കാത്തിരിപ്പിനൊടുവിൽ മാരുതി ഇഗ്നിസ് അരങ്ങേറ്റം ഫെബ്രുവരിയിൽ..

Written By:

മാരുതി സുസുക്കിയുടെ മിനി ക്രോസോവർ ഇഗ്നിസ് 2015 ടോക്കിയോ മോട്ടോർ ഷോയിലായിരുന്നു ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിലൂടെയായിരുന്നു ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ഉത്സവക്കാലത്ത് വിപണിപിടിക്കുമെന്ന അറിയിപ്പുണ്ടായിരുന്നുവെങ്കിലും വിറ്റാര ബ്രെസ, ബലെനോ മോഡലുകളുടെ ബുക്കിംഗിൽ നേരിട്ട വർധനവ് ഇഗ്നിസിന്റെ ലോഞ്ച് നീളാൻ കാരണമായി.

വാസ്തവത്തിൽ ഏറെ നാളത്തെ കാത്തിരിപ്പ് വേണ്ടിവന്നുവെങ്കിലും അടുത്തവർഷം ഫെബ്രുവരിയോടുകൂടി ലോഞ്ച് നടത്തപ്പെടുമെന്ന് നിശ്ചയിച്ചിരിക്കുകയാണ്. വിപണിയിലേക്കുള്ള വരവിനു മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങളും പൂർത്തീകരിച്ചു.

1 ലിറ്റർ ബൂസ്റ്റർജെറ്റ് ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഇഗ്നിസിന്റെ കരുത്ത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയും ഉൾപ്പെടുത്തുന്നതായിരിക്കും.

ഇതിനുപുറമെ 1.2 ലിറ്റർ വിടിവിടി പെട്രോൾ എൻജിനും 1.3ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനും ഈ ചെറു എസ്‌യുവിക്ക് കരുത്തേകാനായി ഉപയോഗിച്ചിട്ടുണ്ട്.

3,700എംഎം നീളവും, 1,660എംഎം വീതിയും, 1,595എംഎം ഉയരവും, 2,435എംഎം വീൽബേസുമുള്ള ഇഗ്നിസിന് 180എംഎം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് മറ്റ് സവിശേഷതകൾ.

കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ ക്രോസോവറിൽ അവതരിപ്പിച്ചിട്ടുണ്ട്.

സുരക്ഷ മുൻനിർത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയായിരിക്കും ചെറു എസ്‌യുവി ഇഗ്നിസിന്റെ വില്പന. വിപണിയിൽ മഹീന്ദ്രയുടെ കെയുവി 100 ആണ് നിലവിലെ മുൻനിര എതിരാളി.

5.5 ലക്ഷം പ്രാരംഭ വിലയ്ക്കായിരിക്കും ഇഗ്നിസിന്റെ വിപണി പ്രവേശം. ജാപ്പനീസ് വിപണിയിൽ ഇഗ്നിസ് ഓൾ വീൽ ഡ്രൈവ് വില്പനയിൽ തുടരുന്നൊരു മോഡലാണ്. എന്നാൽ ഇന്ത്യയിലിതിനെ അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Maruti Suzuki Ignis To Be Launched In India In February 2017
Please Wait while comments are loading...

Latest Photos