ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

By Praseetha

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ മഹീന്ദ്ര പവല്യനിലെ മുഖ്യാകർഷണങ്ങളിലൊന്നായിരുന്നു ഈ കസ്റ്റം മോഡൽ മഹീന്ദ്ര താർ. ഡെബ്രേക്ക് എഡിഷൻ എന്നപേരിലവതരിപ്പിച്ച മോഡലിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയുടെ കസ്റ്റമൈസേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ടാൽ മാത്രം മതി ഇതുപോലൊരെണ്ണം നിങ്ങൾക്കും സ്വന്തമാക്കാം.

വിദേശത്തും പ്രചാരം നേടിയ 5 ഇന്ത്യൻ നിർമിത കാറുകൾ

പ്രദർശന വേളയിൽ തന്നെ ഏവരുടേയും മനംകവർന്ന ഈ ഓഫ് റോഡ് വാഹനത്തിന്റെ പ്രത്യേകതകൾ എന്തോക്കെയെന്നറിയാൻ താളുകലിലേക്ക് നീങ്ങൂ.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

ഒറ്റനോട്ടത്തിൽ തന്നെ ആകർഷിപ്പെടുന്ന ഒന്നാണ് വലുപ്പമേറിയ 37ഇഞ്ച് ടയറുകൾ. ഈ ഭീമൻ ടയറിനെ ഉൾക്കൊള്ളിക്കാനായി ഒന്നര ഇഞ്ച് ഉയർത്തി ഇതിന്റെ സസ്പെൻഷൻ ക്രമീകരിച്ചിട്ടുണ്ട്.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

എൻജിനിൽ മാറ്റമൊന്നുമില്ലാതെ അതെ 105പിഎസ് കരുത്തും 247എൻഎം ടോർക്കുമുള്ള 2.5ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് നൽകിയിട്ടുള്ളത്.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

അരികിലായി നൽകിയിട്ടുള്ള ചുവപ്പ് നിറത്തിലുള്ള വരകളും മാറ്റ് ഗ്രെ ഫിനിഷിംഗുമാണ് പുറംമോടി വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

വീതിയ കൂടിയ ബോണറ്റും, എൽഇഡി ഡിആർഎല്ലുകൾ ഉള്ള പ്രജെക്ടർ ഹെഡ്‌ലാമ്പും, കറുപ്പ് നിറത്തിലുള്ള ഗ്രില്ലുമാണ് മറ്റാകർഷണങ്ങൾ.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

പുതുക്കിയ ബംബർ, വലുപ്പമേറിയ സ്പെയർ ടയർ, ഡ്യുവൽ ക്രോം എക്സോസ്റ്റ്, എൽഇഡി ടെയിൽ ലാമ്പ് എന്നീ ഫീച്ചറുകളാണ് പിൻഭാഗത്തെ മോടിവർധിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

പുറംഭാഗവുമായി ഇണങ്ങുന്ന രീതിയിൽ ഡ്യുവൽ ടോൺ തീമാണ് അകത്തളത്തിലും നൽകിയിട്ടുള്ളത്.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

സ്പാർക്കോ ബക്കറ്റ് സീറ്റ്, വാട്ടർപ്രൂഫ് സ്പീക്കർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ മറ്റ് പ്രത്യേകതകൾ.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

വിലയെ കുറിച്ച് പറയുകയാണെങ്കിൽ കസ്റ്റമൈസേഷന് മാത്രമായി 9.6ലക്ഷമാണ് മഹീന്ദ്ര ഈടാക്കുന്നത്. പുതിയ ഡെബ്രേക്ക് എഡിഷനാണെങ്കിൽ 20ലക്ഷത്തോളമാകും വില.

 ഓഫ് റോഡ് പ്രേമികൾക്കായി മഹീന്ദ്രയുടെ താർ ഡെബ്രേക്ക് എഡിഷൻ

പുതിയതോ പഴയതോ ആകട്ടെ ഒരു ഡോണർ വെഹിക്കൾ കരുതിയാൽ നിങ്ങൾക്കും ഒരു താർ ഡെബ്രേക്ക് എഡിഷൻ സ്വന്തമാക്കാം.

കൂടുതൽ വായിക്കൂ

സ്റ്റീയറിങ് വീലും പെഡലൊന്നുമില്ലാത്ത കാറുമായി ഫോഡ്

കൂടുതൽ വായിക്കൂ

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Fancy A Custom Built Mahindra Thar? How About The Daybreak Edition?
Story first published: Wednesday, August 24, 2016, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X