റെഡി-ഗോ സ്പോർടിന് വൻ സ്വീകാര്യത; ഡാറ്റ്സൻ ഉല്പാദനം വർധിപ്പിച്ചു

Written By:

ഡാറ്റ്സൻ അടുത്തിയെ വിപണിയിലെത്തിച്ച റെഡി-ഗോ പരിമിതക്കാല സ്പോർട്സ് എഡിഷന്റെ ഉല്പാദനം വർധിപ്പിക്കുന്നു. വിപണിയിൽ നിലവിൽ സ്പോർട്സ് പതിപ്പിന് ലഭിച്ചുക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തെ മാനിച്ചാണ് ഈ തീരുമാനം.

തുടക്കത്തിൽ അധിക 800 യൂണിറ്റുകളുടെ നിർമാണം നടത്താനാണ് നിസാൻ ബജറ്റ് ബ്രാന്റ് ഡാറ്റ്സന്റെ തീരുമാനം. സ്പോർട്സ് എഡിഷന്റെ ബുക്കിംഗ് നടത്തി കാത്തിരിക്കുന്നവർക്ക് അടുത്തമാസത്തോടുകൂടി കാർ എത്തിച്ചുനൽകുമെന്നാണ് കമ്പനി അറിയിപ്പ്.

ഉത്സവക്കാല വില്പന ലക്ഷ്യമിട്ട് വിപണിയിലെത്തിയ റെഡി-ഗോ സ്പോർടിന് ദില്ലി എക്സ്ഷോറൂം 3.49ലക്ഷമാണ് വില.

പ്രതീക്ഷകളെ മറികടന്നുള്ള മികച്ച സ്വീകാര്യതയാണ് റെഡി ഗൊ സ്പോർടിനു ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര വ്യക്തമാക്കി.

ഇക്കാരണത്താലാണ് മുൻ നിശ്ചയിച്ച 1,000 യൂണിറ്റിനു പുറമെ അധിക 800 യൂണിറ്റ് കൂടി നിർമിക്കാനുളള തീരുമാനം കൈകൊണ്ടതെന്നും മൽഹോത്ര അറിയിച്ചു.

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് 9 പുതിയ ഫീച്ചറുകൾ അടങ്ങിയ ഡാറ്റ്സൻ റെഡിഗൊയുടെ പരിമിതകാല സ്പോർട്സ് പതിപ്പ് കഴിഞ്ഞ മാസം 29നായിരുന്നു വിപണിയിലവതരിച്ചത്.

റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കാണ് റെഡി-ഗോ സ്പോർടിന്റെ ലോഞ്ചിംഗ് കർമ്മം നിർവഹിച്ചതും കൂടാതെ ആദ്യ ഉടമയും.

സ്പോർടി ലുക്കിന് പ്രാധാന്യം നൽകികൊണ്ട് പതിവ് ഡിസൈനിലിൽ നിന്നും ഒട്ടേറെ പുതിയ മാറ്റങ്ങളാണ് ഈ എഡിഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചുവപ്പ് അക്സെന്റുള്ള പുതിയ ഗ്രിൽ കറുത്ത ഗ്രിൽ, റൂഫ് സ്പോയിലർ, ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് വീലുകൾ, മധ്യത്തിലായി നൽകിയിട്ടുള്ള കറുത്ത വരകൾ എന്നിവയാണ് സ്പോർടി എഡിഷന്റെ പ്രത്യേകതകൾ.

കറുപ്പ് നിറത്തിലാണ് അകത്തളമൊരുക്കിയിരിക്കുന്നത്. ബ്ലൂടൂത്ത് ഓഡിയോ, റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി, പുതിയ ഡാഷ്ബോർഡ് എന്നിവയാണ് മറ്റ് സവിശേഷ ഫീച്ചറകൾ.

റൂബി, വൈറ്റ്, ഗ്രെ എന്നീ മൂന്ന് നിറങ്ങളിലാണ് സ്പോർട് എ‍ഡിഷൻ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ എൻജിനിൽ മാറ്റമൊന്നുമില്ലാതെയാണ് ഈ പരിമിതക്കാല എഡിഷന്റെ അവതരണം.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീ സിലിണ്ടർ എൻജിനാണ് റെഡി-ഗോ സ്പോർടിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ.

വിപണിയിൽ റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നീ മോഡലുകളാണ് റെഡി-ഗോ സ്പോർട് പതിപ്പിന്റെ മുൻനിര എതിരാളികൾ.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Increases Production Of redi-GO SPORT Model
Please Wait while comments are loading...

Latest Photos