ഒമ്പത് പുത്തൻ ഫീച്ചറുകളുമായി റെഡി-ഗോ സ്പോർട് എഡിഷൻ!!

Written By:

ചെറുകാർ സെഗ്മെന്റിൽ ഡാറ്റ്സൻ അവതരിപ്പിച്ച ബജറ്റ് വാഹനം റെഡി-ഗോയുടെ ലിമിറ്റഡ് 'സ്പോർട്സ് എഡിഷൻ' പുറത്തിറക്കി. ദീപാവലി, നവരാത്രി പ്രമാണിച്ച് വിപണിയിലെത്തിച്ച ഈ സ്പോർട്സ് എ‍ഡിഷന് 3.49 ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില.

റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കാണ് റെഡി-ഗോ സ്പോർടിന്റെ ലോഞ്ചിംഗ് കർമ്മം നിർവഹിച്ചതും കൂടാതെ ആദ്യ ഉടമയും. നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡിറക്ടർ അരുൺ മൽഹോത്രയായിരുന്നു താക്കോൽ ദാന ചടങ്ങ് നിർവഹിച്ചത്.

സ്പോർടി ലുക്കിന് പ്രാധാന്യം നൽകികൊണ്ട് പതിവ് ഡിസൈനിലിൽ നിന്നും ഒട്ടേറെ പുതിയ മാറ്റങ്ങളാണ് ഈ എഡിഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചുവപ്പ് അക്സെന്റുള്ള പുതിയ ഗ്രിൽ കറുത്ത ഗ്രിൽ, റൂഫ് സ്പോയിലർ, ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് വീലുകൾ, മധ്യത്തിലായി നൽകിയിട്ടുള്ള കറുത്ത വരകൾ എന്നിവയാണ് സ്പോർടി എഡിഷന്റെ പ്രത്യേകതകൾ.

കറുപ്പ് നിറത്തിലാണ് അകത്തളമൊരുക്കിയിരിക്കുന്നത്. ബ്ലൂടൂത്ത് ഓഡിയോ, റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി, പുതിയ ഡാഷ്ബോർഡ് എന്നീ പ്രത്യേക ഫീച്ചറകളുമായിട്ടാണ് ഈ എഡിഷൻ വില്പനയ്ക്കെത്തിയിരിക്കുന്നത്.

റൂബി, വൈറ്റ്, ഗ്രെ എന്നീ മൂന്ന് നിറങ്ങളിലാണ് പുതിയ സ്പോർട്സ് എ‍ഡിഷനിൽ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ എൻജിനിൽ മാറ്റമൊന്നുമില്ലാതെയാണ് പരിമിതക്കാല എഡിഷനെ അവതരിപ്പിച്ചിരിക്കുന്നത്.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീ സിലിണ്ടർ എൻജിനാണ് റെഡി-ഗോ സ്പോർടിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ.

റെഡി-ഗോയുടെ ഈ സ്പോർട്സ് എഡിഷൻ ടോപ്-എന്റ് എസ് വേരിയന്റുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ഇന്ത്യയിലുടനീളം 277ഓളം വരുന്ന ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ ഈ പരിമിതക്കാല സ്പോർട്സ് എഡിഷൻ ലഭ്യമാക്കിയിട്ടുണ്ട്.

വിപണിയിൽ റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നീ മോഡലുകളുമായി എതിരിടാനായിരിക്കും റെഡി-ഗോ സ്പോർടിന്റെ വരവ്.

  

കൂടുതല്‍... #ഡാറ്റ്സൻ #datsun
Story first published: Friday, September 30, 2016, 10:29 [IST]
English summary
Limited Edition Datsun redi-Go Sport Launched In India At Rs. 3.49 Lakh
Please Wait while comments are loading...

Latest Photos