കാലത്തിനൊത്ത് മാറാൻ സ്വിഫ്റ്റിന് സ്പോർട്സ് എഡിഷൻ

അടുത്തവർഷത്തോടെ മാരുതി പുതിയ സ്വിഫ്റ്റ് സ്പോർട്സ് പതിപ്പിനെ വിപണിയിലെത്തിക്കുന്നു

Written By:

മാരുതി സുസുക്കി പുത്തൻ തലമുറ സ്വിഫ്റ്റ് സ്പോർട്സ് എഡിഷനെ ഇന്ത്യയിലവതരിപ്പിക്കുന്നു. 2005-ൽ ഇന്ത്യൻ വിപണിയിലിൽ നിലയുറപ്പിച്ച സ്വിഫ്റ്റ് ഇതിനകം തന്നെ നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഇതുവരെയായി സ്വിഫ്റ്റിന്റെ സ്പോർട്സ് എഡിഷനുകൾ ഇന്ത്യയിലിറക്കാൻ കമ്പനി അത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഇന്നു സ്ഥിതിമാറി. കാരണം സ്പോർടി പതിപ്പുകൾക്ക് ഇന്ത്യൻ യുവമനസുകളിൽ ചലനം സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി തിരിച്ചറഞ്ഞിരിക്കുന്നു.

ഫിയറ്റ് അബ്രാത്ത് പുണ്ടോ, ഫോക്‌സ്‌വാഗൺ പോളോ ജിടിഐ എന്നീ പതിപ്പുകൾക്ക് യുവാക്കളിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചുവെന്നുള്ള കാരണത്താൽ മാരുതിയും സ്പോർട്സ് എഡിഷനുകളെ ഇന്ത്യയിലെത്തിച്ചു തുടങ്ങി.

അടുത്തവർഷത്തോടെയാണ് മാരുതി ഈ പുതിയ സ്പോർട്സ് പതിപ്പിനെ വിപണിയിലെത്തിക്കുക. വൈഎസ്‌ഡി എന്ന കോഡ്നാമത്തിലാണ് ഈ പതിപ്പ് അറിയപ്പെടുന്നത്.

പതിവ് മോഡലുകളിൽ നിന്ന് വിഭിന്നമായി സ്പോർടി ലുക്ക് പകർന്ന് വളരെ ആകർഷക ശൈലിയിലുള്ള രൂപകല്പനയാണ് നടത്തിയിരിക്കുന്നത്.

വിറ്റാരബ്രെസയ്ക്ക് സമാനമായ ഫ്ലോട്ടിംഗ് റൂഫ് ഡിസൈനാണ് ഈ സ്പോർട്സ് പതിപ്പിനുമുള്ളത്.

ട്വിൻ എക്സോസ്റ്റ്, സ്റ്റൈലിഷ് സ്റ്റിയറിംഗ് വീൽ, നിറപകിട്ടാർന്ന ഇന്റീരിയർ എന്നിവയാണ് സ്പോർട്സ് പതിപ്പിനെ പതിവ് മോഡലിൽ നിന്നും വേർതിരിക്കുന്നത്.

140ബിഎച്ച്പിയും 220എൻഎം ടോർക്കും നൽകുന്ന 1.4ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് ഈ സ്പോർടി സ്വിഫ്റ്റിന്റെ കരുത്ത്.

മാരുതിയുടെ മനേസർ പ്ലാന്റിൽ വച്ചായിരിക്കും സ്പോർടി സ്വിഫ്റ്റിനുള്ള എൻജിന്റെ നിർമാണം നടത്തുക.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സ്പോർട്സ് പതിപ്പിന് വെറും 9സെക്കന്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അടുത്ത വർഷത്തോടെ വിപണിയലെത്തുമെന്ന് സൂചിപ്പിച്ചിട്ടുള്ള സ്വിഫ്റ്റ് സ്പോർട്സ് എഡിഷന്റെ ആദ്യ പ്രദർശനം 2017 ജനീവ മോട്ടോർ ഷോയിലായിരിക്കും നടത്തപ്പെടുക.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Likely To Launch Swift Sport In India
Please Wait while comments are loading...

Latest Photos