ഹ്യുണ്ടായ് എക്സെന്റ് മുഖംമിനുക്കിയെത്തുന്നു..

ഹ്യുണ്ടായ് കോംപാക്ട് സെഡാനായ എക്സെന്റിന്റെ പുത്തൻ പതിപ്പുമായി വിപണിയിലേക്ക്

Written By:

2014 ലായിരുന്നു ഹ്യുണ്ടായ് കോംപാക്ട് സെഡാനായ എക്സെന്റിനെ വിപണിയിലവതരിപ്പിച്ചത്. 2018 ആകുന്നതോടുകൂടി എക്സെന്റിന്റെ പുതുക്കിയ പതിപ്പിനെ നിരത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കൊറിയൻ നിർമാതാവ്.

നിലവിലുള്ള ഡിസൈൻ ശൈലി മൊത്തമായൊന്ന് പൊളിച്ചുപണിയാനുള്ള തീരുമാനമാണ് കമ്പനിക്കുള്ളത്.

ഓല, ഊബർ തുടങ്ങിയ ടാക്സി മേഖലകളിൽ വൻതോതിൽ ഉപയോഗിച്ചുവരുന്നൊരു മോഡലാണ് എക്സെന്റ്. കൂടുതൽ വില്പനയും നടക്കുന്നത് ഈ രംഗത്തുതന്നെയാണ്.

മികവുറ്റ ഡിസൈനിലും ഫീച്ചറുകളിലും അവതരിപ്പിച്ച് ടാക്സി രംഗത്തല്ലാതെ പുറമെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നൊരുറ്റ ലക്ഷ്യത്തോടെയായിരിക്കും പുതിയ എക്സെന്റ് അവതരിക്കുക.

ഇതുവഴി മൊത്തത്തിലുള്ള വില്പനയും മെച്ചപ്പെടുത്താമെന്നാണ് കമ്പനിയും ലക്ഷ്യമിട്ടിരിക്കുന്നത്.

യൂറോപ്പ്യൻ വിപണിയിലുള്ള ഗ്രാന്റ് ഐ10 മോഡലുകളെ അനുസ്മരിപ്പിക്കുവിധമുള്ള ഡിസൈൻ ചാരുതയായിരിക്കും പുതിയ എക്സെന്റിനുണ്ടാവുക.

പുതുക്കിയ ബംബർ, വലുപ്പമേറിയ ഹെക്സാഗണൽ ഗ്രിൽ, പുതുമയാർന്ന ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് എന്നീ പുതുമകളായിരിക്കും എക്സെന്റിൽ ഉണ്ടായിരിക്കുക.

പുറമെ പോലെതന്നെ അകത്തളത്തിലും പുതുമകൾ ഉൾപ്പെടുത്തിയായിരിക്കും എക്സെന്റ് അവതരിക്കുക.

1.1 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എന്നീ എൻജിനുകളായിരിക്കും പുതിയ ഹ്യുണ്ടയ് എക്സെന്റിന് കരുത്തേകുക.

രണ്ട് എൻജിനുകളിലും മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തുന്നതായിരിക്കും. മികച്ച പെർഫോമൻസും മൈലേജും വാഗ്ദാനം ചെയ്യാൻ കഴിയുന്നവയായിരിക്കും ഈ രണ്ട് എൻജിനുകളും.

പുതിയ ഷവർലെ എസൻഷ്യ, ടാറ്റ കൈറ്റ് 5, ഫോഡ് ആസ്പെയർ എന്നീ മോഡലുകളോടായിരിക്കും മുഖംമിനുക്കിയെത്തുന്ന എക്സെന്റിന് മത്സരിക്കേണ്ടി വരിക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Xcent Compact Sedan To Be Updated For Indian Market By 2018
Please Wait while comments are loading...

Latest Photos