ഒടുവിൽ ഹ്യുണ്ടായ് എസ്‌യുവി ട്യൂസോൺ വിപണിയിലേക്ക്..

പുതിയ ഹ്യുണ്ടായ് പ്രീമിയം ക്രോസോവർ എസ്‌യുവി ട്യൂസോൺ നവംബർ 14 നിരത്തിലെത്തും

Written By:

ഹ്യുണ്ടായുടെ അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ക്രോസോവർ എസ്‌യുവി ട്യൂസോണിന്റെ ലോഞ്ച് വീണ്ടും വൈകുന്നു. നേരത്തെ ദീപാവലിക്ക് മുൻപായി ഓക്ടോബർ 24 ന് വിപണിപിടിക്കുമെന്ന് പറഞ്ഞിതിൽ നിന്നും വ്യത്യസ്തമായി നവംബർ 14ഓടുകൂടിയായിരിക്കും വിപണിപ്രവേശം. ലോഞ്ച് നീട്ടാനുണ്ടായ കാരണങ്ങൾ സംബന്ധിച്ചൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹ്യുണ്ടായ് ക്രേറ്റ, സാന്റാഫെ മോഡലുകളുടെ മധ്യത്തിലായി ഇടംപിടിക്കുന്ന ട്യൂസോണിന് 15 നും 20 ലക്ഷത്തിനുമിടയിലായിരിക്കും വില. ഒരു കാലത്ത് ഇന്ത്യയിലെ എസ് യു വി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണാണ് രൂപമാറ്റങ്ങൾക്ക് വിധേയമായി തിരിച്ചെത്തുന്നത്.

2005ലാദ്യമായി ട്യൂസോൺ ഇന്ത്യയിലെത്തിയെങ്കിലും ക്രമേണ വില്പനയിലുണ്ടായ ഇടിവുമൂലം 2010ഓടുകൂടി പിൻവാങ്ങുകയായിരുന്നു.

ട്യൂസോണിന്റെ രണ്ടാം തലമുറ അവതരിച്ചെങ്കിലും ഇന്ത്യയിലെത്തിയിരുന്നില്ല. 2015 ജനീവ മോട്ടോർ ഷോയിൽ അവതരിച്ച മൂന്നാം തലമുറ ട്യൂസോണാണ് വിപണിപിടിക്കാനിരിക്കുന്നത്.

ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് സ്കൾപ്ചർ 2.0 ഡിസൈൻ പകർത്തിയിട്ടുള്ള സാന്റാ ഫെയുടെ ചെറു പതിപ്പെന്ന് വേണമെങ്കിൽ പറയാം ഈ പുത്തൻ എസ്‌യുവിയെ.

സ്പോർടി ബംബർ, പുത്തൻ ഹെഡ്‌ലാമ്പ്, ക്രോം സ്ലാറ്റോടുകൂടിയ ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പ് എന്നീ സവിശേഷതകളോടുകൂടി ഒരു എസ്‌യുവിക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടിരിക്കുന്ന വാഹനമാണിത്.

ലെതർ അപ്ഹോൾസ്ട്രെ, ലെതറിൽ പൊതിഞ്ഞുള്ള ഇൻസ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും, ടച്ച്സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 8 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ഓക്സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂടാതെ പനോരമിക് സൺറൂഫ് ഓപ്ഷണലായും ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടു തരത്തിൽ134 ബിഎച്ച്പിയും 181 ബിഎച്ച്പിയും ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ ഡീസൽ എൻജിനാണ് ട്യൂസോണിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട സിആർവി, സ്കോഡ യെതി, സാങ്‌യോങ് റെക്സടൺ എന്നിവയുമായി കൊമ്പുക്കോർക്കാനാണ് മൂന്നാം തലമുറ ട്യൂസോണിന്റെ വരവ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
Story first published: Thursday, October 20, 2016, 18:10 [IST]
English summary
Hyundai India Now Confirms Launch Date For Its All-New Tucson
Please Wait while comments are loading...

Latest Photos