ഷോക്കിംഗ്!!! 75% ഇന്ത്യക്കാർക്ക് ജിപിഎസ് ഉപയോഗിക്കാൻ അറിയില്ല!!!

Written By:

യാത്ര പുറപ്പെടുമ്പോൾ വഴിയറിയില്ലെങ്കിലും ജിപിഎസ് ഉണ്ടല്ലോ എന്നുള്ള ആശ്വാസമാണ് മിക്കവർക്കും. എന്നാൽ ജിപിഎസിന്റെ സഹായത്താൽ എങ്ങനെ വഴികണ്ടെത്തും എന്നുള്ളത് എത്രപേർക്ക് വ്യക്തമായി അറിയാം.

ഇന്ത്യയിലെ നാലിലൊന്ന് ഡ്രൈവർമാർക്കെ വഴികാട്ടിയായ ജിപിഎസ് എങ്ങനെ ഉപയോഗിക്കാമെന്നറിയുകയുള്ളൂ എന്നാണ് അടുത്തിടെ നടത്തിയ സർവെ വെളിപ്പെടുത്തുന്നത്.

പത്തിൽ നാല് ഡ്രൈവർമാർക്ക് മാത്രമേ അറിയുകയുള്ളൂ പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിംഗും ഇന്ധനക്ഷമത കുറയ്ക്കുമെന്നുള്ള കാര്യം.

വാഹനം അല്പനേരം നിർത്തിയിടുന്നതിനു പകരം ഓണായി കിടന്നാൽ കൂടുതൽ ഇന്ധനം ലാഭിക്കാമെന്നാണ് നാലിലൊന്ന് ഡ്രൈവർമാരും വിശ്വസിച്ചുപോരുന്നത്.

ഫോഡ് മോട്ടോർ കമ്പനി നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഇന്ധനം ലാഭിച്ചുകൊണ്ട് എങ്ങനെ വണ്ടിയോടിക്കാമെന്നുള്ളത് അറിയാമെന്നായിരുന്നു 95 ശതമാനം ആളുകളും വ്യക്തമാക്കിയത്.

ഇന്ധനം ലാഭിച്ചുകൊണ്ട് ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായിട്ടാണ് മറ്റ് ചില 96 ശതമാനം ആളുകൾ പറഞ്ഞത്.

ഏഷ്യ പസഫിക്കിലുടനീളം ഫോഡ് നടത്തിയ സർവെയിലായിരുന്നു ഇക്കാര്യങ്ങൾ വ്യക്തമായത്. ഈ റീജിയനിൽ നിന്ന് മൊത്തത്തിൽ 9,500 ഓളം ഡ്രൈവർമാരും ഇന്ത്യയിൽ നിന്ന് 1,020 ഡ്രൈവർമാരുമായിരുന്നു സർവെയുടെ ഭാഗമായത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാർ #car
English summary
Survey: 75% Of Indian Drivers Don’t Know How To Use GPS
Please Wait while comments are loading...

Latest Photos