ഹൈബ്രിഡ് സാങ്കേതികതയിൽ പുത്തൻ തലമുറ വെർണ...

Written By:

രാജ്യത്തെ വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണങ്ങൾക്ക് ഒരു ശാശ്വത പരിഹാരമെന്നോണം പുതിയ ഹൈബ്രിഡ് സാങ്കേതികത ഉൾപ്പെടുത്തിക്കൊണ്ടുള്ള മോഡലുകളുമായി രംഗത്തെത്തുകയാണ് നിർമാതാക്കൾ. ഹ്യുണ്ടായ് പുറത്തിറക്കാനൊരുങ്ങുന്ന പുത്തൻ തലമുറ വെർണയിലാണ് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികത അവതരിപ്പിക്കുന്നത്.

അടുത്ത വർഷം അവസാനത്തോടെയായിരിക്കും പുതിയ ഹൈബ്രിഡ് സാങ്കേതികതയുമായി ഈ സൗത്ത് കൊറിയൻ നിർമാതാവ് വിപണിയിലെത്തുക. ഇതിനകം തന്നെ മുഖ്യ എതിരാളിയായ സിയാസ് സെഡാനെ സ്മാർട് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തി മാരുതി അവതരിപ്പിച്ചിട്ടുണ്ട്.

മൈൽഡ് ഹൈബ്രിഡ് ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ വെർണ ഈ സെഗ്മെന്റിൽ തന്നെ മികച്ച ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കുമെന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

കൂടാതെ റീജെനറേറ്റീവ് ബ്രേക്കിംഗ് ടെക്നോളജിയും പുതിയ വെർണയിൽ അവതരിപ്പിക്കുന്നതായിരിക്കും. ബ്രേക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കി ബാറ്ററിയിൽ സൂക്ഷിച്ചുവയ്ക്കുന്ന സാങ്കേതികതയാണിത്.

ബ്രേക്കിംഗ് മൂലമുണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററുമായിട്ടായിരിക്കും ബാറ്ററിയെ ബന്ധിപ്പിക്കുക.

ഈ സംവിധാനം ഡ്രൈവിംഗ് വേളയിൽ എൻജിനിലുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുകയും എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതോടൊപ്പം മികച്ച മൈലേജും വാഗ്ദാനം ചെയ്യും.

സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ, ബ്രേക്ക് എനർജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ അടങ്ങിയിരിക്കുക.

ഭാരത് VI എമിഷൻ ചട്ടവട്ടങ്ങൾ സർക്കാർ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹൈബ്രിഡിലേക്ക് നീങ്ങാനുള്ള പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുള്ള മാരുതി സിയാസിൽ നിന്നും കടുത്ത മത്സരങ്ങൾ നേരിടേണ്ടിവന്നതും ഈ മാറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

പുതിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിക്കൊണ്ടുള്ള പുത്തൻ തലമുറ വെർണ വളരെ ആകർഷകമായ വിലയിലായിരിക്കും വിപണിയിലെത്തുക എന്ന അറിപ്പാണ് കമ്പനി ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai To Feature Mild-Hybrid Tech On The 2017 Verna
Please Wait while comments are loading...

Latest Photos