2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

മലിനീകരണ നിയമങ്ങൾ ശക്തമാക്കുന്നതോടെ 2020 ഓടുകൂടി ഡീസൽ ചെറുകാറുകളുടെ നിർമാണം പൂർണമായും നിലയ്ക്കും.

By Praseetha

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിനെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു. ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളും നടപ്പിലാക്കിയിരുന്നു. മലിനീകരണത്ത് എതിരെയൊരു നടപടി എന്നോണം മാരുതി സുസുക്കിയും ഡീസൽ കാറുകളുടെ നിർമാണം നിർത്തലാക്കാനുള്ള തീരുമാനവുമായി മുന്നിട്ടിരിക്കുകയാണ്.

2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

കൂടാതെ 2020 ഓടുകൂടി ഇന്ത്യൻ ഗവൺമെന്റ് യൂറോ VI ചട്ടവട്ടങ്ങൾ നിർബന്ധമാക്കനുള്ള തയ്യാറെടുപ്പിലാണ്. അതനുസരിച്ച് വാഹന നിർമാതാക്കളും കാറുകളിൽ ചില മാറ്റങ്ങളും വരുത്തേണ്ടതായി വരും.

2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ഈ നിയമം നടപ്പിലാക്കുന്നതോടു കൂടി ഇന്ത്യയിൽ ഡീസൽ ചെറു കാറുകളുടെ നിർമാണം പൂർണമായും നിർത്തലാക്കേണ്ടതായും വരുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ വ്യക്തമാക്കി. ചെറിയ ഡീസൽ കാറുകളാണ് കൂടുതൽ മലിനീകരണമുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

പഴയ സാങ്കേതികത ഉപയോഗിച്ച് ബൈക്ക് നിർമാണം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ മലിനീകരണത്തിന് ഒരുപരിധിയോളം ബൈക്കുകളും കാരണമാകുന്നുവെന്ന് ഭാർഗവ അഭിപ്രായപ്പെട്ടു.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ബൈക്കുകൾക്കായി ബിഎസ്III ചട്ടങ്ങളാണ് ഇന്ത്യ പിൻതുടരുന്നത്. മലിനീകരണം പൂർണമായും ഒഴിവാക്കണമെന്ന് അനുശാസിക്കുന്ന ബിഎസ്IV ഏപ്രിൽ 2017 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരും.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ഇന്ത്യയിൽ ബിഎസ് VI മലിനീകരണ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഡീസൽ കാറുകളുടെ വിലയിൽ വൻ വർധനവ് നേരിടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മാരുതി ചെറിയ ഡീസൽ കാറുകളുടെ നിർമാണത്തിൽ നിയന്ത്രണമേർപ്പെടുത്തുവാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ്.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ബിഎസ് VI എമിഷൻ ചട്ടങ്ങളെ അനുസൃതമാക്കാൻ നിലവിലുള്ള ഡീസൽ എൻജിനുകളിൽ ക്രമാധീതമായ മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. അതേസമയം പെട്രോൾ എൻജിനിൽ വലിയ മാറ്റങ്ങൾ ആവശ്യമായി വരില്ല.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ഇക്കാരണത്താൽ ഡീസൽ, പെട്രോൾ കാറുകളുടം വിലയിൽ വലിയ അന്തരമുണ്ടാകാനുള്ള സാധ്യതയുണ്ട്.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

ഇപ്പോൾ മാരുതി, ഹ്യുണ്ടായ് പോലുള്ള നിർമാതാക്കൾ പെട്രോൾ കാറുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന തരത്തിലുള്ള മൈൽ ഹൈബ്രിഡ് സാങ്കേതികതയ്ക്കാണ് ഊന്നൽ കൊടുക്കുന്നത്.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

കാറുകളിൽ ഈ സാങ്കേതികത നടപ്പിലാക്കുന്നതോടെ ഗവൺമെന്റിന്റെ ഫെയിം സ്കീം ബാധകമാവുകയും അതുമുഖേന പെട്രോൾ കാർ വിലയിൽ വൻ കുറവു വരുത്തുവാനും സാധിക്കും.

 2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം...

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്

നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Expects The Production Of Small Diesel Cars Will End By 2020
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X