730 കുരിതശക്തിയുള്ള പുതുപുത്തൻ ലംബോർഗിനി കാർ അവതരിച്ചു..
ലംബോർഗിനിയുടെ കരുത്തരിൽ കരുത്തനായ പുതിയ അവന്റാഡോർ എസ് പുറത്തിറങ്ങി.
ഇറ്റാലിയൻ സൂപ്പർകാർ നിർമാതാവായ ലംബോർഗിനി അവന്റാഡോർ എസ് പുതുക്കിയ പതിപ്പിനെ പുറത്തിറക്കി. ആകർഷണീയമായ ഡിസൈനിലുള്ള അവന്റാഡോർ എസ് ലംബോർഗിനിയുടെ കരുത്തുറ്റ കാറുകളിലൊന്നാണ്.

നിലവിലുള്ള മോഡലുകൾക്ക് പകരക്കാരനായിട്ടായിരിക്കും പുതിയ അവന്റാഡോർ എസ് അവതരിക്കുക. അടുത്ത വർഷം ആദ്യപകുതിയിലായിരിക്കും ഡെലിവറി ആരംഭിക്കുക.

730ബിഎച്ച്പിയും 690എൻഎം ടോർക്കും നൽകുന്ന 6.5ലിറ്റർ വി12 എൻജിന്റെ പുതുക്കിയ പതിപ്പാണ് ഈ കാറിന് കരുത്തേകുന്നത്. അതിനാൽ നിലവിലുള്ള മോഡലുകളേക്കാളും കരുത്തേറിയതായിരിക്കുമിത്.

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്.

നിശ്ചലാവസ്ഥയിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് 2.9സെക്കന്റിനുള്ളിൽ സാധിക്കും. 349km/h ആണിതിന്റെ ഉയർന്നവേഗതയും.

നിലവിലുള്ള മോഡലുകളേക്കാൾ അഗ്രസീവ് ലുക്ക് പകുന്ന ഡിസൈനാണ് പുതിയ അവന്റാഡോർ എസിന് നൽകിയിരിക്കുന്നത്.

കൂടാതെ കാറിന്റെ ഡൗൺഫോർസ് വർധിപ്പിക്കുന്ന തരത്തിൽ മുൻ-പിൻ വശങ്ങളിൽ കാര്യമായ ഡിസൈൻ പരിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

പുതിയ സാങ്കേതികതയും പുതിയ ഡ്രൈവിംഗ് മോഡും അതുപോലെ പുത്തൻ സ്റ്റിയറിംഗ് സിസ്റ്റവും ഈ കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്ട്രാഡ, സ്പോർട്, കോർസ എന്നീ ഡ്രൈവിംഗ് മോഡുകൾക്ക് ഒപ്പം പുതിയ ഇന്റിവിജ്വൽ മോഡും ക്രമീകരിച്ചിട്ടുണ്ട്.

ലംബോർഗിനിയുടെ പരിമിതക്കാല പതിപ്പായ സെന്റനാരിയോയിൽ ഉപയോഗിച്ചിട്ടുള്ള ഓൾ വീൽ ഡ്രൈവ് സിസ്റ്റമാണ് ഈ കാറിലും നൽകിയിട്ടുള്ളത്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ
കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം


Click it and Unblock the Notifications








