കാത്തിരിപ്പിനൊടുവിൽ മാരുതിയുടെ പുതിയ മിനിഎസ്‌യുവി വിപണിയിലേക്ക്..

Written By:

മാരുതി സുസുക്കി അവതരിപ്പിക്കുന്ന മിനിഎസ്‌യുവി ഇഗ്നിസ് ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ആദ്യമായി അരങ്ങേറിയത്. ഇഗ്നിസിന് വേണ്ടി അന്നുമുതലുള്ള കാത്തിരിപ്പു ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്തവർഷം ആദ്യത്തോടെ ഇഗ്നിസ് വിപണിപിടിക്കുമെന്നുള്ള സൂചനയാണ് കമ്പനി ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.

ഈ ഉത്സവക്കാലത്തോടനുബന്ധിച്ചായിരുന്നു ഇഗ്നിസിന്റെ ലോഞ്ച് തീരുമാനിച്ചത്. എന്നാൽ വിറ്റാര ബ്രെസ, ബെലെനോ മോഡലുകളുടെ ബുക്കിംഗിൽ നേരിട്ട വർധനവ് കാരണം ഇഗ്നിസിന്റെ ലോഞ്ച് നീട്ടിവയ്ക്കേണ്ടതായി വന്നു.

1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് മസിലൻ ആകാരഭംഗിയുള്ള ഈ ചെറു എസ്‌യുവി എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളായിരിക്കും ഇതിലുൾപ്പെടുത്തുക.

3,700എംഎം നീളവും, 1,660എംഎം വീതിയും, 1,595എംഎം ഉയരവും, 2,435എംഎം വീൽബേസുമുള്ള ഈ ചെറു എസ്‌യുവിക്ക് 180എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് ഇഗ്നിസിന്റെ സവിശേഷതകൾ.

കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സുരക്ഷ മുൻനിർത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും ഈ പുതിയ കോംപാക്ട് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരുതി സുസുക്കിയുടെ നെക്സ ഷോറൂം വഴിയായിരിക്കും ഇഗ്നിസ് ചെറു എസ്‌‌‌യുവി വിപണിയിലെത്തിച്ചേരുക.

അഞ്ച് ലക്ഷത്തിൽ താഴെയുള്ള ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് കടന്നെത്തുന്ന ഇഗ്നിസിന് വിപണിയിൽ കടുത്ത മത്സരങ്ങളായിരിക്കും നേരിടേണ്ടി വരിക.

  

കൂടുതല്‍... #മാരുതി #maruti
English summary
Maruti Ignis Mini-SUV Likely To Launch In India During Early 2017
Please Wait while comments are loading...

Latest Photos