്തകൾ, തത്സമയ വിവരങ്ങൾ, കാറിനുള്ളിലെ പ്രവർത്തനങ്ങളുടെ ഹാൻഡ്‌സ്-ഫ്രീ നിയന്ത്രണം എന്നിവയ്ക്കായി സ്കോഡ ഗൂഗിൾ ജെമിനി AI അസിസ്റ്റന്റിനെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുണ്ട് കേട്ടോ.

പുതിയ കുഷാഖിന്റെ ബൂട്ട് സ്പേസ് 491 ലിറ്ററാണെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. അതായത് മുമ്പത്തേക്കാൾ 106 ലിറ്റർ കൂടുതലാണെന്ന് ചുരുക്കം. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഐസോഫിക്സ് മൗണ്ടുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയാണ് സുരക്ഷാ സവിശേഷതകൾ.

മുൻ മോഡലിനെ പോലെ തന്നെ 5-സ്റ്റാർ ഗ്ലോബൽ NCAP സേഫ്റ്റി റേറ്റിംഗ് സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തുന്നുണ്ടെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്.

ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ മാനുവൽ 19.66 കിലോമീറ്റർ മൈലേജും ഇതേ എഞ്ചിൻ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലിറ്ററിന് 19.09 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ 7 സ്പീഡ് ഡിസിടി 18.72 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, March 21, 2026, 15:03 [IST]
English summary
Skoda kushaq facelift suv launched in india at rs 10 69 lakh design features safety specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X