കറൻസി വിലക്ക്; വാഹനമേഖലയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!!!

Written By:

ഇന്ത്യയിലെ കറൻസികളുടെ പിൻവലിക്കൽ വാഹനമേഖലയെ സാരമായി ബാധിച്ചു. മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതുക്കാരണം വില്പനയിൽ കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നാണ് കാർ, ട്രക്ക് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

നവംബർ എട്ടിനായിരുന്നു 500,1000രൂപാ നോട്ടുകൾ പിൻവലിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷം വാഹനങ്ങൾക്കുള്ള ഡിമാന്റിലും വളരെയധികം കുറവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്.

വില്പനയിൽ 65 ശതമാനത്തോളം ഇടിവ് നേരിട്ടതിനെ തുടർന്ന് നിർമാണവും കുറയ്ക്കുമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വാഹന കമ്പനികൾ.

കഴിഞ്ഞാഴ്ച ഇതേതുടർന്ന് ഡയമലർ എജി മൂന്ന് ദിവസത്തേക്ക് പ്രൊഡക്ഷൻ നിറുത്തിവച്ചിരുന്നുവെന്നാണ് ലഭിച്ച സൂചന. ഈയാഴ്ചയും ഇതേനില തുടരുമെന്നാണ് കമ്പനി അറിയിപ്പ്.

റിനോ, നിസാൻ കമ്പനികൾ ചെന്നൈ ഫാക്ടറിയിലുള്ള കാർ നിർമാണവും നിറുത്തിവച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് രാത്രിക്കാല പ്രൊഡക്ഷനും ഉണ്ടായിരിക്കുന്നതല്ല.

പണലഭ്യത പരിമിതമായതോടെ വലിയ ഫ്ളീറ്റ് ഓപ്പറേറ്റർമാർ പുതിയ വാഹനം വാങ്ങാനുള്ള തീരുമാനവും നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്.

മാത്രമല്ല ചരക്ക് ലഭ്യതയിലെ ഇടിവ് മൂലം കടത്തു കൂലിയിൽ ഏഴു മുതൽ ഒൻപതു ശതമാനം വരെ വർധനവും ഉണ്ടായിരിക്കുന്നു.

കറൻസി വിലക്കുമൂലം പുതിയ വാഹനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവും ഏറെക്കുറെ കുറഞ്ഞു. ഓർഡർ നൽകിയ വാഹനങ്ങൾക്കാകട്ടെ ഡെലിവറി വൈകിപ്പിക്കാനുള്ള ശ്രമത്തിലുമാണ് കമ്പനികൾ.

കൂടുതല്‍... #കാർ #car
English summary
Demonetisation Effect: Indian Auto Industry Cuts Production
Please Wait while comments are loading...

Latest Photos