ക്വിഡ്, റെഡി-ഗോയ്ക്ക് എതിരാളിയായി എത്തുന്നു മാരുതിയുടെ പുത്തൻ കാർ

Written By:

മാരുതിയുടെ ജനപ്രിയവാഹനമായ ഓൾട്ടോ 800 മുഖംമിനുക്കിയെത്തുന്നു. ഇന്ത്യൻവിപണിയിൽ മികച്ച വില്പനയോടെ മുന്നേറുന്ന റിനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ വാഹനങ്ങളോട് മത്സരിക്കാനാണ് ഓൾട്ടോ 800ന്റെ പുതുക്കിയ പതിപ്പിനെ ഉടൻ വിപണിയിലെത്തിക്കുന്നത്. ഈ വർഷമവസാനത്തോടെയായിരിക്കും ഏറെ പുതുമകളൊരുക്കിയുള്ള ഓൾട്ടോ 800ന്റെ അവതരണമുണ്ടാവുക.

ഇന്ത്യയിൽ എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഉയർന്ന വില്പനകാഴ്ചവെക്കുന്ന മോഡലായിരുന്നു ഓൾട്ടോയെങ്കിൽ കൂടിയും ക്വിഡ്, റെഡി-ഗോ പോലുള്ള എതിരാളികൾ എത്തിയപ്പോൾ വില്പനയിൽ അല്പമൊരു മങ്ങലേറ്റു എന്നതാണ് വാസ്തവം. വിപണിയിൽ കൂടുതൽ ശക്തമായുള്ളൊരു തിരിച്ചുവരവിനാണ് ഓൾട്ടോ 800നെ പുതുക്കി എടുക്കാനുള്ള മാരുതിയുടെ ഈ തീരുമാനം.

ജാപ്പനീസ് വിപണിയിൽ നിലവിൽ വില്പനയിലുള്ളതായിട്ടുള്ള ഓൾട്ടോ800 മോഡലിനെയാണ് മാരുതി ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഡിസൈനിലും മറ്റും അല്പം ചില മാറ്റങ്ങൾ വരുത്തിയിട്ടായിരിക്കും ഈ മോഡൽ ഇന്ത്യയിലേക്കെത്തുക.

എൻട്രിലെവൽ സെഗ്മെന്റിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില പുത്തൻ ഫീച്ചറുകൾ ഉൾക്കൊണ്ടാണ് പുത്തൻ ഓൾട്ടോ 800 അവതരിക്കുക.

800സിസി, 1.0ലിറ്റർ കെ സീരീസ് പെട്രോൾ എൻജിൻ എന്നിവയായിരിക്കും പുത്തൻ പതിപ്പിൽ ഉൾപ്പെടുത്തുക.

രണ്ട് എൻജിനിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 1.0ലിറ്റർ എൻജിനിൽ എഎംടി ഓപ്ഷനും ഉൾപ്പെടുത്തുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

പുതിയ ഓൾട്ടോയുടെ ഡിസൈൻ സംബന്ധിച്ചും വില സംബന്ധിച്ചും കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

മാരുതിയുടെ പുത്തൻ ചെറു എസ്‌യുവി ഇഗ്നിസ് വരവായി

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
Story first published: Tuesday, September 27, 2016, 15:33 [IST]
English summary
Maruti Suzuki Is Developing An All-New Small Car For 2017
Please Wait while comments are loading...

Latest Photos