മാരുതിക്ക് പ്രേരണയായി ധോണി; ഫലം രണ്ട് കിടലിൻ ഓൾട്ടോ

Written By:

മാരുതി സുസുക്കി ഓൾട്ടോയുടെ പുതിയ രണ്ട് എഡിഷനുകളെ പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്.ധോണിയാണ് ഈ പ്രത്യേക പതിപ്പുകളിറക്കാൻ പ്രേരണയായത്.

ധോണിയുടെ ജീവിതത്തെ ആധാരമാക്കി നിർമിക്കുന്ന 'എംഎംസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് മാരുതി സുസുക്കി ഈ പ്രത്യേക പതിപ്പുകളെ ഇറക്കിയിരിക്കുന്നത്.

ഓക്ടോബർ ആദ്യവാരം മുതലാണ് ഓൾട്ടോ പ്രത്യേക പതിപ്പുകളുടെ വില്പനയാരംഭിക്കുക എന്നാണ് കമ്പനി അറിയിപ്പ്.

ഇതുവരെ ഈ കാറുകളുടെ വിലയെന്തന് വ്യക്തമാക്കിയിട്ടില്ല എന്നിരുന്നാലും ഇന്ത്യയിടലുടനീളമുള്ള മാരുതിയുടെ എല്ലാ ഷോറൂമുകളിലും ഈ എഡിഷനുകൾ ലഭ്യമായിരിക്കും.

നമ്പർ7 എന്നാലേഖനം ചെയ്തിട്ടുള്ള സീറ്റ് കവർ, ധോണിയുടെ കൈയൊപ്പുള്ള ഡെക്കാൽ, ബോഡി ഗ്രാഫിക്സ്, ഹൈ എന്റ് മ്യൂസിക്ക് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നീ സവിശേഷതകളാണ് പുതിയ എഡിഷൻ ഓൾട്ടോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മാരുതി മാർക്കെറ്റിംഗ്, സെയിൽസ് വിഭാഗം തലവൻ ആർഎശ് കാൾസിയും ക്രിക്കറ്റ് താരം ധോണിയും ചേർന്നാണ് കാറിന്റെ പ്രദർശന കർമം നിർവഹിച്ചത്.

ഓൾട്ടോ 800, ഓൾട്ടോ കെ10 എന്നിവയുടെ പ്രത്യേക പതിപ്പുകളാണ് ഇറക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതീതമായി ഏവരും ഒരു പോലെ സ്വീകരിച്ചൊരു വാഹനമാണ് ഓൾട്ടോ എന്ന് കാൾസി വ്യക്തമാക്കി.

47.3 ബിഎച്ച്പിയുള്ള 796സിസി എൻജിനും 67ബിഎച്ച്പിയുള്ള 998സിസി കെ10ബിഎൻജിനുമാണ് ഓൾട്ടോ 800, കെ10 മോഡലുകളുടെ കരുത്ത്.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Launches 'MS Dhoni Inspired' Alto Special Edition
Please Wait while comments are loading...

Latest Photos