ഹ്യുണ്ടായിൽ തകർപ്പൻ ഓഫറുകൾ; രണ്ടര ലക്ഷം വരെ ഡിസ്‌കൗണ്ട്!!

Written By:

കോർപ്പറേറ്റ് ജീവനക്കാർക്ക് പ്രത്യേക ഓഫറുകളായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായ് ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ കാറുകൾക്കും ആകർഷകമായ ഡിസ്‌കൗണ്ടുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

55,000രൂപ വിലക്കിഴിവിൽ കൺസ്യൂമർ ഓഫറും കൂടാതെ കോർപ്പറേറ്റ് കസ്റ്റമറുകൾക്കായി 2,000രൂപയുടെ അധിക ഡിസ്‌കൗണ്ടുമാണ് ഹ്യുണ്ടായ് ഇയോണിന് ഏർപ്പെടുത്തിയിരിക്കുന്നത്.

ഗ്രാന്റ് ഐ 10 പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 76,000, 84,000 എന്ന നിരക്കിൽ ഡിസ്‌കൗണ്ട് ലഭ്യമായിരിക്കുന്നതാണ്. കോർപ്പറേറ്റ് സ്കീമിന് കീഴിൽ 3,000രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും.

ഹ്യുണ്ടായ് എക്സെന്റിന് 40,000രൂപയുടെ ഡിസ്‌കൗണ്ടിന് പുറമെ 3,5000രൂപയുടെ കോർപറ്റേറ്റ് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.

എലൈറ്റ് ഐ20 പ്രീമിയം ഹാച്ച്ബാക്കിന് 10,000രൂപയുടെ ഇളവും കോർപ്പറേറ്റ് ഓഫറായി ഉപഭോക്താക്കൾക്ക് 5,000രൂപയുടെ അധിക ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായുടെ മറ്റ് മോഡലുകളായ ഇലാൻട്രയ്ക്ക് 20,000രൂപയും, സാന്റാഫെയ്ക്ക് 2 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ടും ഒപ്പം 50,000രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടിയ 2.5 ലക്ഷത്തിന്റെ ഓഫറാണ് സാന്റാഫെയ്ക്കുള്ളത്.

എല്ലാത്തിനും പുറമെ ഹ്യുണ്ടായ് വെർണ ബേസ് വേരിയന്റ് 6.99ലക്ഷമെന്ന പ്രത്യേക വിലയ്ക്കൊപ്പം 20,000രൂപുടെ കോർപ്പറേറ്റ് ഓഫറോടുകൂടിയായിരിക്കും ലഭ്യമാവുക. വെർണയുടെ മറ്റ് വേരിയന്റുകൾക്ക് 90,000രൂപയുടെ കിഴിവും ലഭിക്കുന്നതാണ്.

ഡിസംബർ അവസാനം വരെയായിരിക്കും വിലക്കിഴിവുകൾ ബാധകമായിരിക്കുകയെന്നാണ് കമ്പനി അറിയിപ്പ്.

കൂടുതല്‍... #ഹുണ്ടായ് #hyundai
Story first published: Thursday, December 1, 2016, 14:02 [IST]
English summary
Hyundai India Introduces Discount Offers For Corporates
Please Wait while comments are loading...

Latest Photos