ഒരുലക്ഷം വില്പനയുമായി ബലെനോ കുതിക്കുന്നു!!

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലെനോയുടെ ഒരുലക്ഷം വില്പന തികച്ചിരിക്കുന്നു. 2015 ഓക്ടോബറിൽ വിപണിയിലെത്തിയ ബലെനോ മാരുതിയുടെ ഏറ്റവും കൂടുതൽ വില്പന കാഴ്ചവെക്കുന്ന മോഡലുകളിൽ ഒന്നാണ്.

കൂടാതെ ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് അടക്കിവാഴുന്നൊരു മോഡൽ കൂടിയാണ് ബലെനോ എന്നും വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയിൽ നിന്ന് മികച്ച വില്പനയുള്ള ബലെനോയുടെ യൂണിറ്റുകൾ ജപ്പാൻ,യൂറോപ്പ് പോലുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.

ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതിനുപുറമെ വീണ്ടും ബലെനോയ്ക്കുള്ള പുത്തൻ ഓഡറുകളും മാരുതിക്ക് ലഭിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്ത ചില മാസങ്ങൾക്കുള്ളിലായിരിക്കും ഇവയുടെ ഡെലിവറി നടത്തപ്പെടുക.

മെയ്ക്ക്-ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബലെനോ ഇന്ത്യയിൽ നിര്‍മിക്കാൻ തുടങ്ങിയത്. മാത്രമല്ല ഇന്ത്യയിൽ നിർമിച്ച് ജപ്പാനിലേക്ക് കയറ്റിയയക്കുന്ന ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് ബലെനോ എന്നുള്ളതും ഒരു പ്രത്യേകതയാണ്.

നിലവിൽ യൂറോപ്പ്, ആസ്ട്രേലിയ, ലാറ്റിൻ അമേരിക്ക, ന്യൂസിലാന്റ് എന്നിവടങ്ങളിലേക്കും ബലെനോ കയറ്റിഅയക്കപ്പെടുന്നുണ്ട്. നൂറിലധികം വിദേശ വിപണികളിലേക്ക് കയറ്റിഅയക്കുക എന്നതാണ് മാരുതിയുടെ അടുത്ത നടപടി.

ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഒരു നാഴികകല്ലാണെന്നാണ് മാരുതി സുസുക്കി മാർക്കെറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ് ഡിറക്ടർ ആർഎസ് കാൽസി ബലെനോയെ വിശേഷിപ്പിക്കുന്നത്.

പുതിയ ഡിസൈൻ ഫിലോസഫി ഉൾക്കൊണ്ടിട്ടുള്ള ബലെനോയിൽ യുവതലമുറയെ ആകർഷികാൻ തക്കതായ ഉയർന്ന സാങ്കേതികതയും ഫീച്ചറുകളുമാണ് ഉള്ളതെന്നുകൂടി കാൽസി വ്യക്തമാക്കി.

ഇതിനൊക്കെ പുറമെ മികച്ച ഡ്രൈവിംഗ് അനുഭൂതിയും, ഹാന്റലിഗും, മൈലേജും പ്രദാനം ചെയ്യുന്ന വാഹനം കൂടിയാണ് ബലെനോ എന്നതിൽ സംശയമില്ല.

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ ഫീച്ചറുകൾ സ്റ്റാന്റേഡായി നൽകുന്ന ആദ്യ വാഹനം കൂടിയാണ് ബലെനോ. അങ്ങനെ ബലെനോയ്ക്ക് വിശേഷണങ്ങൾ ഏറെ.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno Achieves 1 Lakh Domestic Sales
Please Wait while comments are loading...

Latest Photos