ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

By Praseetha

ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഹൈബ്രിഡ് വാഹനമായ അയോണികിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ഹൈബ്രിഡ്, ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് അയോണികിനെ അവതരിപ്പിക്കുന്നത്.

ഈ വർഷമാദ്യം ജനീവ മോട്ടോർഷോയിലായിരുന്നു അയോണികിന്റെ കൺസ്പെറ്റ് മോഡലിനെ അവതരിപ്പിച്ചത്. ഇതിൽ പ്ലഗ്-ഇൻ ഹൈബ്രിഡിനെയായിരിക്കും ഇന്ത്യയിലെത്തിക്കുക എന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

ബ്രിട്ടനിൽ ഓക്ടോബറോടുകൂടിയായിരിക്കും അയോണിക് എത്തിച്ചേരുക. എന്നാൽ ഇന്ത്യയിലുള്ള ലോഞ്ച് എന്നാണെന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

ഹ്യുണ്ടായുടെ ഫ്ലൂയിഡ് സ്കൾപ്ച്ചർ 2.0 ഡിസൈൻ ഫിലോസഫി പിൻതുടർന്നാണ് അയോണികിന്റെ രുപകല്പന നടത്തിയിരിക്കുന്നത്.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

ഹെക്സാഗണൽ ഗ്രിൽ, സി ഷേപ്പിലുള്ള ഡെ ടൈം റണ്ണിംഗ് ലൈറ്റ് എന്നിവയാണ് അയോണികിന്റെ മുഖ്യാകർഷണം.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

പ്രക‍ൃതി സൗഹൃദ വസ്തുക്കളാണ് കാറിനകവശത്തായി ഉപയോഗിച്ചിരിക്കുന്നത്. കരിമ്പിൽ നിന്നും സംസ്കരിച്ചെടുത്ത മെറ്റീരിയൽ ഉപയോഗിച്ചാണ് കാർപെറ്റും ഹെഡ്‌ലൈനറും നിർമിച്ചിരിക്കുന്നത്.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

കൂടാതെ ഗുണമേന്മയേറിയ പ്ലാസ്റ്റികും മരത്തടിയും ഉപയോഗിച്ചാണ് അകത്തളമൊരുക്കിയിരിക്കുന്നത്.

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ!!

ടൊയോട്ടയുടെ ഹൈബ്രിഡ് വാഹനമായ പ്രിയസിന് എതിരാളിയായിട്ടായിരിക്കും ഹ്യുണ്ടായ് അയോണിക് വിപണിപിടിക്കുക.

കൂടുതൽ വായിക്കൂ

ഫിയറ്റ് അവെഞ്ചുറ അർബൻ ക്രോസ് വിപണിയിൽ

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Ioniq To Be a Prius Fighter
Story first published: Tuesday, September 27, 2016, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X