മദ്യപിച്ചോടിച്ച പോഷെ കാർ12 ഓട്ടോകളിൽ ഇടിച്ച് ഒരാളുടെ അന്തകനുമായി
ചെന്നൈയെ നടുക്കികൊണ്ട് അതിരാവിലെ മൂന്നരയ്ക്കായിരുന്നു ഈ അപകടം. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ നിയമവിദ്യാർത്ഥി ഓടിച്ചിരുന്ന പോഷെ കാറാണ് അപകടത്തിൽപ്പെട്ടത്.
മദ്യാസക്തിയിൽ കാറിന്റെ നിയന്ത്രണം വിട്ട് കത്തീഡ്രൽ റോഡിൽ വരിവരിയായി പാർക്ക് ചെയ്തിരുന്ന പന്ത്രണ്ടോളം വരുന്ന ഓട്ടോറിക്ഷാ നിരകളിലേക്കായിരുന്നു കാർ ഇടിച്ചുകയറിയത്.

അപകടത്തിൽ 12 ഓട്ടോറിക്ഷകളും തകരുകയും ഒരു ഡ്രൈവർ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെടുകയും മറ്റ് മൂന്ന് ഡ്രൈവർക്ക്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

നീല നിറത്തിലുള്ള പോഷെ കാർ പൂർണമായും തകർന്ന നിലയിലാണുള്ളത്. ഇടിയുടെ ആഘാതത്തിൽ എയർബാഗ് പ്രവർത്തിച്ചുവെന്നതിനാൽ വലിയ അപകടമൊന്നുമില്ലാതെ കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകൻ വിജയ് ആനന്ദിന്റെ മകൻ വികാസാണ് കാർ ഓടിച്ചിരുന്നത്. കൂട്ടത്തിൽ മുൻ ഇന്ത്യൻ ക്രികറ്റ് താരത്തിന്റെ സഹോദരനായ സുഹൃത്ത്കൂടി കാറിൽ ഉണ്ടായിരുന്നു.

സംഭവം സ്ഥലം സന്ദർശിച്ച് അടയാർ പോലീസ് വികാസിനെതിരെ കേസെടുത്തിട്ടുണ്ട്. ദില്ലി രജിസിട്രേഷനുള്ള കാർ മറീനബീച്ച് ദിശയിലേക്ക് അതിവേഗത്തിൽ ഓടിച്ചോപോകും വഴിയാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

അപകടത്തിൽ 29 വയസുക്കാരനായ അറുമുഖം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. അടുത്തിടെയുണ്ടായ ഭാര്യയുടെ മരണശേഷം ഏഴുവയസുകാരിയായ മകളുമൊത്തായിരുന്നു അറുമുഖം. ഇപ്പോൾ മകളേയും തനിച്ചാക്കി അച്ഛനും മടങ്ങി.

പണക്കാർക്കൊന്നും നഷ്ടപ്പെടാനില്ല എന്നാൽ തനിക്ക് സഹോദരനെ നഷ്ടപ്പെട്ടു കൂട്ടത്തിൽ കുഞ്ഞും അനാഥമായി. അതിനാൽ അറുമുഖത്തിന്റെ ദാരുണ അന്ത്യത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ കടുത്ത നടപടികൾ എടുക്കണമെന്നാണ് അറുമുഖത്തിന്റെ സഹോദരൻ പ്രതികരിച്ചത്.

അതിരാവിലെ ആയതിനാൽ ഓട്ടോകൾ പാർക്ക് ചെയ്ത് ഡ്രൈവർമാർ നല്ല ഉറക്കത്തിലായിരുന്നു. പൊടുന്നയുള്ള ശബ്ദംകേട്ടായിരുന്നു ഡ്രൈവർമാർ ഉറക്കമെഴുന്നേറ്റത്.

പോലീസ് സംഭവസ്ഥലത്തെത്തി കാർ ഡ്രൈവറെ മാത്രം രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുപത് മിനിട്ടുകഴിഞ്ഞായിരുന്നു ആബുലെൻസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് കണ്ടുനിന്നൊരു ഓട്ടോറിക്ഷാ ഡ്രൈവർ വ്യക്തമാക്കിയത്.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ
ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ


Click it and Unblock the Notifications








