ഓൾവീൽ ഡ്രൈവ് ഫീച്ചർ ഇനി കുറഞ്ഞ വിലയിൽ, 627 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയിലേക്ക് പുതുമോഡൽ എത്തി

സാധാരണക്കാരെ പോലും ഇവികൾ സ്വപ്‌നം കാണാൻ പഠിപ്പിച്ചവരാണ് നമ്മുടെ ടാറ്റ മോട്ടോർസ്. നെക്സോണിൽ നിന്നും തുടങ്ങിയ വൈദ്യുത വാഹന വിപ്ലവം ഇന്ന് ഹാരിയർ ഇവി വരെ എത്തി നിൽക്കുകയാണ്. അധികം വൈകാതെ സിയറയുടെ ഇലക്ട്രിക് പതിപ്പും കൂടിയെത്തുന്നതോടെ അതിശക്തരായി മുന്നേറുവാൻ കമ്പനിക്കാവും. ബ്രാൻഡിന്റെ വൈദ്യുത നിരയിലേക്ക് പുതുതായി എത്തിയ ഹാരിയർ ഇവി (Tata Harrier EV) വലിയ ചലനങ്ങളുണ്ടാക്കി മുന്നേറുകയാണിപ്പോൾ. വാഗമണ്ണിലെ ആനപ്പാറയെല്ലാം കയറി വാർത്തകളിൽ നിറഞ്ഞ എസ്‌യുവിയുടെ നിരയിലേക്ക് ഇപ്പോഴിതാ പുത്തനൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ താങ്ങാനാവുന്ന വിലയിൽ ടാറ്റ മോട്ടോർസ് ഹാരിയർ ഇവിയുടെ ഓൾ-വീൽ ഡ്രൈവ് വേരിയന്റ് പുറത്തിറക്കി എന്നതാണ് ഇതിലെ ഹൈലൈറ്റ്. 26.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫിയർലെസ് പ്ലസ് QWD എന്നറിയപ്പെടുന്ന പുതുമോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതുവരെ ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം ഉയർന്ന വകഭേദമായ എംപവേർഡ് 75 ട്രിമ്മിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Tata Harrier EV Gets New Fearless Plus QWD Variant

ഇതോടെ ഈ ഫീച്ചറുകളുള്ള മോഡൽ 2.50 ലക്ഷം രൂപ വിലക്കുറവിൽ സ്വന്തമാക്കാനാവും. ടാറ്റ ഹാരിയർ ഇവിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 21.49 ലക്ഷം രൂപ മുതൽ 28.99 ലക്ഷം രൂപ വരെയാണ്. പുറത്തിറക്കിയതിന് ശേഷം ഇതുവരെ വില കൂട്ടിയില്ലിട്ട എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷേ ഇലക്ട്രിക് എസ്‌യുവി വാങ്ങുന്നവർ ഒരു എസി ഹോം ചാർജറിന് 49,000 രൂപ കൂടി അധികമായി നൽകേണ്ടിവരും.

പുതിയ ഫിയർലെസ് പ്ലസ് QWD 75 വേരിയന്റിന്റെ അവതരണത്തോടെ ഹാരിയർ ഇവിക്ക് ഇപ്പോൾ രണ്ട് ട്രിമ്മുകളിൽ ഓൾ-വീൽ ഡ്രൈവ് ലഭിക്കും. ഹാരിയർ ഇവിയുടെ ഈ പതിപ്പിൽ 75kWh ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ മോട്ടോറുകൾ (ഓരോ ആക്‌സിലിലും ഒന്ന്) ഉപയോഗിക്കുന്ന ഇവിക്ക് 313 bhp പവറിൽ പരമാവധി 504 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വിൻഫാസ്റ്റ് VF7 AWD വേരിയന്റ് കഴിഞ്ഞാൽ ഈ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ എസ്‌യുവികളിൽ ഒന്നാണിത്.

Tata Harrier EV Gets New Fearless Plus QWD Variant

ഹാരിയർ ഇവിയുടെ QWD 75 വേരിയന്റിന് ഒറ്റ ചാർജിൽ 622 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. QWD വേരിയന്റുകളിൽ 6 ടെറൈൻ മോഡുകൾ, ഓഫ്-റോഡ് അസിസ്റ്റ്, ബൂസ്റ്റ് മോഡ് എന്നിവ പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നുവെന്നതും ആകർഷകമായ കാര്യമാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മെമ്മറിയുള്ള 6-വേ പവർഡ് ഡ്രൈവർ സീറ്റുകൾ, 4-വേ പവർഡ് കോ-ഡ്രൈവർ സീറ്റുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള ഫീച്ചറുകളും ഫിയർലെസ് പ്ലസ് 75 എന്ന പുതുവേരിയന്റിൽ ലഭിക്കുന്നതാണ്.

ഇതെല്ലാം കൂടാതെ, 360-ഡിഗ്രി ക്യാമറ, ജെബിഎൽ ബ്ലാക്ക് 10-സ്പീക്കർ ഓഡിയോ സിസ്റ്റം, 19-ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, റിയർ വിൻഡോ സൺഷെയ്ഡുകൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളും ടാറ്റ മോട്ടോർസ് കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ എംപവേർഡ് ടോപ്പ് ട്രിമ്മിൽ ലഭ്യമായ ഓട്ടോ പാർക്ക് അസിസ്റ്റ്, ലെവൽ 2 ADAS, ഡിജിറ്റൽ IRVM, അണ്ടർ ബോണറ്റ് ക്യാമറ വ്യൂ, വലിയ 14.53 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, പവർഡ് ബോസ് മോഡ്, പവർഡ് ടെയിൽ ഗേറ്റ് എന്നിവ ഇതിൽ ഇല്ല.

Tata Harrier EV Gets New Fearless Plus QWD Variant

ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവി നിരയിലുടനീളം ഒരു പുതിയ സീവീഡ് ഗ്രീൻ എക്സ്റ്റീരിയർ കളർ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, സ്റ്റെൽത്ത് എഡിഷൻ എന്നിവയുൾപ്പെടെ മറ്റ് 5 നിറങ്ങളിലും ഇവി ലഭ്യമാവും. സേഫ്റ്റിയിലും ഒന്നാന്തരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി 5-സ്റ്റാർ റേറ്റിംഗാണ് ടാറ്റയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവി നേടിയെടുത്തിട്ടുണ്ട്.

ഹാരിയർ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 65 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഹാരിയർ ഇവിയുടെ RWD പതിപ്പുകൾ 235 bhp പവറിൽ പരമാവധി 315 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലെ ഇവി വിപണിയിൽ മഹീന്ദ്ര XEV 9e, വിൻഫാസ്റ്റ് VF7 പോലുള്ളവരുമായാണ് ടാറ്റയുടെ മത്സരം.

More from DriveSpark

Article Published On: Saturday, March 21, 2026, 18:00 [IST]
English summary
Tata harrier ev gets new fearless plus qwd variant priced at rs 26 49 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X