ടൊയോട്ട ആഡംബരക്കാർ ലക്‌സസിന്റെ ബുക്കിംഗ് ആരംഭിച്ചു!!!

Written By:

ജാപ്പനീസ് വാഹന നിർമാതാവായ ടൊയോട്ടയുടെ ആഡംബരക്കാറായ ലക്‌സസ് ഇന്ത്യൻ വിപണിയിലെത്തുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. അവസാനം ലക്‌സസിന്റെ ആർഎക്സ് 450എച്ച്, എൽഎക്സ് 450ഡി, ഇസേ300എച്ച് എന്നീ മൂന്ന് മോഡലുകളുമായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ടൊയോട്ട.

ഈ മൂന്ന് മോഡലുകളുടേയും ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് എന്നാൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ വാഹനം ലഭ്യമായിതുടങ്ങുകയുള്ളൂ.

ലെക്‌സസ് ആർഎക്സ്450എച്ച്, എൽഎക്സ്450ഡി എന്നീ രണ്ട് മോഡലുകൾ എസ്‌യുവികളും ഇഎസ്300എച്ച് സെഡാൻ മോഡലുമാണ്. എല്ലാ മൂന്ന് മോഡലുകളും സിബിയു യൂണിറ്റ് വഴിയാണ് ഇന്ത്യയിലെത്തിച്ചേരുന്നത്.

ടൊയോട്ട ഈ ലക്ഷ്വറി ബ്രാന്റ് വേണ്ടിയുള്ള ആദ്യ ഷോറൂമും മുബൈയിൽ തുടങ്ങാനിരിക്കുകയാണ്. ലക്‌സസ് ബുട്ടീക്ക് എന്ന പേരിലായിരിക്കും ഈ പുതിയ ഷോറൂം അറിയപ്പെടുക.

മുംബൈയ്ക്ക് ശേഷം ബെംഗ്ലൂരു, ദില്ലി, ഛാർഗണ്ട് എന്നിവിടങ്ങളിലായിരിക്കും അടുത്ത ഷോറൂമുകൾ തുടങ്ങുക. എല്ലാ ഔട്ട്‌ലെറ്റുകളും അടുത്തവർഷം പകുതിയോടുകൂടി തുറക്കപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2017 അവസാനത്തോടുകൂടി കൊച്ചി, ചെന്നൈ, ഛണ്ഢീഘട്ട് എന്നിവടങ്ങളിലായിരിക്കും ലക്‌സസിന്റെ അടുത്ത ഷോറൂമുകൾ തുറക്കുക.

308 ബിഎച്ച്പിയുള്ള 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത് കൂടാതെ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്.

ഇഎസ് 300 എച്ച് സെഡാനില്‍ 2.5 ലിറ്റര്‍ എഞ്ചിനാണ് കരുത്തേകുന്നത്. ടൊയോട്ട കാംറിയിലുള്ള അതെ ഇലക്ട്രിക് മോട്ടോറിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്സും നൽകിയിട്ടുണ്ട്.

എല്‍എക്സ് 450 ഡിക്ക് പെട്രോള്‍, ഡീസല്‍ എൻജിനുകളാണ് കരുത്തേകുന്നത്. 383 ബിഎച്ച്പിയുള്ള 5.7 ലിറ്റര്‍ വി 8 പെട്രോള്‍ എൻജിനാണ് ഈ വാഹനത്തിലുള്ളത്.

269 ബിഎച്ച്പി കരുത്ത് പകരുന്നതാണ് എല്‍എക്സ് 450 ഡിയിലെ ഡീസല്‍ എൻജിൻ. ടൊയോട്ട ലാന്‍ഡ്ക്രൂസറിന് കരുത്തേകുന്ന അതേ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ലക്‌സസിന്റെ മൂന്ന് മോഡലുകളുടേയും വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിതുവരെ പുറത്ത് വിട്ടിട്ടില്ല.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടൊയോട്ട #toyota
Story first published: Saturday, November 26, 2016, 17:31 [IST]
English summary
Lexus India Bookings Now Open, Deliveries Begin In March
Please Wait while comments are loading...

Latest Photos