പഴഞ്ചൻ കാർ ഡിസൈൻ കണ്ടുമടുത്തെങ്കിലിതാ മാരുതിയുടെ ഐക്രിയേറ്റ് ഡിസൈൻ ഫീച്ചറുകൾ

Written By:

നിങ്ങളുടെ കാറുകൾക്ക് മോടി വർധിപ്പിക്കാൻ പുതിയ ഡിസൈൻ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി. ഐ ക്രിയേറ്റ് എന്ന പേരിലാണ് ഈ പ്രത്യേക ഫീച്ചറുകൾ അറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്.

പ്രത്യേകിച്ചും വിറ്റാര ബ്രെസ വാങ്ങുന്ന ഉപഭോക്താക്കളെ മുന്നിൽ കണ്ടാണ് ഈ സൗകര്യമേർപ്പെടുത്തിയത്. ബുക്കിംഗ് നടത്തി ഡെലിവറിക്ക് മുൻപായി തന്നെ വേണ്ടവിധത്തിലുള്ള കസ്റ്റം ഫീച്ചർ ഉൾപ്പെടുത്തി നൽകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

നിലവിൽ വിറ്റാരയ്ക്ക് മാത്രമാണ് മാരുതി ഐ ക്രിയേറ്റ് എന്ന കസ്റ്റം ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടുതൽ പ്രചാരം നേടുകയാണെങ്കിൽ മറ്റ് മാരുതി മോഡലുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

വിറ്റാരയുടെ ബുക്കിംഗ് സമയത്തുതന്നെ ഉപഭോക്താക്കൾക്ക് എക്സ്റ്റീരിയർ കളർ, ബോഡി ഗ്രാഫിക്സ്, ഹെഡ്-ടെയിൽ ലാമ്പ് ഡിസൈൻ, അലോയ് വീൽ ഡിസൈൻ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

മാറ്റുകളും മറ്റ് അക്സെസറികളും ഉൾപ്പടെ സീറ്റ് കവറും പാറ്റേണുകളും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ഇതോടൊപ്പം ടിവി സെറ്റുകളും ഡിവിഡി പ്ലെയറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ പെർഫ്യൂം ബോട്ടിലുകളും മറ്റ് അക്സെസറികളും അടക്കം നൂറോളം വരുന്ന അക്സെസറികളാണ് ഐക്രിയേറ്റ് എന്ന പ്രോഗ്രാമിലൂടെ മാരുതി ഓഫർ ചെയ്യുന്നത്.

സ്പോർടി, ഗ്ലാമറസ്, അഡ്വെഞ്ചറസ് എന്നിങ്ങനെ ഉപഭോക്താക്കളുടെ മനോധർമ്മത്തിനനുസരിച്ചുള്ള കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഇതുവഴി ലഭ്യമാക്കിയിട്ടുണ്ട്.

ഒരു സാധാരണ ഉപഭോക്താവ് വാഹനങ്ങളിൽ കസ്റ്റമൈസേഷൻ നടത്തുന്നതിന് കുറഞ്ഞത് പത്തായിരത്തിലധികം രൂപയാണ് ഡീലർഷിരപ്പുകളിൽ നൽകുന്നത്. അത് വിറ്റാരയാകുമ്പോൾ 24,000രൂപയോളമാകും. ഈ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഐക്രിയേറ്റ് എന്ന പുതിയ പ്രോഗ്രാമിന് തുടക്കമിട്ടിരിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Launches Maruti Suzuki Launches iCreate Customisation Feature
Please Wait while comments are loading...

Latest Photos