മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക് കാറെത്താൻ ഇനി ദിവസങ്ങൾ മാത്രം!!

Written By:

മഹീന്ദ്ര പുതിയൊരു ഇലക്ട്രിക് കാറിനെ വിപണിയിലെത്തിക്കുന്നുവെന്ന് ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത തലമുറ ഇലക്ട്രിക് കാറെന്ന തരത്തിൽ നിലവിലുള്ള ഇ2ഒ ഇലക്ട്രിക് കാറിനെ ഇ2ഒപ്ലസ് എന്ന പുതുക്ക പേരിൽ അവതരിപ്പിക്കുകയാണ് മഹീന്ദ്ര. ഈ പുതിയ മഹീന്ദ്ര ഇ2ഒപ്ലസ് ഓക്ടോബർ 21-ഓടുകൂടിയായിരിക്കും വിപണിയിലെത്തുക.

യുവതലമുറയെ കൂടുതൽ ആകർഷിക്കത്തക്ക വിധത്തിൽ പഴയ മോഡലിൽ നിന്നും തികച്ചും വ്യത്യസ്ത ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇ2ഒപ്ലസ് എത്തുന്നത്.

മുൻ ഇ2ഒ രണ്ട് ഡോറുകളുള്ള മോഡലായിരുന്നുവെങ്കിൽ ഇതിൽ നാലു ഡോറുകളാണ് ഉള്ളതെന്ന് എന്നതാണ് ഇ2ഒപ്ലസിന്റെ ഏറ്റവും വലിയ സവിശേഷത.

കൂടുതൽ വിവരങ്ങളൊന്നും മഹീന്ദ്ര പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒറ്റത്തവണത്തെ ചാർജിൽ 80km/h വേഗതയിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ലിതിയം അയേൺ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്.

മലിനീകരണം സൃഷ്ടിക്കാത്ത ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ ക്യൂനിൽക്കേണ്ട ആവശ്യമില്ലാതെ വളരെ കുറഞ്ഞനിരക്കിൽ ഓടാവുന്ന ഹോം ചാർജിംഗ് ഫീച്ചറുകൾ ഉള്ള വാഹനമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നതും മികച്ച മറ്റ് ഫീച്ചറുകൾ ഉള്ള മഹീന്ദ്രയിൽ നിന്നും ഏവരും ആഗ്രഹിക്കുന്നൊരു വാഹനമായിരിക്കുമിത് എന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

ട്രാഫിക് കുരുക്കുകളിൽ പെടുമ്പോൾ ഇന്ധന നഷ്ടം സംഭവിക്കാത്ത തരത്തിൽ അ‍ഡ്വാൻസ്ഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇ2ഒപ്ലസിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഇ2ഒ ഇലക്ട്രിക് കാറിലുള്ള അതെ ഇന്റീരിയർഫീച്ചറാണ് പ്ലസ് മോഡലിലും നൽകിയിട്ടുള്ളത്. എന്നിരുന്നാലും അല്പം വ്യത്യാസപ്പെടുത്താൻ എന്തെങ്കിലും പുതുമകൾ ഉൾപ്പെടുത്തിയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മഹീന്ദ്ര #mahindra
Story first published: Wednesday, October 19, 2016, 13:48 [IST]
English summary
Mahindra To Launch An All-New Electric Vehicle On October 21 In India
Please Wait while comments are loading...

Latest Photos