വാഗൺ ആർ ഫെലിസിറ്റി ലിമിറ്റഡ് എഡിഷൻ വിപണിയിൽ!!

Written By:

മാരുതി സുസുക്കി വാഗൺ ആർ ഫെലിസിറ്റി ലിമിറ്റഡ് എഡിഷനുകളെ വിപണിയിലെത്തിച്ചു. എൽഎക്സ്ഐ, വിഎക്സ്ഐ എന്നീ രണ്ടുവേരിയന്റുകളിലാണ് പുതിയ എഡിഷൻ വാഗൺ ആർ എത്തിയിരിക്കുന്നത്.

എൽഎക്സ്ഐ വേരിയന്റിന് 4.4ലക്ഷം വിഎക്സ്ഐ വേരിയന്റിന് 5.37ലക്ഷം എന്ന നിരക്കിലാണ് വാഗൺആർ ഫെലിസിറ്റിയുടെ വില.

ഡബിൾ ഡിൻ ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, ഡിസ്പ്ലെയോടുകൂടിയ റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, വോയിസ് ഗൈഡൻസ് എന്നീ പുതുപുത്തൻ ഫീച്ചറുകളുമായാണ് ഫെലിസിറ്റി എഡിഷൻ വാഗൺ ആർ എത്തിയിരിക്കുന്നത്.

പിയു സീറ്റ്, സ്റ്റിയറിംഗ് കവർ, ബോഡി ഗ്രാഫിക്സ്, റിയർ സ്പോയിലർ എന്നിവയാണ് പുത്തൻ എഡിഷന്റെ മറ്റ് സവിശേഷതകൾ.

മാനുവൽ ട്രാൻസ്മിഷന് പുറമെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ എഎംടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയിലെ എക്കാലത്തേയും വിജയകരമായ മോഡലായിരുന്നു വാഗൺ ആർ എന്നും ഓരോതവണയും ഈ വാഹനത്തിന്റെ പേരും പെരുമയും വർധിച്ചുവരികയായിരുന്നുവെന്നും കഴിഞ്ഞ 5 വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിച്ച മികച്ച അഞ്ച് കാറുകളിലൊന്നാണ് വാഗൺ ആർ എന്നുമായിരുന്നു മാരുതി സുസുക്കി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡിറക്ടർ ആർഎസ് കലാസി അഭിപ്രായപ്പെട്ടത്.

വാഗൺ ആർ ഫെസിലിറ്റി വളരെ പരിമിതപ്പെടുത്തിയ യൂണിറ്റുകളിൽ മാത്രമായിരിക്കും ലഭ്യമാവുകയെന്നും വളരെ വ്യത്യസ്തതയാർന്ന കാറുകൾ ആഗ്രഹിക്കുന്നവർക്കും വാഗൺ ആർ പ്രേമികൾക്കും ഈ കാറൊരു പ്രത്യേക സമ്മാനമാണെന്നും കലാസി കൂട്ടിച്ചേർത്തു.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Saturday, November 26, 2016, 11:46 [IST]
English summary
Maruti Suzuki Launches Wagon R Felicity Limited Edition
Please Wait while comments are loading...

Latest Photos