അന്യായ യാത്രാസുഖമായിരിക്കും, 444 കിലോമീറ്റർ റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് കാറുമായി ടൊയോട്ട

ഇന്ത്യയിലേക്ക് പുതിയൊരു സെഡാനുമായി വിപണിയിലെത്തിയിരിക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് വിഭാഗമായ ലെക്‌സസ്. 2025 ഏപ്രിലിൽ ഷാങ്ഹായ് മോട്ടോർ ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ന്യൂജെൻ ലെക്‌സസ് ES മോഡലാണ് നമ്മുടെ നിരത്തിലേക്കും എത്തിയിരിക്കുന്നത്. എന്നാൽ പെട്രോളിലോ ഡീസലിലോ അല്ല വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. വൈദ്യുത വാഹന രംഗത്തിന് ഊന്നൽ കൊടുക്കുവാനായി ഇവി പതിപ്പിലാണ് ലെക്‌സസിന്റെ സെഡാൻ ഇന്ത്യയിലെത്തിയിരിക്കുന്നത്. ടൊയോട്ട കാമ്രി പണികഴിപ്പിച്ചിരിക്കുന്ന അതേ TNGA-K പ്ലാറ്റ്‌ഫോമിലാണ് ഇതിന്റേയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ലെക്‌സസ് ES സെഡാന്റെ എട്ടാം തലമുറ ആവർത്തനമാണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് പുതിയ ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, പവർട്രെയിൻ സ്പെസിഫിക്കേഷനുകൾ എന്നിവയോടൊണ് ന്യൂജെൻ പതിപ്പ് എത്തിയിരിക്കുന്നത്. ആദ്യം ഡിസൈനിലേക്ക് തന്നെ വരാം... LF-ZC കൺസെപ്റ്റിൽ അവതരിപ്പിച്ച 'പ്രൊവോക്കേറ്റീവ് സിംപ്ലിസിറ്റി' ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതിറക്കിയിരിക്കുന്നത്.

Lexus ES 500e Electric Sedan Launched In India

കൂപ്പെ പോലുള്ള റൂഫും ബോഡിയിലെ ആംഗുലർ ക്രീസുകളും ക്ലിഫ്-ഫെയ്‌സ് നോസ് എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് പുതിയ ES സെഡാന് ഒരു ബോൾഡ് ലുക്ക് സമ്മാനിക്കാൻ ലെക്‌സസിനായിട്ടുണ്ട്. പുതിയ കാറിന്റെ മുൻവശത്ത് ഇനി ബ്രാൻഡിന്റെ സ്പിൻഡിൽ ഗ്രിൽ ഉണ്ടാവില്ല. പക്ഷേ കാറിന്റെ ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ (DRL) ഭാഗമായ 'ട്വിൻ L-സിഗ്നേച്ചർ' ലാമ്പുകൾ മുൻവശത്തിന് വല്ലാത്തൊരു ഭംഗി ലഭിക്കുന്നുണ്ട്.

മുൻവശത്ത് ഗ്രില്ലിന്റെ ഇരുവശത്തും കറുപ്പിൽ ഒരുക്കിയിരിക്കുന്ന എലമെന്റുകളും കാണാം. അവിടെയാണ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ഇടംപിടിച്ചിരിക്കുന്നത്. വശക്കാഴ്ച്ചയിൽ ഫ്ലഷ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് അലോയ് വീലുകളുമാണ് എറിച്ചുനിൽക്കുന്നത്. പിൻഭാഗത്ത് യുണീക്കായ 'ട്വിൻ എൽ-സിഗ്നേച്ചർ' ലാമ്പുകളും കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും ഉണ്ട്. പിന്നിൽ ഒരു ഡെക്ക്‌ലിഡ് സ്‌പോയിലർ പോലുള്ള ഡിസൈൻ കൊടുത്തിരിക്കുന്നത് ഒരു സ്‌പോർട്ടി ടച്ചാണ് നൽകുന്നത്.

Lexus ES 500e Electric Sedan Launched In India

മൊത്തത്തിൽ 5,145 മില്ലീമീറ്റർ നീളം 1,920 മില്ലീമീറ്റർ വീതി, 1,575 മില്ലീമീറ്റർ ഉയരം, 2,950 മില്ലീമീറ്റർ വീൽബേസ്, 158 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ന്യൂജെൻ ലെക്‌സസ് ES സെഡാനുള്ളത്. ആഡംബര വിഭാഗത്തിൽ വരുന്ന ഇലക്ട്രിക് സെഡാനായതിനാൽ ഇൻ്റീരിയറും ലക്ഷ്വറിയായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മാർക്ക് ലെവിൻസൺ പ്രീമിയം ഓഡിയോ സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ അടിസ്ഥാന ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.

ഇതുകൂടാതെ ഇന്റഗ്രേറ്റഡ് ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റുകളും മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, മസാജിംഗ് റിയർ സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർ-ഓപ്പറേറ്റഡ് ബൂട്ട്‌ലിഡ് എന്നിവ 2026 ലെക്‌സസ് ES സെഡാന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. റഡാർ-ഗൈഡഡ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, കൊളീഷൻ വാണിംഗ് & മിറ്റിഗേഷൻ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റ്, ഡ്രൈവർ ഡ്രൌസിനെസ് മോണിറ്റർ എന്നിവയുൾപ്പെടെയുള്ള അധിക സുരക്ഷാ സവിശേഷതകളും കാറിന്റെ ഭാഗമാണ്.

Lexus ES 500e Electric Sedan Launched In India

പുതിയ ലെക്‌സസ് ES സെഡാനിൽ 10 എയർബാഗുകൾ, സറൗണ്ട്-വ്യൂ ക്യാമറകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ-റൗണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ജാപ്പനീസ് ബ്രാൻഡ് നൽകിയിട്ടുണ്ട്. 74.69kWH ബാറ്ററിയും 343 bhp പവർ ഉത്പാദിപ്പിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണവുമാണുള്ളത്.

ഈ പുതിയ വേരിയന്റിന് സിംഗിൾ ചാർജിൽ 444 കിലോമീറ്റർ റേഞ്ചാണ് ലെക്സസ് അവകാശപ്പെടുന്നത്. ES 500e ഇവിയിൽ 11kWh AC ഹോം ചാർജറും ലെക്സസ് വാഗ്ദാനം ചെയ്യുന്നു. 89.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് സെഡാൻ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇബെല്ലയ്ക്ക് ശേഷം ടൊയോട്ടയുടെ നിരയിലേക്ക് ചേരുന്ന മറ്റൊരു ഇലക്ട്രിക് കാറാണിത് എന്നും അവകാശപ്പെടാനാവും.

More from DriveSpark

Article Published On: Friday, March 20, 2026, 14:04 [IST]
English summary
Lexus es 500e electric sedan launched in india at rs 89 99 lakh 444 km range on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X