വിറ്റാരയെ വെല്ലാൻ ആർക്കാകും; ഏഴുമാസത്തിനുള്ളിൽ വിറ്റാരയ്ക്കുണ്ടായ നേട്ടം

Written By:

മാരുതി സുസുക്കിയുടെ സബ് ഫോർ മീറ്റർ എസ്‌യുവി വിറ്റാര ബ്രെസ ഇന്ത്യയിൽ വൻ വിജയമാണെന്ന് പറയാതെ വയ്യ. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ് തന്നെ വിറ്റാര അധീനതയിലാക്കിയിരിക്കുന്നു. വിപണിയിലെത്തി ഏഴുമാസമായപ്പോഴേക്കും വിറ്റാരയുടെ 50,000ത്തിലധികം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
  

വിറ്റാരയ്ക്കുള്ള വെയിറ്റിംഗ് പിരീഡ് ഒമ്പതുമാസമായി ഉയർത്തിയിട്ട് പോലും ഡീലർഷിപ്പുകളിൽ വിറ്റാരയ്ക്കുള്ള ബുക്കിംഗിൽ ഒരു കുറവുപോലും വന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

സെപ്തംബർ മാസം തന്നെ വിറ്റാരയുടെ 12,000ത്തോളം യൂണിറ്റുകളാണ് വിറ്റഴിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാബിൻ സ്പേസ്, സേഫ്റ്റി, ഇന്ധനക്ഷമത ഇവയെല്ലാം മികച്ച രീതിയിൽ വാഗ്ദാനം ചെയ്യുന്ന ഈ കോംപാക്ട് എസ്‌യുവിക്ക് കുറഞ്ഞക്കാലയളവിൽ ഏവരുടേയും മനംകവരാൻ സാധിച്ചു.

എർടിഗ, സിയാസ്, എസ്-ക്രോസ് മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള 90.2 ബിഎച്ച്പി കരുത്തുള്ള1.3 ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയ്ക്കും കരുത്തേകുന്നത്.

പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 13.3 സെക്കന്റുമതി വിറ്റാരയ്ക്ക്.

വിപണിയിൽ എത്തിയ ഉടനെ വിറ്റാരയ്ക്കൊന്ന് പിടിച്ചുനിൽക്കാൻ നന്നേകഷ്ടപ്പെടേണ്ടതായി വന്നു. കാരണം ഇതെ സെഗ്മന്റിലുള്ള ഫോഡ് എക്കോസ്പോർട്, റിനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രേറ്റ എന്നിവരിൽ നിന്നും കടുത്ത മത്സരമായിരുന്നു നേരിടേണ്ടി വന്നത്.

എന്നാൽ ആകർഷകമായ ഡിസൈനും മികവുറ്റ ഫീച്ചറുകളും വിറ്റാരയെ കൂടാതെ മാരുതിയെന്ന ബ്രാന്റ് നേമും ചേർന്ന് വിറ്റരായെ വിപണിയിലെ താരമാക്കി മാറ്റി.

വില്പനയിൽ വർധനവുണ്ടായിരുന്നിട്ടുകൂടി കഴിഞ്ഞ ആഗസ്തിൽ വിറ്റാരയുടെ വിലയിൽ 20,000രൂപയോളം വർധനവാണ് ഏർപ്പെടുത്തിയിരുന്നത്.

മാത്രമല്ല വെയിറ്റിംഗ് പിരീഡ് ക്രമാധീതമായി കുറയ്ക്കാൻ വിറ്റാരയുടെ ഉല്പാദനവും വൻതോതിൽ വർധിപ്പിക്കാനുള്ള തീരുമാനവും കൈകൊണ്ടിരുന്നു മാരുതി.

 

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Vitara Brezza — 50,000 Units Sold In Seven Months
Please Wait while comments are loading...

Latest Photos