ഇയോൺ ഉടമയാണെങ്കിൽ കാറോന്ന് പരിശോധിച്ചാൽ നന്ന്!!!

Written By:

ഹ്യുണ്ടായ് ഇന്ത്യ എൻട്രിലെവൽ ഹാച്ച്ബാക്കായ ഇയോണിന്റെ 7,000യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ക്ലച്ച് തകരാറാണ് തിരിച്ചുവിളിക്കലിന്റെ കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.

ക്ലച്ച് തകരാറിനെ തുടർന്ന് ഇയോണിന്റെ 7,657യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ജനവരി 1നും 31നു മദ്ധ്യേ നിർമിച്ചിട്ടുള്ള യൂണിറ്റുകളാണ് തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഉപഭോക്താക്കളിൽ നിന്നും പണമൊന്നുമീടാക്കാതെ ഈ തകരാറുപരിഹരിച്ചു നൽകുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

കമ്പനി തന്നെ ഉടമകളുമായി ബന്ധപ്പെട്ട് മേൽപറ‍ഞ്ഞവിധത്തിലുള്ള ക്ലച്ച് തകരാറിനായുള്ള പരിശോധനകൾ നടപ്പിലാക്കുന്നതായിരിക്കും.

ക്ലച്ച് കേബിളിൽ അല്ലെങ്കിൽ ബാറ്ററി കേബിളിൽ തകരാറുകൾ കണ്ടെത്തുന്ന പക്ഷം സൗജന്യമായിട്ടു തന്നെ ഉടൻ പരിഹരിച്ചുനൽകുമെന്നും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്കായി നൽകുന്ന വാഹനങ്ങളുടെ ഗുണമേന്മയും മറ്റും എക്കാലവും ഉറപ്പുവരുത്തതുമെന്നും ക്ലച്ച് തകരാറുബാധിച്ച എല്ലാ ഇയോൺ കാറുകളേയും ഡീലർഷിപ്പുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഹ്യുണ്ടായ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള സർവീസ് സെന്ററുകൾ വഴി ഉപഭോക്താക്കൾക്ക് മികച്ച സേവനവും പരിചരണവും നൽകുമെന്നു കൂടി കമ്പനി വ്യക്തമാക്കി.

 

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Recalls The Eon Over A Faulty Clutch
Please Wait while comments are loading...

Latest Photos