നല്ല ചുവന്നു തുടുത്ത് സുന്ദരിയായി കാറുകളിലെ മഹാറാണി, വിക്‌ടറി എഡിഷന്റെ വില പ്രഖ്യാപിച്ച് മിനി

കാറുകളിലെ മഹാറാണിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവരാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി. കൂപ്പർ ഹാച്ച്ബാക്ക് (Mini Cooper) സീരീസിലൂടെ ഇന്ത്യക്കാർക്കിടയിൽ വരെ പ്രത്യേക സ്ഥാനം കണ്ടെത്തിയ ലക്ഷ്വറി കാർ ബ്രാൻഡിന് സ്ത്രീകൾക്കിടയിലാണ് കൂടുതൽ ആരാധകരുള്ളതെന്ന് വേണമെങ്കിൽ പറയാം. ബിഎംഡബ്ല്യുവിൻ്റെ ഉടസ്ഥതയിലുള്ള കമ്പനി ആഭ്യന്തര വിപണിയിൽ വളരെ സജീവമായാണ് പ്രവർത്തിക്കുന്നത്. അടിക്കടി മോഡൽ നിരയിലേക്ക് പുത്തൻ കാറുകളുമായി എത്തുന്നത് മിനിക്കൊരു ഹരമാണ്. ഇപ്പോഴിതാ കൂപ്പർ S ഹാച്ച്ബാക്കിൻ്റെ പുതിയ സ്പെഷ്യൽ എഡിഷൻ വേരിയൻ്റായ 'വിക്ടറി എഡിഷൻ' ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ ഈ ലക്ഷ്വറി ഹാച്ച്ബാക്കിനായുള്ള ബുക്കിംഗുകളും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനി കൂപ്പർ S വിക്ടറി എഡിഷൻ വിപണിയിൽ ലോഞ്ച് ചെയ്‌തിരിക്കുന്നത്. ജയ്പൂരിൽ പുതുതായി ആരംഭിച്ച മിനി ഡീലർഷിപ്പായ സാംഗി ക്ലാസിക് വഴിയാണ് മിനിയുടെ പ്രത്യേക പതിപ്പ് രാജ്യത്ത് പുറത്തിറക്കിയത്. 57.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിക്ടറി എഡിഷൻ രാജ്യത്ത് വാങ്ങാനാവുക.

New MINI Cooper S Victory Edition Launched In India

വിക്ടറി എഡിഷൻ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) അതായത് പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. വാഹനം എല്ലാ മിനി ഇന്ത്യ അംഗീകൃത ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാമെന്നും കമ്പനി പറയുന്നു. കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ ലക്ഷ്വറി ഹാച്ച്ബാക്കിനായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ പരിമിതമായ യൂണിറ്റുകളിൽ മാത്രമാവും വാഹനം ലഭ്യമാവുക.

1965 ലെ മോണ്ടി കാർലോ റാലിയിലെ ബ്രാൻഡിന്റെ ചരിത്ര വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേക വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 1965 വിക്ടറി എഡിഷൻ മോഡൽ പെട്രോൾ, ഇലക്ട്രിക് രൂപങ്ങളിൽ ലഭ്യമാവുമെങ്കിലും ഇന്ത്യയിൽ ഇൻ്റേണൽ കമ്പഷൻ പതിപ്പിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ JCW പായ്ക്കിനൊപ്പം വരുന്നതിനാൽ കാർ കൂടുതൽ സ്പോർട്ടിയറുമാണ് കേട്ടോ.

New MINI Cooper S Victory Edition Launched In India

ജോൺ കൂപ്പർ വർക്ക്സ് സ്റ്റൈലിംഗ് മിനി കൂപ്പറിനെ കൂടുതൽ ഗ്ലാമറാക്കുന്നുവെന്നതിൽ സംശയമൊന്നും വേണ്ട. ബോണറ്റ്, റൂഫ്, റിയർ സെക്ഷൻ എന്നിവയ്ക്ക് മുകളിലൂടെ വൈറ്റ് ലൈനുകൾ പോയിരിക്കുന്നത് വല്ലാത്തൊരു ചേലാണ് കാണാൻ. കോൺട്രാസ്റ്റ് റെഡ് എക്സ്റ്റീരിയർ ഫിനിഷും വിക്ടറി എഡിഷനെ വല്ലാതെ ഗ്ലാമറാക്കുന്നുണ്ട്. മോണ്ടി കാർലോ റാലിയിലെ ബ്രാൻഡിന്റെ ചരിത്ര വിജയത്തിൽ ഉപയോഗിച്ച കാറിൻ്റെ 52-ാം നമ്പരും വശങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

ലിമിറ്റഡ് എഡിഷൻ മോഡലിന്റെ എക്സ്റ്റീരിയറിലേത് പോലെ അകത്തളത്തിലും പരിചിതമായ രൂപമാണ് കാണാനാവുക. എന്നിരുന്നാലും കാര്യങ്ങൾ കൂടുതൽ രസകരമാക്കുവാനായി സ്‌പോർട്‌സ് അധിഷ്ഠിത ട്രിം ഘടകങ്ങളും പ്രീമിയം മെറ്റീരിയലുകളും ഉപയോഗിച്ച് ഇന്റീരിയർ മിനി പുതുക്കിപണിതിട്ടുണ്ട്. ഡ്യുവൽ-ടോൺ ആന്ത്രാസൈറ്റ്, റെഡ് തീം നിറങ്ങളിലാണ് മിനി കൂപ്പർ S 1965 വിക്ടറി എഡിഷൻ്റെ അകത്തളം പൂർത്തിയാക്കിയിരിക്കുന്നത്.

New MINI Cooper S Victory Edition Launched In India

സ്‌പോർട്‌സ് സ്റ്റിയറിംഗ് വീലിൻ്റെ താഴത്തെ സ്‌പോക്കിലും സെൻട്രൽ കൺസോൾ സ്റ്റോറേജ് കമ്പാർട്ടുമെൻ്റിലും "1965" ബാഡ്ജിംഗ് കാണാം. കൂടാതെ, 1965-ലെ വിജയിയായ കൂപ്പർ എസിന്റെ ചരിത്രപരമായ റേസ് നമ്പറും കീ ഫോബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കലായി ഇത് സ്റ്റാൻഡേർഡ് കൂപ്പർ എസിന് സമാനമാണ്. 2.0 ലിറ്റർ ടർബോ ഫോർ സിലിണ്ടർ എഞ്ചിനാണ് വിക്ടറി എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 6.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഈ പെർഫോമൻസ് ഹാച്ച്ബാക്കിന് സാധിക്കുമെന്നാണ് മിനി അവകാശപ്പെടുന്നത്. കൊച്ചി, ഡൽഹി എൻസിആർ, മുംബൈ, പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, ഗുവാഹത്തി, റാഞ്ചി, സൂററ്റ് എന്നീ പതിനാറോളം ഡീലർഷിപ്പുകളിലൂടെ കാർ സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Friday, March 20, 2026, 6:00 [IST]
English summary
New mini cooper s victory edition launched in india priced at rs 57 50 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X