പുത്തൻ ഹ്യുണ്ടായ് ഗ്രാന്റ് ഐ10, എക്സെന്റ്, വെർണ മോഡലുകളുടെ ലോഞ്ച് വിവരങ്ങൾ..

പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10, എക്സെന്റ്, വെർണ എന്നീ വാഹനങ്ങളുടെ ഇന്ത്യയിലുള്ള ലോഞ്ച് അടുത്ത വർഷം

Written By:

ഹ്യുണ്ടായ് ഇന്ത്യ പുതിയ ഗ്രാന്റ് ഐ10, എക്സെന്റ്, വെർണ എന്നീ വാഹനങ്ങളുടെ പുതുക്കിയ മോഡലിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിൽ ട്യൂസോൺ, ഇലാൻട്ര മോഡലുകളുടെ അവതരണം അടുത്തിടെയായിരുന്നു നടന്നത്. ഈ പുതിയ മൂന്നു മോഡലുകളുടേയും വിപണി പ്രവേശം അടുത്ത വർഷം നടക്കുന്നതായിരിക്കും.

2016 പാരീസ് മോട്ടോർഷോയിലായിരുന്നു ഗ്രാന്റ് ഐ10 പുതുക്കിയമോഡലിന്റെ അരങ്ങേറ്റം നടത്തിയത്. ഈ മോഡലിന്റെ വിപണിയിലുള്ള അവതരണം അടുത്തവർഷം ജനവരിയോടുകൂടിയായിരിക്കും.

പുതുക്കിയ ബംബർ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ അലോയ് വീൽ, പുത്തൻ സ്പോയിലർ, പുതുക്കിയ റിയൽ വിന്റോ ഡിസൈൻ എന്നീ പുതമകളോടെയാണ് ഗ്രാന്റ് ഐ10 എത്തിച്ചേരുക.

പുതിയ അപ്ഹോൾസ്ട്രെ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ എന്നീ സവിശേഷതകളാണ് ഈ ചെറുകാറിന്റെ അകത്തളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എൻജിൻ സംബന്ധിച്ച മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് സുചിപ്പിച്ചതല്ലാതെ അതെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല ഹ്യുണ്ടായ്.

പുത്തൻ ഹ്യുണ്ടായ് എക്സെന്റിനെ കുറിച്ച് പറയുകയാണെങ്കിൽ മാർച്ചിൽ ലോഞ്ചുണ്ടാകുമെന്നല്ലാതെ ഈ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഗ്രാന്റ് ഐ10-ൽ നൽകിയിരിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ തന്നെയായിരിക്കും എക്സെന്റിലും നൽകിയിട്ടുള്ളതെന്ന് പ്രതീക്ഷിക്കാം.

ഓല, ഊബർ തുടങ്ങിയ ടാക്സി മേഖലകളിൽ വൻതോതിൽ ഉപയോഗിച്ചുവരുന്നൊരു മോഡലാണ് എക്സെന്റ്.

നിലവിലുള്ള ഡിസൈൻ ശൈലി മൊത്തമായൊന്ന് പൊളിച്ചുപണിയാനുള്ള തീരുമാനമാണ് കമ്പനിക്കുള്ളത്. മികവുറ്റ ഡിസൈനിലും ഫീച്ചറുകളിലും അവതരിപ്പിച്ച് ടാക്സി രംഗത്തല്ലാതെ പുറമെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നൊരുറ്റ ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

വിപണിയും പ്രതീക്ഷിച്ചിരിക്കുന്ന മൂന്നാമത്തെ വാഹനമാണ് വെർണ. ജൂൺ-ജൂലൈ മാസങ്ങളിലായിരിക്കും പുതിയ വെർണയുടെ വിപണിയിലുള്ള അരങ്ങേറ്റം.

ചൈനയിൽ വച്ചു നടന്ന 2016 ഷെൻഡു ഇന്റർനാഷണൽ മോട്ടോർഷോയിലായിരുന്നു പുത്തൻ വെർണ അവതരിച്ചത്. നിലവിലുള്ള മോഡലിനേക്കാൾ വലുപ്പകൂടുതൽ പുതിയ വെർണയ്ക്കുണ്ടെന്നുള്ളതാണ് പ്രകടമായ മാറ്റം.

അടുത്തിടെ വിപണിപിടിച്ച ഇലാൻട്രെയിൽ നിന്നും കടമെടുത്തുള്ള ഡിസൈൻ ഫീച്ചറുകളാണ് വെർണയ്ക്കുള്ളത്. ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും ഇലാൻട്രയിൽ നിന്നുള്ളതാണ്.

ചൈനീസ് വിപണിയിലെത്തിച്ചേരുന്ന വെർണയിലെ അതെ 99ബിഎച്ച്പിയുള്ള 1.4ലിറ്റർ പെട്രോൾ എൻജിനും 121ബിഎച്ച്പിയുള്ള 1.6ലിറ്റർ പെട്രോൾ എൻജിനും ഇന്ത്യൻ പതിപ്പിൽ ഉൾക്കൊള്ളിക്കുന്നതായിരിക്കും. കൂട്ടത്തിൽ നിലവിലുള്ള 1.4ലിറ്റർ, 1.6ലിറ്റർ ഡീസൽ എൻജിനുകളും ഉൾക്കൊള്ളിക്കുന്നതായിരിക്കും.

പുത്തൻ വെർണയുടെ ഡീസൽ യൂണിറ്റിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയും ഉൾപ്പെടുത്തുമെന്നാണ് സൂചന.

വിപണിയിൽ വെർണയുടെ മുഖ്യ എതിരാളിയായ മാരുതി സിയാസിൽ സ്മാർട് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയതിനാൽ വെർണയിലും ഹൈബ്രിഡ് സാങ്കേതികത ഉൾപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
Story first published: Monday, November 28, 2016, 12:11 [IST]
English summary
2017 Hyundai Grand i10, Xcent And Verna Launch Details Revealed
Please Wait while comments are loading...

Latest Photos