ഹ്യുണ്ടായ് ഐ10-ന് കണ്ണീരോടെ വിട!!

Written By:

ഹ്യുണ്ടായ് ഇന്ത്യ ഐ10 ഹാച്ച്‌ബാക്കുകളുടെ നിർമാണം നിറുത്തിവെച്ചു. കറുത്ത നിറത്തിലുള്ള ഐ10 അവസാന യൂണിറ്റ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നിർമാണശാലയിൽ നിന്നും പുറത്തിറക്കിയത്.

ഗ്രാന്റ് ഐ10, ഐ20, ക്രേറ്റ എന്നീ മോഡലുകളുടെ ഡിമാന്റ് വർധിച്ചതാണ് ഐ10 മോഡൽ പിൻവലിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.

അടുത്തിടെ വിപണിപിടിച്ച ഇലാൻട്ര, ട്യുസോൺ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഡിമാന്റുകൾ ഏറിയ പുത്തൻ മോഡലുകൾക്ക് വഴിമാറി കൊടുക്ക എന്ന കമ്പനിയുടെ തീരുമാനം കണക്കിലെടുത്ത് ഐ10 മോഡലുകൾ ഇനി നിരത്തിൽ എത്തുകയില്ല.

കമ്പനിയുടെ പഴയ ഫ്ലൂയിഡിക് ഡിസൈൻ ഫിലോസഫി പിൻതുടരുന്ന ഒരേയൊരു കാറായിരുന്നു ഹ്യുണ്ടായ് ഐ10.

2011ലായിരുന്നു ഐ10-ന്റെ പുതുക്കിയ മോഡലിനെ ഇറക്കിയത്. എന്നാൽ കുറഞ്ഞ യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റഴിക്കപ്പെട്ടിരുന്നത്.

ഗ്രാന്റ് ഐ10 മോഡലുകൾ വിപണിയിലെത്തിയപ്പോൾ പഴയ ഐ10 മോഡലിന് മങ്ങലേൽക്കുകയും മാസ വില്പന 1,500യൂണിറ്റുകളായി കുറയുകയും ചെയ്തു.

68ബിഎച്ച്പിയും 99എൻഎം ടോർക്കും നൽകുന്ന 1.1ലിറ്റർ എൻജിനാണ് ഹ്യുണ്ടായ് ഐ10-ന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ആണ് ഇതിലെ ട്രാൻസ്മിഷൻ. പെട്രോൾ, എൽപിജി പതിപ്പുകളായാണ് കാർ ലഭ്യമായിരുന്നത്.

ഹ്യുണ്ടായ് പുതു പുത്തൻ സാൻട്രോയെ കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്. ഐ10 ഹാച്ച്ബാക്കിന് പകരക്കാരൻ എന്ന നിലയ്ക്ക് 2018 ഓടുകൂടിയായിരിക്കും സാൻട്രോ എത്തിച്ചേരുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai India Stops Production Of i10 Hatchback
Please Wait while comments are loading...

Latest Photos