ഹ്യുണ്ടായ് കാറുകൾക്ക് 2 ലക്ഷത്തിന്റെ കിടിലൻ ദീപാവലി ഓഫർ!!!

ദീപാവലിയോടനുബന്ധിച്ചുള്ള വില്പന കൊഴുപ്പിക്കാൻ ആകർഷകമായ നിരവധി ഓഫറുകളുമായി ഹ്യുണ്ടായ്

Written By:

ദീപങ്ങളുടെ ഉത്സവമായ ദീപാവലി അടുത്തെങ്കിലും ഓഫറുകളുമായി എത്തുന്ന നിർമാതാക്കളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള വില്പന കൊഴുപ്പിക്കാൻ ആകർഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്.

ദീപാവലിയോടനുബന്ധിച്ച് രണ്ട് ലക്ഷം രൂപയുടെ അത്യാകർഷകമായ ഓഫറുകളാണ് ഹ്യുണ്ടായ് മോട്ടോഴ്സ് ഒരുക്കിയിട്ടുള്ളത്.

എലൈറ്റ് ഐ20 ഹാച്ച്ബാക്കുകൾക്ക് 10,000 രൂപയുടെ വിലക്കിഴിവാണ് നൽകുന്നത്. പെട്രോൾ,ഡീസൽ വകഭേദങ്ങൾക്കും ഈ ഓഫർ ലഭ്യമാക്കായിട്ടുണ്ട്.

ഹ്യുണ്ടായ്‌യുടെ എക്സെന്റ് കോംപാക്ട് സെഡാനും ദീപാവലി ഓഫറിൽ ഉൾപ്പെട്ടിട്ടുണ്ട്. എക്സെന്റിന്റെ പെട്രോൾ വകഭേദത്തിന് 47,000രൂപയും ഡീസലിന് 57,000രൂപയുടേയും ഡിസ്‌‌കൗണ്ടാണ് ലഭിക്കുക.

ഐ10, ഇയോൺ ഹാച്ച്ബാക്കുകൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. എന്നാൽ ഇവയുടെ പെട്രോൾ വേരിയന്റുകൾക്ക് മാത്രമാണ് ഓഫർ നൽകിയിട്ടുള്ളത്.

ഹ്യുണ്ടായ് ഐ10 പെട്രോൾ പതിപ്പിന് 53,000രൂപയുടെ ആനുകൂല്യവും ഇയോണിന് 60,000രൂപയുടെ ഓഫറുമാണ് നിലവിൽ നൽകിയിരിക്കുന്നത്.

വെർണ, സാന്റാഫെ മോഡലുകൾക്കും ദീപാവലിയോടനുബന്ധിച്ചുള്ള ഓഫറുകൾ ലഭിക്കുന്നതാണ്. ഒരു ലക്ഷം, രണ്ട് ലക്ഷം എന്ന നിരക്കിലാണ് ഈ രണ്ട് കാറുകൾക്കും ലഭിക്കുന്ന ഓഫർ.

ഈ ഓഫറുകൾക്ക് പുറമെ ഓരോ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കൾക്കും ഡീലർഷിപ്പുകളിൽ നിന്ന് ആകർഷക ക്രിക്കറ്റ് സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

കൂടാതെ ഹ്യുണ്ടായി കാർ വാങ്ങുന്ന ഓരോ ഉപഭോക്താവിനും കാറിനുള്ള ആനുകൂല്യത്തിനു പുറമെ ക്രിക്കറ്റ് കിറ്റും സൗജന്യമായി നൽകുന്നതായിരിക്കും.

മേൽപറഞ്ഞ ഓഫറുകളും ആനുകൂല്യങ്ങളും ഓക്ടോബർ 28 വരെ മാത്രമായിരിക്കും ലഭ്യമാവുകയെന്നാണ് കമ്പനി അറിയിപ്പ്. ഓഫർ തീരും മുൻപെ നിങ്ങളുടെ ഇഷ്ടക്കാറുകൾ ഇന്നു തന്നെ സ്വന്തമാക്കൂ!!

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai India Offering Huge Benefits During Diwali On Select Models
Please Wait while comments are loading...

Latest Photos